ഒമാൻ റിയാലിൻറെ വിനിമയ നിരക്ക് ഉയർന്ന് സർവകാല റെക്കോർഡിൽ

ഒമാൻ റിയാലിൻറെ വിനിമയ നിരക്ക് വീണ്ടും ഉയർന്ന് സർവകാല റെക്കോർഡിലെത്തി. അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ചതോടെയാണ് ഇന്ത്യൻ രൂപയുടെ മൂല്യം തകരാനും വിനിമയ നിരക്ക് ഉയരാനും പ്രധാന കാരണം. ഒമാൻ റിയാലിൻറെ വിനിമയ നിരക്ക് ഉയർന്നതോടെ വിനിമയ സ്ഥാപനങ്ങൾ വഴി നാട്ടിലേക്ക് പണം അയക്കുന്നവരുടെ എണ്ണവും വർധിച്ചു . തിങ്കളാഴ്ച രാവിലെ ഒരു ഒമാൻ റിയാലിന് 215.80 രൂപ വരെയാണ് വിനിമയ സ്ഥാപനങ്ങൾ നൽകിയത്. ജൂൺ മാസത്തിൽ വിനിമയ നിരക്ക് 212.20രൂപ വരെ താഴ്ന്നിരുന്നു. കഴിഞ്ഞ വർഷം…

Read More

ലുലു എക്സേഞ്ച് കുവൈത്തിൽ പുതിയ ശാഖ തുറന്നു

ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് കുവൈത്തിൽ നെറ്റ്വർക്ക് വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി സൗത്ത് സബാഹിയ വെയർഹൗസ് മാളിൽ പുതിയ ശാഖ തുറന്നു. കുവൈത്തിൽ ലുലു എക്‌സേഞ്ചിന്റെ 34-ാമത്തെയും ആഗോളതലത്തിൽ 284-ാമത്തെയും ശാഖയാണിത്. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസുഫലി, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിൽ കുവൈത്തിലെ യു.എ.ഇ അംബാസഡർ ഡോ.മതർ ഹമദ് ഹ്ലൈസ് അൽമകസഫ അൽ നെഹ്‌യദി പുതിയ ശാഖ ഉദ്ഘാടനം ചെയ്തു. കുവൈത്തിലെ യു.കെ അംബാസഡർ ബെലിൻഡ…

Read More

ലുലു എക്സേഞ്ച് കുവൈത്തിൽ പുതിയ ശാഖ തുറന്നു

ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് കുവൈത്തിൽ നെറ്റ്വർക്ക് വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി സൗത്ത് സബാഹിയ വെയർഹൗസ് മാളിൽ പുതിയ ശാഖ തുറന്നു. കുവൈത്തിൽ ലുലു എക്‌സേഞ്ചിന്റെ 34-ാമത്തെയും ആഗോളതലത്തിൽ 284-ാമത്തെയും ശാഖയാണിത്. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസുഫലി, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിൽ കുവൈത്തിലെ യു.എ.ഇ അംബാസഡർ ഡോ.മതർ ഹമദ് ഹ്ലൈസ് അൽമകസഫ അൽ നെഹ്‌യദി പുതിയ ശാഖ ഉദ്ഘാടനം ചെയ്തു. കുവൈത്തിലെ യു.കെ അംബാസഡർ ബെലിൻഡ…

Read More

അബൂദബിയിൽ വ്യാവസായിക നിക്ഷേപത്തിൽ വൻ വർധന

കഴിഞ്ഞ ഒരു വർഷത്തിനിടെ മൂലധന നിക്ഷേപത്തിൽ വൻ വളർച്ച കൈവരിച്ച് അബൂദബി. എമിറേറ്റിലെ നിർമാണ മേഖലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 12.42 ശതകോടി ദിർഹമിൻറെ അധിക നിക്ഷേപമാണ് രേഖപ്പെടുത്തിയത്. 2022ൽ 371.164 ശതകോടി ദിർഹമായിരുന്ന നിക്ഷേപം ഈ വർഷം ജൂൺ അവസാനത്തോടെ 384.06 ശതകോടി ദിർഹമായി ഉയർന്നു. വ്യവസായ മേഖലയിൽ അനുവദിച്ച പുതിയ ലൈസൻസുകളുടെ എണ്ണത്തിൽ 16.6 ശതമാനം വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. 12 മാസത്തിനിടെ 238 പുതിയ ലൈസൻസുകൾ അനുവദിച്ചതായി അബൂദബി ഡിപ്പാർട്ട് ഓഫ് ഇക്കണോമിക്‌സ് ഡെവലപ്‌മെൻറ്…

Read More

ആഗോളവിപണിയിൽ എണ്ണവില ഇടിഞ്ഞു; ഉൽപാദനനയം തിരുത്തില്ലെന്ന്​ ഒപെക്​

തുടർച്ചയായ ഏഴ്​ ആഴ്ചകളിലെ വർധനക്കു ശേഷം ആഗോളവിപണിയിൽ എണ്ണ വിലയിൽ ഇടിവ്​. ഡോളർ ശക്തിയാർജിച്ചതും ചൈനയുടെ ഉൽപാദന മേഖലയിലെ മാന്ദ്യവുമാണ്​ എണ്ണക്ക്​ തിരിച്ചടിയായത്​. അതേസമയം ഉൽപാദനം കുറച്ച്​ വില നിജപ്പെടുത്തുകയെന്ന നയവുമായി മുന്നോട്ട്​ പോകുമെന്ന്​ ഒപെക്​ നേതൃത്വം അറിയിച്ചു. എണ്ണവിലയിൽ രണ്ടു ശതമാനത്തോളം ഇടിവാണ്​ രൂപപ്പെട്ടത്​. ആഗോള വിപണിയിൽ ബാരലിന്​ 86 ഡോളറിന്​ ചുവടെയാണ്​ പുതിയ നിരക്ക്​. പിന്നിട്ട ഒന്നര മാസത്തോളമായി എണ്ണവിലയിൽ വർധന പ്രകടമായിരുന്നു. പുതിയ ഇടിവ്​ താൽക്കാലികം മാത്രമാണെന്നാണ്​ ഒപെക്​ വിലയിരുത്തൽ. ഉൽപാദന നയം…

Read More

വായ്പനിരക്കിൽ മാറ്റമില്ല, 6.5 ശതമാനമായി തുടരും; പുതിയ പണനയം പ്രഖ്യാപിച്ച് ആർ.ബി.ഐ

വായ്പനിരക്കുകളിൽ മാറ്റം വരുത്താതെ പുതിയ പണനയം പ്രഖ്യാപിച്ച് ആർ.ബി.ഐ. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്ക് ആണ് റിപ്പോ നിരക്ക്. ആർ.ബി.ഐ ഡയറക്ടർ ശക്തികാന്ത് ദാസിൻറെ അധ്യക്ഷതയിൽ ആഗസ്റ്റ് എട്ടിന് ആരംഭിച്ച മൂന്നു ദിവസത്തെ പണനയ സമിതി യോഗമാണ് വായ്പനിരക്കിൽ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചത്. ഇന്ത്യൻ സമ്പദ്വ്യവസ്ഥ വളർന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയെന്ന് ശക്തികാന്ത് ദാസി വ്യക്തമാക്കി. ആഗോള സാമ്പത്തിക വളർച്ചയിൽ ഇന്ത്യ…

Read More

യുഎഇയിൽ ലുലു ‘സെലബ്രേഷൻ ഓഫ് ഇന്ത്യ’ കാമ്പയിന് തുടക്കമായി

യുഎഇയിലെ ലുലു ശാഖകളിൽ സെലബ്രേഷൻ ഓഫ് ഇന്ത്യ കാമ്പയിന് തുടക്കമായി. ഇന്ത്യൻ ഉൽപന്നങ്ങൾ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്താൻ ലക്ഷ്യമിട്ടാണ് കാമ്പയിൻ. അബൂദബി അൽ വഹ്ദ മാളിൽ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ ഉദ്ഘാടനം നിർവഹിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പങ്കെടുത്തു. ഇന്ത്യൻ സ്വാതന്ത്ര്യ ദിനം, ഓണം, ജന്മാഷ്ടമി, ഗണേശ ചതുർത്ഥി തുടങ്ങി വിവിധ ആഘോഷങ്ങൾ കാമ്പയിൻ കാലത്ത് നടക്കും. ഇന്ത്യയുടെ അയ്യായിരം തനത് ഉൽപന്നങ്ങൾ ഈ കാലയളവിൽ പ്രദർശിപ്പിക്കും.

Read More

അദാനി ഗ്രൂപ്പിലും ഖത്തർ നിക്ഷേപം; ഗ്രീൻ എനർജിയുടെ ഓഹരികൾ സ്വന്തമാക്കും

ഇന്ത്യയിലെ പ്രമുഖ വ്യവസായികളായ അദാനി ഗ്രൂപ്പിൽ ഖത്തർ നിക്ഷേപം നടത്തിയതായി റിപ്പോർട്ട്. അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ 2.7 ശതമാനം ഓഹരി ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി സ്വന്തമാക്കിയതായി ന്യൂസ് ഏജൻസിയായ റോയിട്ടേഴ്‌സാണ് റിപ്പോർട്ട് ചെയ്തത്. 474 ദശലക്ഷം ഡോളർ, അതായത്,3800 കോടിയോളം രൂപയാണ് ഗ്രീൻ എനർജി ലിമിറ്റഡിൽ ഖത്തർ നിക്ഷേപിച്ചത്. പുനരുപയോഗ ഊർജമേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഗ്രീൻ എനർജി. അദാനി ഗ്രൂപ്പിനെ സംബന്ധിച്ച് ഏറ്റവും നിർണായക സമയത്താണ് ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ നിക്ഷേപമെത്തുന്നത്. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന…

Read More

‘ആവശ്യമുള്ളതെന്തും വാങ്ങാം, പണം പിന്നീട് നൽകിയാൽ മതി​…’; പുതിയ പേയ്​മെൻറ്​ സൗകര്യവുമായി ലുലു

‘ആവശ്യമുള്ളതെന്തും ഇപ്പോൾ വാങ്ങുക, പണം പിന്നീട്​ നൽകിയാൽ മതി’ എന്ന പുതിയ പേയ്​മെൻറ്​ സൗകര്യവുമായി ലുലു ഹൈപർമാർക്കറ്റ്​. പ​ശ്ചിമേഷ്യ-ഉത്തരാഫ്രിക്ക മേഖലയിലെ മുൻനിര ഫിനാൻഷ്യൽ സർവിസസ്​ ആപ്പായ ടാബിയുമായി ചേർന്നാണ്​ വേനലവധി, ബാക്​ ടു സ്​കൂൾ സീസണുകൾ പ്രമാണിച്ച്​ ഉപഭോക്താക്കൾക്കായി സൗദി അറേബ്യയിലെ ലുലു ഹൈപർമാർക്കറ്റ്​ ഈ ഷോപ്പിങ്​ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്​. ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന സമയമാണിത്​. എന്നാൽ, അത്രയും പണം കൈവശമുണ്ടായിരിക്കില്ല. ഈ സാഹചര്യത്തിലാണ് ‘ആവശ്യമുള്ളതെല്ലാം ഇപ്പോൾ വാങ്ങൂ, പണം പിന്നീട്​ നൽകിയാൽ മതി’…

Read More