
ബഹ്‌റൈനിൽ ഫേസ് ബുക്ക് പോസ്റ്റിലൂടെ കുടുംബാംഗങ്ങളെ അവഹേളിച്ച കാമുകിയെ കൊലപ്പെടുത്തിയ കാമുകന് ജീവപര്യന്തം തടവ്
മനാമ : ബഹ്റൈനില്‍ ഫേസ്‍ബുക്ക് പോസ്റ്റിന്റെ പേരിൽ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പ്രവാസിക്ക് ജീവപര്യന്തം തടവ്. യുവാവിന്റ കുടുംബാംഗങ്ങളില്‍ ചിലരുടെ ഫോട്ടോകള്‍, ലൈംഗിക തൊഴിലാളികളെന്ന അടിക്കുറിപ്പോടെ യുവതി ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്ത വൈരാഗ്യത്തിൽ കാമുകിയെ കൊലപ്പെടുത്തുകയായിരുന്നു.33 വയസുകാരനായ പാകിസ്ഥാന്‍ പൗരനാണ് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. 40 വയസിന് മുകളില്‍ പ്രായമുള്ള കെനിയന്‍ സ്വദേശിനിയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഗുദൈബിയയില്‍ വെച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റ് 11ന് ആയിരുന്നു കൊലപാതകം.കൊലപാതകം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് വിവരം…