
ടൂറിസ്റ്റ് വിസയിൽ ബഹ്റൈനിൽ എത്തുന്നവർക്ക് തൊഴിൽ വിസ അനുവദിക്കരുത്; ശുപാർശ നൽകി എം.പിമാരുടെ സമിതി
വിനോദ സഞ്ചാര വിസയിൽ ബഹ്റൈനിൽ എത്തിയ ശേഷം തൊഴിൽ വിസയിലേക്ക് മാറുന്നത് വിലക്കണമെന്ന ശുപാർശയുമായി ബഹറൈൻ എം.പി മാരുടെ സമിതി. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രവർത്തനം സംബന്ധിച്ച് അന്വേഷിക്കുന്ന സമിതിയുടെ ശിപാർശകളിലാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്. എൽ.എം.ആർ എ യുടെ പ്രവർത്തനത്തെക്കുറിച്ച് നിർദേശങ്ങൾ സമർപ്പിക്കുവാൻ മംദൂഹ് അൽ സാലിഹ് ചെയർമാനായി രൂപീകരിക്കപ്പെട്ട എംപി മാരുടെ സമിതി 39 ശുപാർശകളാണ് അവതരിപ്പിച്ചത്. 2019 മുതൽ 2023 ജൂൺവരെ കാലയളവിൽ ടൂറിസ്റ്റ് വിസയിൽ വന്ന 85,246 പ്രവാസികൾക്ക് വിസ…