മനാമ ഡയലോഗ് നവംബറിൽ നടക്കും

മനാമ ഡയലോഗ് നവംബർ 17 മുതൽ 19 വരെ നടക്കുമെന്ന് ഇന്റർനാഷണൽ സ്ട്രാറ്റജിക് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. 18ാമത് മനാമ ഡയലോഗിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും മന്ത്രിമാരും സൈനിക നേതൃത്വവും പങ്കെടുക്കും. മിഡിലീസ്റ്റിലെ രാഷ്ട്രീയ, സുരക്ഷാ വിഷയങ്ങൾ ആധികാരികമായി ചർച്ച ചെയ്യുന്ന വേദിയായി മാറിയിരിക്കുകയാണ് ഇതിനകം മനാമ ഡയലോഗ്. 2004 മുതൽ ആരംഭിച്ച ഡയലോഗ് ഇതുവരെയായി 17 തവണയാണ് ചർച്ചകൾ സംഘടിപ്പിച്ചത്.

Read More

തുർക്കുമാനിസ്താൻ പ്രസിഡന്റിന്റെ ബഹ്റൈൻ സന്ദർശനം തുടരുന്നു

തുർക്കുമാനിസ്താൻ പ്രസിഡന്റ് സർദാർ ബർദി മഹ്മദോഫിന്റെ ബഹ്റൈൻ സന്ദർശനം തുടരുന്നു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അദ്ദേഹത്തെ സ്വീകരിക്കുകയും അഭിവാദ്യങ്ങൾ കൈമാറുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തിപ്പെടുത്താൻ സന്ദർശനം വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ ബഹ്റൈൻ കൈവരിച്ച നേട്ടം അത്ഭുതാവഹമാണെന്ന് മഹ്മദോഫ് വ്യക്തമാക്കി. ഊർജ്ജം, ഭക്ഷ്യ സുരക്ഷ, ടൂറിസം, സംസ്‌കാരം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ സഹകരിക്കുന്നതിന് ചർച്ചയിൽ ധാരണയായി. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ…

Read More

ബഹ്‌റൈൻ മെട്രോ; കൺസൾട്ടൻസി കരാറിലേക്ക് അടുത്ത് ഡി.എം.ആർ.സി

ബഹ്റൈൻ മെട്രോയുടെ ആദ്യഘട്ടം നിർമിക്കുന്നതിനുള്ള അന്താരാഷ്ട്ര കൺസൾട്ടൻസി പ്രോജക്ടിനായുള്ള പ്രീ ക്വാളിഫിക്കേഷൻ ടെൻഡർ പ്രക്രിയക്ക് ഡൽഹി മെട്രോ യോഗ്യത നേടി. 20 സ്റ്റേഷനുകളോടുകൂടി 30 കി.മീ. നീളത്തിൽ നിർമിക്കുന്ന പദ്ധതിക്ക് ഡൽഹി മെട്രോയും ടെൻഡറിൽ പങ്കാളിയാകും. ഇതിന്റെ പശ്ചാത്തലത്തിൽ ഡൽഹി മെട്രോ ബെമൽ ലിമിറ്റഡുമായി ധാരണപത്രം ഒപ്പുവെച്ചു. ധാരണപത്രത്തിന്റെ ഭാഗമായി, മെട്രോ പദ്ധതിക്കാവശ്യമായ കോച്ചുകളും മറ്റും നിർമിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്തം ബെമലിനായിരിക്കും. പദ്ധതി വികസനം, ബജറ്റിങ് തുടങ്ങിയ മേഖലകളിൽ ഡൽഹി മെട്രോയുടെ വൈദഗ്ധ്യം ഉപയോഗിക്കും. അന്താരാഷ്ട്ര…

Read More

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണം; ശുപാര്‍ശയുമായി എം.പിമാര്‍

ബഹ്റൈനില്‍ താമസിക്കുന്ന പ്രവാസികള്‍ രാജ്യത്തു നിന്ന് സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന് പാര്‍ലമെന്റ് അംഗങ്ങളുടെ ആവശ്യം. ഇത് സംബന്ധിച്ച നിയമനിര്‍മാണ ശുപാര്‍ശ എം.പിമാര്‍ സമര്‍പ്പിച്ചതായി ഗള്‍ഫ് ഡെയിലി ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയന്നു. നികുതി ഘടന അടങ്ങിയ ശുപാര്‍ശയാണ് നിരവധി എം.പിമാരുടെ പിന്തുണയോടെ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. നിക്ഷേപ സംരക്ഷണം, മൂലധന കൈമാറ്റം എന്നിങ്ങനെയുള്ള ഇടപാടുകള്‍ക്കും ബഹ്റൈനിലെ നികുതി നിയമപ്രകാരം ഇളവുകള്‍ ലഭിക്കുന്ന മറ്റ് ഇടപാടുകള്‍ക്കും ഇളവ് അനുവദിച്ച് നികുതി ശുപാര്‍ശ നടപ്പാക്കണമെന്നാണ് ആവശ്യം. അംഗീകൃത ധനകാര്യ…

Read More

ഹംഗറി പ്രസിഡന്റ് ഔദ്യോഗിക സന്ദർശനത്തിനായി ബഹ്റൈനിൽ

ഹംഗറി പ്രസിഡന്റ് കാത്ലിൻ നൗഫാക് കഴിഞ്ഞ ദിവസം ഔദ്യോഗിക സന്ദർശനത്തിനായി ബഹ്റൈനിലെത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തെിയ പ്രസിഡന്റും സംഘവും രാജാവ് ഹമദ്ബിൻ ഈസ അൽ ഖലീഫയുമായി ചർച്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും വിവിധ മേഖലകളിലുള്ള സഹകരണം ശക്തിപ്പെടുത്താനും സന്ദർശനം നിമിത്തമാകുമെന്നാണ് പ്രതീക്ഷ. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കാത്ലിൻ നൗഫാകിനെയും സംഘത്തെയും വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ അൽ സയാനി, മുഹറഖ് ഗവർണർ, ഇരുരാജ്യങ്ങളിലെയും അംബാസഡർമാർ എന്നിവർ ചേർന്ന് ഹൃദ്യമായി സ്വീകരിച്ചു.

Read More

രേഖകൾ ശരിയാക്കാനുള്ള സമയം മാർച്ച് നാലിന് അവസാനിക്കും; മുന്നറിയിപ്പുമായി ബഹ്‌റൈൻ

നിയമ വിധേയമല്ലാതെ രാജ്യത്ത് താമസിക്കുന്നവർക്ക് രേഖകൾ ശരിയാക്കാൻ സമയം പ്രഖ്യാപിച്ച് ബഹ്‌റൈൻ. മാർച്ച് നാലാം തീയ്യതിക്ക് മുമ്പ് തങ്ങളുടെ രേഖകൾ ശരിയാക്കണമെന്നാണ് ബഹ്‌റൈൻ അധികൃതർ നൽക്കുന്ന മുന്നറിയിപ്പ്. ഫ്‌ലെക്‌സി പെർമിറ്റുകൾ നിർത്തലാക്കിയിട്ടുണ്ട്. അത്തരം പെർമിറ്റുകളിൽ ഉണ്ടായിരുന്നവരും തൊഴിൽ രേഖകൾ ശരിയാക്കണം എന്നാണ് നൽക്കുന്ന മുന്നറിയിപ്പ്. അനുവദിച്ച സമയം കഴിഞ്ഞിട്ടും വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വകരിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അടുത്ത…

Read More

ബഹ്‌റൈനിൽ ലേബർ രജിസ്ട്രേഷൻ പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി മാർച്ച് നാല്

ബഹ്റൈനിൽ ലേബർ രജിസ്‌ട്രേഷൻ പദ്ധതിയിൽ ചേരുന്നതിനുള്ള അവസാന തീയതി മാർച്ച് നാല് ആയിരിക്കുമെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി അറിയിച്ചു. രാജ്യത്ത് അനധികൃതമായി തൊഴിലെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധിക്യതർ വ്യക്തമാക്കി.  ബഹ്റൈനിൽ അനധികൃതമായി കഴിയുന്ന തൊഴിലാളികളും ഫ്‌ളെക്‌സി വിസ ഉടമകളും മാർച്ച് നാലിന് മുമ്പ് ലേബർ രജിസ്‌ട്രേഷൻ പദ്ധതി വഴി രേഖകൾ നിയമാനുസൃതമാക്കണമെന്നാണു ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്.

Read More

മലയാളി യുവാവ് ബഹ്‌റൈനിൽ മരിച്ചു

മലയാളി യുവാവ് ബഹ്‌റൈനിൽ മരിച്ചു. വയനാട് സുൽത്താൻ ബത്തേരി ചീരാൽ കാപ്പിൽ കേശവൻറെ മകൻ സച്ചിൻ (27) ആണ് മരിച്ചത്. ഹൃദയാഘാതം ആണ് മരണ കാരണം എന്നാണ് റിപ്പോർട്ട്. ഒരു മാസം മുമ്പാണ് സച്ചിൻ വിസിറ്റ് വിസയിൽ എത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.

Read More

ബഹ്‌റൈനിൽ എൻ.പി.ആർ.എ സേവനങ്ങൾക്ക് പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു

ബഹ്‌റൈനിൽ എൻ.പി.ആർ.എ സേവനങ്ങൾക്ക് പുതിയ വെബ്‌സൈറ്റ് ആരംഭിച്ചുബഹ്റൈനിൽ നാഷണാലിറ്റി പാസ്‌പോർട്ട് ആൻഡ് റസിഡന്റ് അഫയേഴ്‌സ് പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു. നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്‌സ് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫ എൻപിആർഎ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാരുമായും ഡയറക്ടർമാരുമായും നടത്തിയ കൂടിക്കാഴ്ചയിൽ ആണ് പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തത്. ബഹ്‌റൈൻ സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ…

Read More

ബഹ്റൈനിൽ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന തുടരുന്നു

ബഹ്റൈനിൽ നിയമ വിരുദ്ധമായി തൊഴിൽ ചെയ്യുന്നവരെ കണ്ടെത്താനുള്ള പരിശോധനകൾ തുടരുന്നു. മുഹറഖ്​, ദക്ഷിണ മേഖല ഗവർ​ണറേറ്റുകളിലാണ് പരിശോധനകൾ നടന്നത്. വിവിധ തൊഴിലിടങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും തൊഴിലാളികൾ ഒരുമിച്ചു കൂടുന്ന ഇടങ്ങളിലുമാണ്​ അധികൃതർ പരിശോധന നടത്തിയത്​. തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച ഏതാനും പേർ പരിശോധനയിൽ പിടിയിലായി.

Read More