ബഹ്റൈനിൽ പൊതു മേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു

ബഹ്‌റൈനിൽ പൊതു മേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു. ബഹ്റൈൻ കിരീടാവകാശി H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്. ഈ അറിയിപ്പ് പ്രകാരം, രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ ഈദ് അവധി ഈദുൽ ഫിത്ർ ദിനത്തിലും, തുടർന്നുള്ള രണ്ട് ദിനങ്ങളിലുമായിരിക്കും. ഈദ് അവധിദിനങ്ങളുമായി ബന്ധപ്പെട്ട മൂന്ന് ദിവസങ്ങളിലേതെങ്കിലും ഒരു ദിവസം മറ്റു ഔദ്യോഗിക അവധിദിനങ്ങളുമായി കൂടിച്ചേർന്ന് വരുന്ന സാഹചര്യത്തിൽ ഒരു അധിക അവധി ദിനം അനുവദിക്കുമെന്നും ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്….

Read More

എം.എ.യൂസഫലിയെ ഹമദ് രാജാവ് സ്വീകരിച്ചു; റമദാൻ ആശംസകൾ കൈമാറി

ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലിയെ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അൽ സഫ്രിയ കൊട്ടാരത്തിൽ സ്വീകരിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, രാജാവിന്റെ സ്വകാര്യ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. യൂസഫലിയെ സ്വാഗതംചെയ്ത രാജാവ് റമദാൻ ആശംസകൾ കൈമാറുകയും ചെയ്തു. ലുലുഗ്രൂപ്പിന്റെ വിജയകരമായ വ്യാപാര സംരംഭങ്ങളെ പ്രശംസിച്ച രാജാവിന് എം.എ. യൂസഫലി നന്ദി അറിയിക്കുകയും…

Read More

ബഹ്റൈനിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രതാ നിർദേശം

ബഹ്റൈനിൽ കാറ്റും ഇടിയും ചേർന്നുള്ള മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി ഇടിയോട് കൂടി മഴ പെയ്തിരുന്നു. സമാന രൂപത്തിൽ ആവർത്തിക്കപ്പെടാൻ സാധ്യതയുള്ളതായാണ് കാലാവസ്ഥ പ്രവചനം. അതിനാൽ ആവശ്യമായ മുൻകരുതലുകളും സൂക്ഷ്മതയും പാലിക്കണമെന്ന് ബന്ധപ്പെട്ടവർ ഉണർത്തി.

Read More

ബഹ്റൈനിൽ ഗോൾഡൻ ലൈസൻസ് പദ്ധതി

ബഹ്റൈനിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതികളൊരുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്താനും പ്രധാന പദ്ധതികൾക്ക് ഗോൾഡൻ ലൈസൻസ് നൽകാനും തീരുമാനിച്ചു. നിക്ഷേപ പദ്ധതികളുമായി കരാറിലേർപ്പെടുകയും അതുവഴി സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുകയും ചെയ്യും. സാമ്പത്തിക ഉത്തേജന പാക്കേജിൽ ഊന്നൽ നൽകിയ കാര്യങ്ങൾക്ക് ശ്രദ്ധ കൊടുക്കാനും അതുവഴി സാമ്പത്തിക വളർച്ച ഉറപ്പാക്കാനും കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. വിവിധ കമ്പനികളുമായി നടത്തുന്ന സഹകരണക്കരാർ വഴി 500 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. 50 ദശലക്ഷം ഡോളറിൽ കൂടുതൽ മുതൽ…

Read More

ഹൃദയാഘാതം: ബഹ്‌റൈനിൽ മലയാളി വിദ്യാർഥിനി മരിച്ചു

മലയാളി വിദ്യാർഥിനി ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പത്തനംതിട്ട കല്ലശേരി സ്വദേശിനിയും ബഹ്‌റൈൻ ഏഷ്യൻ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ സാറ റേച്ചൽ (14) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ചെറിയ നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞു വീണതോടെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയായിരുന്നു മരണം. പിതാവ്: അജി കെ വർഗീസ്. മാതാവ് മഞ്ജു ബി.ഡി.എഫ് സ്റ്റാഫ് ആണ്.

Read More

ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഓപൺ ഹൗസ്; പരാതികളിൽ ഭൂരിഭാഗവും പരിഹരിച്ചെന്ന് എംബസി

ബഹ്‌റൈൻ; ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ അവസരമൊരുക്കി ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഓപൺ ഹൗസ് സംഘടിപ്പിച്ചു. അംബാസഡർ പീയൂഷ് ശ്രീവാസ്തവ അധ്യക്ഷതവഹിച്ചു. എംബസിയുടെ കോൺസുലർ ടീമും പാനലും അഭിഭാഷകരും സന്നിഹിതരായിരുന്നു. എഴുപതോളം ഇന്ത്യൻ പൗരന്മാർ ഓപൺ ഹൗസിൽ പങ്കെടുത്തു. പരാതികൾ അംബാസഡറോട് നേരിട്ടുന്നയിക്കാനുള്ള അവസരമൊരുക്കിയിരുന്നു. ഉയർന്ന പരാതികളിൽ പ്രധാനപ്പെട്ടവ അടിയന്തരമായി പരിഹരിക്കാൻ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഓപൺ ഹൗസിൽ ഉയർന്ന പരാതികളിൽ ഭൂരിഭാഗവും ഫലപ്രദമായി പരിഹരിച്ചെന്ന് എംബസി അറിയിച്ചു. ദുരിതത്തിലായ ഇന്ത്യക്കാരെ സഹായിക്കാൻ എംബസി നിരവധി…

Read More

ബഹ്‌റൈനിൽ പുതിയ ഈത്തപ്പഴ സംസ്‌കരണ ഫാക്ടറി വരുന്നു

ബഹ്‌റൈനിൽ ഈത്തപ്പഴ സംസ്‌കരണ ഫാക്ടറി വരുന്നു. മൂന്നു ലക്ഷം ദിനാർ ആണ് ഫാക്ടറി സ്ഥാപിക്കാൻ വേണ്ടി ആവശ്യം. ഇത്രയും രൂപ നിക്ഷേപിക്കാൻ തയ്യാറായി സ്വകാര്യ കമ്പനികൾ രംഗത്തുവന്നിട്ടുണ്ടെന്ന് കൃഷിമന്ത്രി വലേൽ ആൽ മുബാറക് അറിയിച്ചു. ഫാക്ടറിക്കാവശ്യമായ സ്ഥലം നൽകാൻ സർക്കാർ തയാറാണ്. പദ്ധതിയുടെ ടെൻഡർ നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ശൂറ കൗൺസിലിനെ അദ്ദേഹം ഇക്കാര്യം അറിയിച്ചു 2000 ചതുരശ്രമീറ്റർ സ്ഥലമാണ് ഫാക്ടറിക്കായി നൽകുക. വർഷത്തിൽ 5000 ടൺ ഈത്തപ്പഴം സംസ്‌കരിക്കാൻ സാധിക്കുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഇപ്പോൾ…

Read More

ഗതാഗത നിയമലംഘനങ്ങൾ ; ജി.സി.സി രാജ്യങ്ങളെ ഇ-ലിങ്ക് വഴി ബന്ധിപ്പിക്കും

റോഡപകടങ്ങൾ കുറക്കുന്നതിനും മറ്റുമായി ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഗതാഗത നിയമലംഘനങ്ങൾ ഇലക്ട്രോണിക് വഴി (ഇ-ലിങ്ക്) ബന്ധിപ്പിക്കുന്നു. സംവിധാനം അവസാന ഘട്ട മിനിക്കുപണികളിലാണ്. ഉടൻ നടപ്പാക്കും. ജി.സി.സിയിലെ പൊതു ട്രാഫിക് വകുപ്പുകൾ തമ്മിലുള്ള ഗതാഗത നിയമലംഘനങ്ങൾ ബന്ധിപ്പിക്കുന്നതിന് ചുമതലപ്പെടുത്തിയ വർക്കിങ് ഗ്രൂപ്പിന്റെ വിഡിയോ കോൺഫറൻസ് വഴി നടന്ന 19ാമത് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഗതാഗത നിയമലംഘനങ്ങൾ ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ 39ാമത് യോഗത്തിന്റെ തീരുമാനം നടപ്പാക്കുന്നതിനെക്കുറിച്ചായിരുന്നു വിഡിയോ കോൺഫറൻസ് വഴി നടന്ന യോഗം ചർച്ച ചെയ്തത്….

Read More

ഉപയോഗിച്ച പാഠപുസ്തകങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുന്നു

ഇൻഡക്‌സ് ബഹ്‌റൈൻ ഇന്ത്യൻ ക്ലബും ബഹ്‌റൈൻ കേരളീയ സമാജവുമായി ചേർന്ന് ഉപയോഗിച്ച പാഠപുസ്തകങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നു. അർഹരായ കുട്ടികൾക്ക് യൂനിഫോമും സ്റ്റേഷനറി ഐറ്റംസും നൽകും. കുറെ വർഷങ്ങളായി ബഹ്‌റൈനിൽ നടത്തുന്ന ഈ പ്രവർത്തനങ്ങൾ ഈ വർഷം വിപുലമാക്കാൻ തീരുമാനിച്ചതായി ഇൻഡക്‌സ് ഭാരവാഹികൾ അറിയിച്ചു. ഉപയോഗപ്രദമായ പാഠപുസ്തകങ്ങൾ വീണ്ടും ഉപയോഗിക്കാൻ കുട്ടികളെയും രക്ഷിതാക്കളെയും പ്രേരിപ്പിക്കുക വഴി സാമ്പത്തികമായി പ്രയാസം നേരിടുന്നവർക്ക് സഹായകരമാവും എന്നതും, പ്രകൃതി സംരക്ഷണത്തിൽ കുട്ടികളെ പങ്കാളികളാക്കാൻ കഴിയും എന്നതുമാണ് ഇൻഡക്‌സ് ബഹ്‌റൈൻ ഇത്തരം…

Read More

ഭക്ഷണം സുരക്ഷിതം: ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യപദാർഥങ്ങളിൽ റേഡിയോ ആക്ടിവ് പദാർഥങ്ങൾ അടങ്ങിയതല്ല; ബഹ്റൈൻ

ബഹ്റൈനിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യപദാർഥങ്ങൾ റേഡിയോ ആക്ടിവ് പദാർഥങ്ങൾ അടങ്ങിയിട്ടില്ലെന്നും അവ സുരക്ഷിതമാണെന്നും ആരോഗ്യമന്ത്രി ഡോ. ജലീല അൽ സയ്യിദ് പറഞ്ഞു. കർശന പരിശോധനക്ക് വിധേയമായാണ് ഭക്ഷ്യ വസ്തുക്കൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കൾക്ക് പോലും പരിശോധന നടത്തുണ്ട്. ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന രാജ്യത്ത് നിന്നും ആരോഗ്യ സർട്ടിഫിക്കറ്റ്, ഉത്പാദിപ്പിക്കുമ്പോൾ എന്താണ് അതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്തെല്ലാം ചെരുവകൾ ആണ് ചേർത്തിരിക്കുന്നത് എന്നിവ വ്യക്തമായി എഴുതിയിരിക്കണം. കൂടാതെ എങ്ങനെ തയ്യാറക്കി എന്നു കൂടി എഴുതിയിരിക്കണം. ഇല്ലെങ്കിൽ…

Read More