
ബഹ്‌റൈനിൽ നിർമ്മാണം പൂർത്തീകരിച്ചിട്ടില്ലാത്ത കെട്ടിടത്തിൽ തീപിടുത്തം ; 28 പേരെ രക്ഷപ്പെടുത്തി
മനാമ : ബഹ്റൈനില്‍ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന കെട്ടിടത്തിൽ തീപിടുത്തം. 28 പേരെ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ ഹൂറയിലാണ് തീപിടിത്തമുണ്ടായത്. കാരണം വ്യക്തമല്ല. തീ പടര്‍ന്നു പിടിച്ചതോടെ സിവില്‍ ഡിഫന്‍സ് സംഘം കെട്ടിടത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. രാവിലെ 9.30 നാണ് തീപിടിത്തമുണ്ടായത്.വിവരം ലഭിച്ച ഉടന്‍ 11 ഫയര്‍ എഞ്ചിനുകളും മറ്റ് അടിയന്തര സേവനത്തിനുള്ള വാഹനങ്ങളും സ്ഥലത്ത് വിന്യസിച്ചു. നിരവധി നിലകളിലേക്ക് തീ പടര്‍ന്നെങ്കിലും വിജയകരമായി നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ 13 പേരെ ക്രെയിന്‍ ഉപയോഗിച്ചും 15 പേരെ…