
ബഹ്‌റൈനിൽ സൈബർതട്ടിപ്പിൽ ജയിലിലായ് രണ്ട് ബഗ്ലാദേശികൾ ; 3 വർഷം തടവും 10000 ദീനാർ വീതം പിഴയും
വ്യക്തിഗത വിവരങ്ങൾ ചോർത്തി, ഓൺലൈൻ തട്ടിപ്പിലൂടെ പൈസകൾ നഷ്ടമാകുന്ന സൈബർ തട്ടിപ്പുകളെക്കുറിച്ചുള്ള വാർത്തകൾ തുടർക്കഥയാവുമ്പോഴും, വീണ്ടും സൈബർ കുറ്റകൃത്യത്തിൽ ശിക്ഷയേറ്റുവാങ്ങി ബംഗ്ലാദേശ് യുവാക്കൾ. ബഹ്‌റൈനിലെ സ്വദേശി യുവതിയിൽ നിന്ന് 1500 ദീനാർ സൈബർ തട്ടിപ്പിലൂടെ തട്ടിയെടുത്ത കേസിൽ രണ്ട് ബംഗ്ലാദേശി യുവാക്കൾക്ക് മൂന്ന് വർഷത്തെ തടവും , കൂടാതെ 10000 ദീനാർ പിഴയും ബഹ്‌റൈൻ കോടതി വിധിച്ചു. കഴിഞ്ഞ വർഷം നവംബറിൽ ബാങ്ക് ജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതികൾ ഫോണിൽ വിളിക്കുകയും വ്യക്തിഗത വിവരങ്ങൾ പുതുക്കുന്നതിനായി ഒരു ലിങ്ക്…