ബഹ്റൈനിൽ സർക്കാർ മേഖലയിലെ ഹിജ്റ പുതുവർഷ അവധി പ്രഖ്യാപിച്ചു

ഹിജ്റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2023 ജൂലൈ 19, ബുധനാഴ്ച രാജ്യത്തെ സർക്കാർ മേഖലയിൽ അവധി പ്രഖ്യാപിച്ച് കൊണ്ട് ബഹ്റൈൻ കിരീടാവകാശി H.R.H പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഈ വിജ്ഞാപന പ്രകാരം, ബഹ്റൈനിലെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ മുതലായവ 2023 ജൂലൈ 19-ന് അവധിയായിരിക്കും. HRH the Crown Prince and Prime Minister issues circular on the Hijri New Year holidayhttps://t.co/Jc8aMBoBUH pic.twitter.com/CPTJZ3GaAK…

Read More

ഇൻഡിഗോ എയർലൈൻ സർവീസ് കണ്ണൂരിലേക്ക് നീട്ടാൻ നിവേദനം നൽകി

വടക്കൻ കേരളത്തിലെ പ്രവാസികളുടെ യാത്രക്ലേശം പരിഹരിക്കാൻ ഇൻഡിഗോ എയർലൈൻസിന്റെ സർവീസ് കണ്ണൂരിലേക്ക് നീട്ടണമെന്ന് അഭ്യർത്ഥിച്ച് സേവ് കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ, വേൾഡ് ട്രാവൽ സർവിസ് ജനറൽ മാനേജർ ഹൈഫ ഔനും ഇൻഡിഗോ സെയിൽസ് ആന്റ് മാർക്കറ്റിംഗ് മാനേജർ റിയാസ് മുഹമ്മദിനും നിവേദനം നൽകി. കുറഞ്ഞ ചിലവിൽ കണ്ണൂരിലേക്ക് നേരിട്ടോ കൊച്ചി വഴിയോ ഇൻഡിഗോ എയർലൈൻസിന്റെ ദൈനംദിന സർവീസ് തുടങ്ങണമെന്നാണ് ആവശ്യം ഇൻഡിഗോ അടുത്തിടെ ആരംഭിച്ച ബഹ്റൈൻ കൊച്ചി ബഹ്റൈൻ സർവീസുകൾക്ക് കേരളീയ സമൂഹം നൽകുന്ന…

Read More

ഗൾഫ് എയർ ട്രാൻസിറ്റ് യാത്രക്കാർക്ക് ബഹ്‌റൈനിലെ കാഴ്ചകൾ കാണാൻ അവസരം

ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ഗൾഫ് എയർ ട്രാൻസിറ്റ് യാത്രക്കാർക്ക് അവരുടെ കണക്ഷൻ ഫ്‌ലൈറ്റുകൾക്കായുള്ള കാത്തിരിപ്പ് വേളയിൽ ബഹ്‌റൈനിലെ കാഴ്ചകൾ കാണാനുള്ള അവസരമൊരുക്കുന്നു. ഗൾഫ് എയറും ബഹ്റൈൻ എയർപോർട്ട് കമ്പനിയും, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയും സംയുക്തമായാണു ഈ അവസരമൊരുക്കുന്നത്. പ്രഥമ ഘട്ടത്തിൽ ഗൾഫ് എയർ ട്രാൻസിറ്റ് യാത്രക്കാർക്ക് മാത്രമാണു ഈ സൗകര്യം ലഭ്യമാകുക. ജൂലൈ 5 മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്. യാത്രക്കാർക്ക് ബഹ് റൈനിലെ കാഴ്ചകൾ കാണാൻ കഴിയുന്ന രീതിയിൽ സിറ്റി ടൂർ സൗകര്യമൂരുക്കും….

Read More

ബഹ്‌റൈനിൽ കടലിൽ മുങ്ങിയ ബോട്ടിൽ നിന്നും അഞ്ച് പേരെ രക്ഷപ്പെടുത്തി

ബഹ്‌റൈനിൽ കടലിൽ മുങ്ങിയ ബോട്ടിൽ നിന്നും അഞ്ച് പേരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാർഡ് അധികൃതർ വ്യക്തമാക്കി. അംവാജിന് സമീപമാണ് ബോട്ടിൽ വെള്ളം കയറിയത്. ഉടൻ തന്നെ കോസ്റ്റ് ഗാർഡ് അധികൃതർ ഇടപെട്ട് ബോട്ടിലുണ്ടായിരുന്ന അഞ്ച് പേരെ രക്ഷപ്പെടുത്തുകയും ബോട്ട് കരയിലേക്ക് വലിച്ച് കയറ്റുകയും ചെയ്തു.

Read More

ബഹ്റൈൻ കേരളീയ സമാജം മുൻ പ്രസിഡന്റ് എം.പി രഘു നിര്യാതനായി

ബഹ്റൈൻ കേരളീയ സമാജം മുൻ പ്രസിഡന്റ് എം.പി രഘു (എം.പി രാമനാഥൻ) നിര്യാതനായി. രോഗബാധിതനായി കിംഗ് ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റോളക്സ് വാച്ചുകളുടെ വിതരണക്കാരായ മോഡേൺ ആർട്സിന്റെ ഡയറക്ടറായിരുന്നു. പാലക്കാടാണ് സ്വദേശം.

Read More

ഒഴുകും പുസ്തകമേള ‘ലോഗോസ് ഹോപ്’ നാളെ ബഹ്‌റൈനിൽ

കത്തിലെ ഏറ്റവും വലിയ ഒഴുകും പുസ്തകമേളയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ലോഗോസ് ഹോപ്’ കപ്പൽ നാളെ ബഹ്‌റൈൻ ഖലീഫ ബിൻ സൽമാൻ തുറമുഖത്ത് നങ്കൂരമിടും. 5000ത്തിലേറെ പുസ്തകങ്ങളാണ് ലോഗോസ് ഹോപ് കപ്പൽ പുസ്തകശാലയിൽ ഒരുക്കിയിട്ടുള്ളത്. ഇംഗ്ലീഷ്, അറബി ഭാഷകളിൽ ലോകോത്തര എഴുത്തുകാരുടെ നോവലുകൾ, ചരിത്രം, സംസ്‌കാരം, മതം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി ബൃഹദ് വിജ്ഞാന ശേഖരം ഉൾക്കൊള്ളിച്ചാണ് പുസ്തകപ്രദർശനം. ഇത് രണ്ടാം തവണയാണ് പുസ്തകങ്ങളുടെ മഹാസമുദ്ര പ്രദർശനത്തിന് ബഹ്‌റൈൻ വേദിയാകുന്നത്. 65ലേറെ രാജ്യങ്ങളിൽനിന്നുള്ള സന്നദ്ധപ്രവർത്തകരാണ് പുസ്തകമേളയുടെ ഭാഗമായി കപ്പലിലുള്ളത്.

Read More

ബഹ്റൈനിലെ റോഡ് നിയമലംഘനങ്ങൾക്കെതിരായ നടപടികൾ ശക്തമാക്കി

രാജ്യത്തെ റോഡുകളിൽ നടക്കുന്ന നിയമലംഘനങ്ങൾക്കെതിരായ നടപടികൾ ശക്തമാക്കിയതായി ബഹ്റൈൻ ട്രാഫിക് അഡ്വക്കേറ്റ് ജനറൽ അറിയിച്ചു. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ശക്തമായ പരിശോധനാ നടപടികൾ ആരംഭിച്ചതായും, ഇതിന്റെ ഭാഗമായി പിടിക്കപ്പെട്ട ഡ്രൈവർമാരെ നിയമനടപടികൾ നേരിടുന്നതിനായി കോടതിയിൽ ഹാജരാക്കുമെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ നിയമലംഘനങ്ങൾ നടത്തിയ ഏതാനം വാഹനങ്ങൾ പിടിച്ചെടുത്തതായും ട്രാഫിക് അഡ്വക്കേറ്റ് ജനറൽ അറിയിച്ചിട്ടുണ്ട്. ബഹ്റൈനിലെ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതിന് പിടിയിലാകുന്ന പ്രവാസികൾക്ക് നാട്കടത്തൽ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈൻ ന്യൂസ്…

Read More

കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് 2023 ന് ഇന്ത്യൻ സ്‌കൂൾ ഒരുങ്ങുന്നു

മ​നാ​മ: ഇന്ത്യൻ സ്‌കൂളിൽ ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ ശനിയാഴ്ച തുടങ്ങുന്ന ഐ.എസ്.ബി കമ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് 2023ന്റെ ഒരുക്കം ആരംഭിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതിന് ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസ് ജഷൻമാൽ ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന കമ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റ് ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്യും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് കമ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് നടക്കുന്നത്. 75 വർഷത്തെ സ്വാതന്ത്ര്യത്തിന്റെയും ജനങ്ങളുടെയും സംസ്‌കാരത്തിന്റെയും നേട്ടങ്ങളുടെയും മഹത്തായ ചരിത്രത്തെ അനുസ്മരിക്കാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ…

Read More

കെഎംസിസി ബഹ്റയ്ൻ 45ാം വാർഷികാഘോഷം ഇന്ന്

കെഎംസിസി ബഹറയ്ൻ 45ാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ഇന്ന് വൈകീട്ട് 6.30ന് ഇസ ടൗൺ ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. മുസ് ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. എം എ യൂസഫലി വിശിഷ്ടാതിഥിയാവും. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഗസ്റ്റ് ഓഫ് ഹോണർ ആയിരിക്കും. സ്പന്ധൻ 2കെ23 എന്ന പേരിൽ സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയിൽ സിനിമാ താരങ്ങളടങ്ങുന്ന കലാകാരൻമാരുടെ മ്യൂസിക്കൽ ആന്റ് കോമഡി നൈറ്റ് കൂടി ഉണ്ടായിരിക്കുമെന്ന്…

Read More

ഇൻഡോ-ബഹ്‌റൈൻ നൃത്ത സംഗീതോത്സവത്തിന് നാളെ തിരി തെളിയും; വി മുരളീധരൻ ഉദ്ഘാടനം നിർവഹിക്കും

ബഹ്‌റൈൻ കേരളീയ സമാജവും ഇന്ത്യൻ എംബസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇൻഡോ- ബഹ്‌റൈൻ നൃത്ത സംഗീതോത്സവം മെയ് അഞ്ചിന് വൈകിട്ട് ആറു മണിക്ക് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ആസാദി കാ അമൃത് മഹോത്സവിന്റെയും, സമാജം 75 വർഷങ്ങൾ പിന്നിടുന്നതിന്റെയും ഭാഗമായാണ് ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസിന്റെ പിന്തുണയോടെ ബഹ്‌റൈൻ കേരളീയ സമാജവും ഇന്ത്യൻ എംബസിയും ചേർന്ന്, ഭാരതീയ കലകളുടെ പ്രചരണാർഥം രണ്ടാമത് ഇൻഡോ- ബഹ്‌റൈൻ കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന…

Read More