
തക്കാളിയില്‍ തൊട്ടപ്പോള്‍ കൈ പൊള്ളി ആശാനേ; കിലോയ്ക്ക് 250 രൂപ!
കേരളത്തില്‍ വിവിധയിനം പച്ചക്കറികളുടെ വില നൂറു കടന്നിട്ട് ആഴ്ചകള്‍ പിന്നിടുന്നു. ശക്തമായ മഴയും വെള്ളക്കെട്ടും രൂക്ഷമായതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. വ്യാപാരികള്‍ തോന്നുന്നതുപോലെയാണ് വില പറയുന്നതെന്ന് ഉപഭോക്താക്കള്‍ ആരോപിക്കുന്നു. സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ വില കുറയില്ലെന്നു മാത്രമല്ല, കൂടാനാണു സാധ്യതയും. അതേസമയം, കേരളത്തില്‍ മാത്രമല്ല, രാജ്യത്തെ മറ്റുപല സംസ്ഥാനങ്ങളിലും പച്ചക്കറികള്‍ക്കു കൈപൊള്ളുന്ന വിലയാണ്. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിയില്‍ പച്ചക്കറിയുടെ വില സാധാരണക്കാര്‍ക്കു താങ്ങാവുന്നതിലപ്പുറമാണ്. ഗംഗോത്രിയില്‍ 250 രൂപയാണ് ഒരു കിലോ തക്കാളിയുടെ വില. യമുനോത്രയില്‍ 200 മുതല്‍…