പവന് 46,480 രൂപ; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില

സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 46,480 രൂപയായി. ഗ്രാമിന് എഴുപത്തിയഞ്ച് രൂപകൂടി. 5,810 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് 45,920 രൂപയായിരുന്നു നിലവിലെ റെക്കോർഡ്. ഈ റെക്കോർഡ് മറികടന്നാണ് ഇന്ന് 46,480 രൂപയിലെത്തിയത്. ഇതിന്റെ കൂടെ പണിക്കൂലിയും ജി എസ് ടിയും കൂടി വരുമ്പോൾ ഒരു പവൻ വാങ്ങണമെങ്കിൽ അരലക്ഷത്തിലധികം കൊടുക്കേണ്ടി വരും. ഇന്നലെ പവന് 45,880ലും…

Read More

റെക്കോർഡിട്ട് സ്വർണം; ഒരു പവൻ 45920 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ. ഇന്ന് 480  രൂപ ഉയർന്ന് സ്വർണവില കേരളത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45920 രൂപയാണ്.  ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിക്കുകയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 2006 ഡോളറിലാണ്. സുരക്ഷിത നിക്ഷേപമായി സ്വർണത്തിനെ കാണുന്നതോടെ യുദ്ധ സാഹചര്യങ്ങളിൽ സ്വർണത്തിന്റെ ഡിമാൻഡ് കൂടുന്നതാണ് കാരണം. മെയ് 5 നാണു മുൻപ് സംസ്ഥാനത്ത് സ്വർണവില ഏറ്റവും ഉയർത്തിലെത്തിയത്. 45760 രൂപയായിരുന്നു അന്ന് പവന്റെ…

Read More

സാമ്പത്തിക പ്രതിസന്ധിയിലായ ബൈജൂസിൽ വീണ്ടും രാജി

സാമ്പത്തിക പ്രതിസന്ധിയിലായ ബൈജൂസിൽ നിന്നും വീണ്ടും രാജി. സിഎഫ്ഒ അജയ് ഗോയൽ രാജിവയ്ക്കും. രാജിക്ക് ശേഷം അജയ് ഗോയൽ  മുൻ കമ്പനിയായ വേദാന്തയിലേക്ക് മടങ്ങും. ഒക്ടോബർ 30 ന് അജയ് ഗോയൽ സിഎഫ്ഒ ആയി ചുമതല ഏൽക്കുമെന്ന് വേദാന്ത അറിയിച്ചു. ബൈജൂസിൽ എത്തി ആറ് മാസത്തിനകമാണ് അജയ് ഗോയൽ രാജിവെച്ചൊഴിയുന്നത്. 2022 സാമ്പത്തിക വർഷത്തെ സാമ്പത്തിക റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിനിടെയാണ് രാജി. 

Read More

ഇസ്രയേൽ-ഹമാസ് യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയിൽ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാം; ഗീതാ ഗോപിനാഥ്

ഇസ്രയേൽ-ഹമാസ് യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയിൽ പ്രകടമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഗീതാ ഗോപിനാഥ്. സംഘർഷം മറ്റു മേഖലകളെ കൂടി ബാധിക്കുന്ന സാഹചര്യമുണ്ടായാൽ എണ്ണവില ഉയർന്നേക്കാം. അങ്ങനെ സംഭവിച്ചാൽ അത് പണപ്പെരുപ്പം രൂക്ഷമാക്കിയേക്കുമെന്നും ഇത് ആഗോള ജി.ഡി.പി.യെ ബാധിച്ചേക്കുമെന്നും ഗീതാ ഗോപിനാഥ് എൻ.ഡി.ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എണ്ണവിലയിൽ 10 ശതമാനം വർദ്ധനയുണ്ടായാൽ അത് ആഗോള ജി.ഡി.പി.യിൽ 0.15 ശതമാനത്തിന്റെ കുറവിനു കാരണമാകുകയും പണപ്പെരുപ്പം 0.4 ശതമാനമെങ്കിലും വർദ്ധിക്കുകയും ചെയ്യും. പണപ്പെരുപ്പം കുറയ്ക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന…

Read More

മാറ്റമില്ലാതെ സംസ്ഥാനത്തെ സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു. ഒക്ടോബർ 6 മുതൽ 1280 രൂപയാണ് സ്വർണത്തിന് ഉയർന്നത്. 43200 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5400 രൂപയാണ്. 4463 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇടിവുണ്ടായി. ഒരു രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ…

Read More

സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 1852 ഡോളർ വരെയെത്തിയതിനാൽ സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ ദിവസം സ്വർണവിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 5315 രൂപയിലും പവന് 42,520 രൂപയുമായിരുന്നു. ഇന്ന് സ്വർണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന്റെ ഔദ്യോഗിക വില 5335 രൂപയിലെത്തി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 42,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒക്ടോബർ 5 നാണ് സംസ്ഥാനത്ത് ഈ മാസത്തിലെ ഏറ്റവും…

Read More

പലിശ നിരക്കിൽ മാറ്റമില്ല; റി​പോ നി​ര​ക്ക് 6.50 ശ​ത​മാ​ന​മായി തു​ട​രുമെന്ന് റി​സ​ർ​വ് ബാ​ങ്ക്

പണപ്പെരുപ്പം ഉയരുന്നുണ്ടെങ്കിലും അഞ്ചാം തവണയും പലിശ ഉയർത്താതെ റിസർവ് ബാങ്ക്. റിപോ നിരക്ക് 6.50 ശതമാനത്തിൽ തുടരാൻ പണനയ കമ്മിറ്റി (എം.പി.സി) യോഗം തീരുമാനിച്ചു. ബാങ്കുകൾക്ക് റിസർവ് ബാങ്ക് (ആർ.ബി.ഐ) നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റിപോ നിരക്ക്. നാലാം നിരക്ക് നിർണയ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. ഒന്നിനെതിരെ അഞ്ച് വോട്ടിലാണ് നിരക്ക് മാറ്റേണ്ടെന്ന തീരുമാനം എടുത്തത്. വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിനായി ഉയർത്തിയ സ്റ്റാൻഡിങ് ഡെപ്പോസിറ്റ്…

Read More

സ്വർണവില ​താഴോട്ട് തന്നെ; ഇന്ന് കുറഞ്ഞത് പവന് 480 രൂപ

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ ഏഴാം ദിവസവും കുറഞ്ഞു. പവന് 480 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 42,080 രൂപയാണ് പവന്റെ വില. ഗ്രാമിന് 60 രൂപ കുറഞ്ഞ് 5,260 രൂപയായി. ഒരാഴ്ച കൊണ്ട് 1,880 രൂപയാണ് ഒരുപവന് കുറഞ്ഞത്. ഇന്നലെ പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കുറഞ്ഞിരുന്നു. സെപ്റ്റംബർ 22നാണ് സ്വർണത്തിന് അവസാനമായി വിലകൂടിയത്. അന്ന് പവന് 43960 രൂപയായിരുന്നു.

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. സ്വർണം ഗ്രാമിന് 5495 രൂപ എന്ന നിരക്കിൽ തുടരുകയാണ്. സ്വർണം പവന് 43960 രൂപ നിരക്കിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4548 രൂപയുമാണ്. കഴിഞ്ഞ ദിവസം സ്വർണവില ഗ്രാമിന് പത്ത് രൂപ വർധിച്ചിരുന്നു. സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത് മെയ് 5നായിരുന്നു. അന്ന് ഒരു ഗ്രാം സ്വർണത്തിന് വില 5720 രൂപയും ഒരു പവൻ സ്വർണത്തിന് വില 45760 രൂപയുമായിരുന്നു. സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയും മാറ്റമില്ലാതെ…

Read More

നിക്ഷേപിക്കാം; എന്നാൽ ബുദ്ധിപൂർവം

ബുദ്ധിപൂർവമാണോ നിക്ഷേപം നടത്തിയിട്ടുളളത് എന്ന ചോദ്യമാണ് ഇപ്പോൾ പലപ്പോഴും നാം നേരിടുന്നത്. ചിന്തിച്ചു, മനസിലാക്കി നിക്ഷേപിക്കുകയാണു വേണ്ടത്. ബുദ്ധിപൂർവമായ നിക്ഷേപ മാർഗങ്ങളെക്കുറിച്ചറിയാത്ത ഒരു സാധാരണക്കാരന് എങ്ങനെയാണു തീരുമാനമെടുക്കാൻ കഴിയുക. ഒന്നുകിൽ അയാൾ അതേക്കുറിച്ചു പഠിക്കണം അല്ലെങ്കിൽ കാര്യങ്ങൾ അറിയാവുന്ന ഒരാളുടെ ഉപദേശം സ്വീകരിക്കണം. ഒരു സാധാരണക്കാരൻ നിക്ഷേപം സംബന്ധിച്ചു തീരുമാനമെടുക്കുമ്പോൾ പാലിക്കേണ്ട ചില അടിസ്ഥാനകാര്യങ്ങൾ. നിക്ഷേപം നേരത്തേ തുടങ്ങുക നിക്ഷേപം ക്രമമായി വളരുന്നതിന് ആദ്യമായി കൈക്കൊള്ളേണ്ട തീരുമാനങ്ങളിലൊന്നു നേരത്തേ തന്നെ നിക്ഷേപിച്ചു തുടങ്ങുക എന്നതാണ്. കൂട്ടുപലിശയുടെ മാന്ത്രികതയിലൂടെ…

Read More