ഉപഭോക്താക്കൾക്ക് ആശ്വാസം; സ്വർണവിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. 80 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. നാല് ദിവസത്തിന് ശേഷമാണ് വിലയിൽ നേരിയ ഇടിവുണ്ടാകുന്നത്. 53720 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 10 രൂപ കുറഞ്ഞ്, വിപണി വില 6615 രൂപയായി. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5 രൂപ കുറഞ്ഞ് 5520 രൂപയുമായി. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. 90 രൂപയാണ് ഒരു…

Read More

കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 400 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ 560 രൂപ ഉയർന്നിരുന്നു. കൂടാതെ ബുധനാഴ്ച 800 രൂപ പവന് കുറഞ്ഞിരുന്നു. ഇത്തരത്തിൽ വിപണിയിൽ സ്വർണവില കൂടിയും കുറഞ്ഞും ചാഞ്ചാടി നിൽക്കുകയാണ്‌. 52600 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില. നാല് ദിവസങ്ങൾക്ക് ശേഷമായിരുന്നു ഇന്നലെ സ്വർണവില ഉയർന്നത്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 50 രൂപ കുറഞ്ഞ് 6575 രൂപയായി. ഒരു ഗ്രാം 18 കാരറ്റ്‌…

Read More

രൂപയുടെ മൂല്യം ഇടിഞ്ഞു ; മൂല്യം എക്കാലത്തെയും റെക്കോർഡ് താഴ്ചയിൽ

രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ. ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ താഴ്ന്ന് 83.53 രൂപ എന്ന റെക്കോർഡ് ഇടിവ് നേരിട്ടു. കഴിഞ്ഞ മാർച്ച് 22 ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 83.45 ൽ എത്തിയതായിരുന്നു റെക്കോർഡ് ഇടിവ്. പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കം കാരണം, ഏഷ്യൻ കറൻസികളിലുണ്ടായ സമ്മർദ്ദമാണ് രൂപയെ പ്രതികൂലമായി ബാധിച്ചത്. ചില ഏഷ്യൻ കറൻസികൾ ഡോളറിനെതിരെ 0.2 ശതമാനം മുതൽ 0.4 ശതമാനം വരെ ഇടിഞ്ഞു. ഓഹരി വിപണികളിലുണ്ടായ ഇടിവും…

Read More

ബൈജൂസിന്റെ ആസ്തി പൂജ്യത്തിലേക്ക് ; ഫോബ്സ് പട്ടികയിൽ നിന്ന് പുറത്തായി

17000 കോടി രൂപയുടെ ആസ്തിയിൽ നിന്ന് പൂജ്യത്തിലേക്ക് ബൈജൂസ്. പുതിയ ഫോബ്‌സ് ബില്യണയർ പട്ടികയിൽ നിന്ന് ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ പുറത്തായി. 2022ൽ 22 ബില്യൺ ആയിരുന്നു ബൈജൂസ് കമ്പനിയുടെ ആസ്തി. കഴിഞ്ഞ വർഷം ഇത് 2.1 ബില്യൺ ഡോളർ (17,545കോടി) ആയിരുന്നു. ഇതിൽ നിന്നാണ് ഇപ്പോൾ ബൈജൂസിന്റെ ആസ്തി പൂജ്യത്തിലേക്ക് എത്തിയത്. ഇന്ത്യയിലെ എജ്യുടെക് സ്റ്റാർട്ട്അപ്പ് സംരംഭകരിൽ ഏറ്റവും വലിയ തകർച്ച നേരിട്ടയാളാണ് ബൈജു രവീന്ദ്രൻ. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണിൽ നിക്ഷേപം…

Read More

ഇടിവ് തുടർന്ന് ഓഹരിവിപണി

ഓഹരിവിപണിയിൽ ഇടിവ് തുടരുന്നു. നിഫ്റ്റി 1.51 ശതമാനം ഇടിഞ്ഞ് 21,997ലും സെൻസെക്സ് 1.23 ശതമാനം ഇടിഞ്ഞ് 72,761ലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. മിഡ്കാപ്, സ്മോൾകാപ്, മൈക്രോകാപ് ഓഹരികളിലും വലിയ ഇടിവ് തുടരുകയാണ്. ഇന്ന് മാത്രം 14 ലക്ഷം കോടിയുടെ നഷ്ടമാണ് നിക്ഷേപകർക്കുണ്ടായത്. വിപണിയുടെ ആകെ നിക്ഷേപമൂല്യം 385.64 ലക്ഷം കോടിയിൽനിന്ന് 371.69 ലക്ഷം കോടിയിലേക്ക് താഴ്ന്നു. ഐ ടി സിയാണ് നിഫ്റ്റിയിൽ ഇന്ന് വലിയ നേട്ടമുണ്ടാക്കിയത്. ഓഹരി വില 4.45 ശതമാനം ഉയർന്നു. ഐ സി ഐ…

Read More

സ്വർണവില സർവകാല റെക്കോർഡിൽ; ഗ്രാമിന് 6010 രൂപ

സര്‍വകാല റെക്കോർഡിൽ സ്വർണവില. ഗ്രാമിനു 40 രൂപ കൂടി 6010 രൂപയായി. ഒരു പവൻ സ്വർണത്തിനു 48,080 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 47,760 രൂപയായിരുന്നു സ്വർണവില. ഇന്ന് 320 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുകീകരിക്കുന്നതാണ് വിലവർധനവിന് പ്രധാനകാരണം.

Read More

കോൺഫിഡന്റ് ആണ് ഇനി ദുബായ്, കോൺഫിഡന്റ് അവതരിപ്പിക്കുന്ന ലാൻകാസ്റ്ററിലൂടെ

ഗുണനിലവാര വികസനം,സമയബന്ധിതമായ വിതരണം, ഉപഭോക്തൃ സംതൃപ്തി എന്നിവയിൽ പുകൾപെറ്റ,കഴിഞ്ഞ 18 വർഷക്കാലം കേരളത്തിലെയും കർണാടകയിലെയും റിയൽ എസ്റ്റേറ്റ് മേഖലയിൽ നിർണായകമായി നിലകൊള്ളുന്ന കോൺഫിഡന്റ് ഗ്രൂപ്പ് അതിന്റെ 18 ആം സുവർണവർഷമാഘോഷിക്കുന്ന ഈ 2024 ൽ,ഇന്ത്യയിലെ ചരിത്ര വിജയമാതൃകയിൽ യു.എ.ഇ യിലും ചുവടുറപ്പിക്കുന്നു. ആർക്കിടെക്റ്റുകൾ,എഞ്ചിനീയർമാർ,ഡിസൈനർമാർ, ചാർട്ടേഡ് അക്കൌണ്ടന്റുമാർ,സാമ്പത്തിക വിശകലന വിദഗ്ധർ, മറ്റ് വിദഗ്ധർ എന്നിവരുൾപ്പെടെയുള്ള പ്രൊഫഷണലുകളുടെ സമർപ്പിത സേവനത്തിലൂടെ 100 ദശലക്ഷം ചതുരശ്ര അടി വികസനത്തിൽ വ്യാപിച്ചുകിടക്കുന്ന ഗോൾഫ് കോഴ്സുകളും, വാണിജ്യ വികസന കെട്ടിടങ്ങളും, സ്കൂളുകളും, റിസോർട്ടുകളും കൂടാതെ…

Read More

ലോകത്തെ ഏറ്റവും വലിയ ധനികന്‍; ഇലോണ്‍ മസ്‌കിനെ പിന്തള്ളി ജെസ് ബെസോസ് ഒന്നാമത്

ഇലോൺ മസ്‌കിനെ മറികടന്ന് ലോകത്തെ അതിസമ്പന്ന പട്ടികയിൽ ഒന്നാമതെത്തി ആമസോൺ സ്ഥാപകനും മുൻ സിഇഒയുമായ ജെഫ് ബെസോസ്. കഴിഞ്ഞ ഒമ്പതുമാസമായി ബ്ലൂംബെർഗ് ബില്യണയർ സൂചികയിൽ ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്‌കായിരുന്നു ഒന്നാമത്. തിങ്കളാഴ്ച ടെസ്‍ല ഇൻകോർപ്പറേറ്റിലെ ഓഹരികൾ 7.2% ഇടിഞ്ഞതിനെത്തുടർന്നാണ് മസ്‌കിന് ഒന്നാം സ്ഥാനം നഷ്ടമായത്. ടെസ്‍ല ഓഹരികൾ തകരുന്നത് തുടരുമ്പോൾ ആമസോൺ ഓഹരികൾ കുത്തനെ കുതിക്കുകയാണ്. അതേസമയം, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും യഥാക്രമം 11, 12…

Read More

ഓഹരി വിവാദവും ഹിൻഡൻബർഗ് റിപ്പോർട്ടുമെല്ലാം പഴങ്കഥ; അദാനി പോർട്സിന്റെ ഓഹരി വില റെക്കോർഡിൽ

ഹിൻഡൻ ബർഗ് വിവാദവും ഓഹരി വിലയിലെ തകർച്ചയുമെല്ലാം പഴങ്കഥ. അദാനി ഗ്രൂപ്പിലെ ഓരോ സ്ഥാപനങ്ങളും ഓഹരി വിപണിയിൽ ശക്തമായ നിലയിൽ തിരികെയെത്തിക്കൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവിൽ അദാനി പോർട്ട്‌സ് ഓഹരി വില ഒരു ശതമാനം ഉയർന്ന് റെക്കോർഡ് നിലയിൽ എത്തി. ഫെബ്രുവരി മാസത്തിലെ ചരക്ക് ഇടപാടുകളിൽ 33% വാർഷിക വർദ്ധനവ് കമ്പനി റിപ്പോർട്ട് ചെയ്തതോടെയാണ് ഓഹരികളുടെ കുതിപ്പ്. വ്യാപാരത്തിനിടെ അദാനി പോർട്ട്സ് ഓഹരികൾ 1.32 ശതമാനം ഉയർന്ന് 1,356.50 രൂപയിലെത്തി. ഡിസംബർ പാദത്തിൽ, അദാനി പോർട്ട്‌സിന്റെ അറ്റാദായം 70% വർധിച്ച്…

Read More

കേരളത്തിൽ സ്വർണവിലയിൽ മാറ്റമില്ല

കേരളത്തിൽ ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ സ്വർണവിലയിൽ നേരിയ ഇടിവ് ഉണ്ടായിരുന്നു. 80 രൂപയാണ് ഇന്നലെ കുറഞ്ഞത്. 46000 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. നിലവിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5750 രൂപയാണ്. അതുപോലെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4765 രൂപയുമമാണ്. അതേസമയം കേരളത്തിൽ വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല. 77 രൂപയാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വില. അതുപോലെ…

Read More