
ബഹ്റൈൻ ജബനിയ ഹൈവേയിലെ പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു; നിർമാണ പുരോഗതി വിലയിരുത്തി മന്ത്രി
ബഹ്റൈൻ ജനബിയ ഹൈവേയിൽ നിന്നും ഇടത്തോട്ടു പോകുന്ന ഭാഗത്ത് മേൽപാലം പണിയുന്ന പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജും സംഘവും വിലയിരുത്തി. ജനബിയ ഹൈവേയിൽ നിന്നും ശൈഖ് ഈസ ബിൻ സൽമാൻ റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് മേൽപാലം നിർമിക്കുന്നത്. അൽ ജസ്റ സിഗ്നൽ നവീകരണത്തിന്റെ ഭാഗമായുള്ള പദ്ധതിയാണിത്. പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയ മന്ത്രി നിർമാണ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തുന്ന സമാന്തര പാതയുടെ വിശദവിവരങ്ങൾ ആരാഞ്ഞു. നിലവിലുള്ള വാഹന നീക്കം ശക്തിപ്പെടുത്താനും…