ഹോട്ടൽ വാടകയിൽ ടൂറിസ്റ്റ് ടാക്സ് ഉൾപ്പെടുത്താൻ തീരുമാനം

രാജ്യത്തെ ഹോട്ടൽ മുറികൾക്ക് വാടകയിനത്തിൽ ഒരു പുതിയ വിനോദസഞ്ചാര നികുതി ഏർപ്പെടുത്താൻ ബഹ്‌റൈൻ ടൂറിസം മന്ത്രാലയം തീരുമാനിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ തീരുമാന പ്രകാരം ഓരോ ഹോട്ടൽ മുറികളുടെയും പ്രതിദിന വാടക തുകയിൽ മൂന്ന് ദിനാർ അധികമായി ടൂറിസ്റ്റ് ടാക്സ് എന്ന രീതിയിൽ ചുമത്തുന്നതാണ്. 2024 മെയ് 1 മുതൽ ബഹ്‌റൈനിലെ എല്ലാ ഹോട്ടലുകളിലും ഈ നികുതി പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌.

Read More

ബഹ്റൈൻ ഖലീഫ സിറ്റിയിൽ നിർമാണം പൂർത്തീകരിച്ച പുതിയ ജലവിതരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

ബഹ്റൈൻ ഖ​ലീ​ഫ സി​റ്റി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച പു​തി​യ ജ​ല​വി​ത​ര​ണ പ്ലാ​ന്‍റ്​ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ അ​ധി​കാ​രാ​രോ​ഹ​ണ​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ പു​തി​യ പ​ദ്ധ​തി ഉ​ദ്​​ഘാ​ട​നം ന​ട​ന്ന​ത്. ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​ർ, ദ​ക്ഷി​ണ മേ​ഖ​ല ഗ​വ​ർ​ണ​ർ, സൗ​ദി ഡെ​വ​ല​പ്​​മെ​ന്‍റ്​ ഫ​ണ്ട്​ സി.​ഇ.​ഒ സു​ൽ​ത്താ​ൻ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ മു​ർ​ഷി​ദ്​ അ​ട​ക്ക​മു​ള്ള സം​ഘം, ക്ഷ​ണി​ക്ക​​പ്പെ​ട്ട​വ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. മ​ണി​ക്കൂ​റി​ൽ 704 ക്യു​ബി​ക്​ മീ​റ്റ​ർ വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​ൻ ഇ​തു​വ​ഴി സാ​ധി​ക്കും….

Read More

ടൗ​ൺ​ഷി​പ്പു​ക​ളി​ൽ ഹ​രി​ത​പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും; ബഹ്റൈൻ പാർപ്പിട, നഗരാസൂത്രണകാര്യ മന്ത്രി ആമിന ബിൻത് അഹ്മദ് അൽ റുമൈഹി

ടൗ​ൺ​ഷി​പ്പു​ക​ളി​ൽ ഹ​രി​ത​പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്​ ശ്ര​മി​ക്കു​മെ​ന്ന്​ പാ​ർ​പ്പി​ട, ന​ഗ​രാ​സൂ​​ത്ര​ണ​കാ​ര്യ മ​ന്ത്രി ആ​മി​ന ബി​ൻ​ത്​ അ​ഹ്​​മ​ദ്​ അ​ൽ റു​മൈ​ഹി വ്യ​ക്ത​മാ​ക്കി. നാ​ഷ​ന​ൽ ഇ​നീ​ഷ്യേ​റ്റി​വ്​ ഫോ​ർ അ​ഗ്രി​ക​ൾ​ച​റ​ൽ ഡെ​വ​ല​പ്​​​മെ​ന്‍റ്​ മു​ൻ​കൈ​യെ​ടു​ത്ത്​ ന​ട​പ്പാ​ക്കു​ന്ന ‘എ​ന്നും ഹ​രി​തം’​പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​വു​ക​യും അ​തു​വ​ഴി ഹ​രി​ത​പ്ര​ദേ​ശ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ൽ ഏ​റെ ​സ​ന്തോ​ഷ​മു​ണ്ട്.​ സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി ചേ​ർ​ന്ന്​ 2030 സു​സ്​​ഥി​ര വി​ക​സ​ന​പ​ദ്ധ​തി ല​ക്ഷ്യം​നേ​ടു​ന്ന​തി​ന്​ ശ്ര​മി​ക്കു​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ‘എ​ന്നും ഹ​രി​തം’ പ​ദ്ധ​തി ന​ട​പ്പാ​ക്കി വി​ജ​യി​പ്പി​ക്കു​ന്ന​തി​ന്​ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​വ​രെ ​അ​വ​ർ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്​​തു. രാ​ജ്യ​ത്തെ ഹ​രി​ത​വ​ത്​​ക​ര​ണം ശ​ക്​​ത​മാ​ക്കു​ന്ന​തി​ന്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ ന​ൽ​കു​ന്ന…

Read More

പ്രവർത്തന കാലാവധി ​ലൈസൻസ് പുതുക്കിയില്ല ; ഫാർമസി അടച്ച് പൂട്ടാൻ ഉത്തരവിട്ട് ബഹ്റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി

പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ലൈ​സ​ൻ​സ്​ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച ഫാ​ർ​മ​സി അ​ട​ച്ചു പൂ​ട്ടാ​ൻ നാ​ഷ​നൽ ഹെ​ൽ​ത്ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഉ​ത്ത​ര​വി​ട്ടു. ക​ഴി​ഞ്ഞ ആ​റു​ മാ​സ​മാ​യി പ്ര​വ​ർ​ത്ത​നാ​നു​മ​തി ക​ഴി​ഞ്ഞ സ്​​ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ണ്​ ന​ട​പ​ടി. ഫാ​ർ​മ​സി​യു​ടെ ലൈ​സ​ൻ​സ്​ പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​ന്നി​ല​ധി​കം പ്രാ​വ​ശ്യം ഉ​ട​മ​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ്​ നി​യ​മ​പ​ര​മാ​യി പ്ര​വ​ർ​ത്ത​നാ​നു​മ​തി​യി​ല്ലാ​ത്ത​തി​നാ​ൽ സ്​​ഥാ​പ​നം അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ സ്​​ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​​​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ 17113265 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന്​ എ​ൻ.​എ​ച്ച്.​ആ​ർ.​എഅ​റി​യി​ച്ചു.

Read More

സാമ്പത്തിക തട്ടിപ്പ് ; ഏഷ്യൻ സംഘം ബഹ്റൈനിൽ പിടിയിലായി

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​താ​യി സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​റി​യി​ച്ചു. മൊ​ബൈ​ൽ വ​ഴി സ​ന്ദേ​ശ​ങ്ങ​ള​യ​ച്ചും വി​ളി​ച്ചും പ​ണം കൈ​ക്ക​ലാ​ക്കു​ന്ന സം​ഘ​മാ​ണ്​ പി​ടി​യി​ലാ​യ​ത്. വ്യ​ക്​​തി​ക​ളു​ടെ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ ക​ര​സ്​​ഥ​മാ​ക്കി പ​ണം പി​ൻ​വ​ലി​ക്കു​ക​യും പ്ര​തി​ക​ൾ ത​ങ്ങ​ളു​ടെ നാ​ടു​ക​ളി​ലേ​ക്ക്​ അ​യ​ക്കു​ക​യും ചെ​യ്​​തി​രു​ന്ന​താ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ട്. പ്ര​തി​ക​ളെ​ല്ലാ​വ​രും ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്. ഇ​ത്ത​രം ത​ട്ടി​പ്പു​കാ​രെ കു​റി​ച്ച്​ വ്യാ​പ​ക പ​രാ​തി ഉ​യ​രു​ക​യും പ്ര​ത്യേ​ക​ സം​ഘം ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്​​തി​രു​ന്നു. അ​റി​യാ​ത്ത ന​മ്പ​റു​ക​ളി​ൽ​നി​ന്നും ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച്​ വ​രു​ന്ന​ ഫോ​ൺ കാ​ളു​ക​ളി​ൽ വ​ഞ്ചി​ത​രാ​വ​രു​തെ​ന്ന്​…

Read More

നിയമ ലംഘനം ; ബഹ്റൈനിൽ 125 തൊഴിലാളികൾ പിടിയിൽ

എ​ൽ.​എം.​ആ​ർ.​എ താ​മ​സ വി​സ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 125 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ലാ​യ​താ​യി എ​ൽ.​എം.​ആ​ർ.​എ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ നി​യ​മ ലം​ഘ​ക​രെ ക​ണ്ടെ​ത്തി​യ​ത്. 985 പ​രി​ശോ​ധ​ന​ക​ളാ​ണ്​ ഏ​പ്രി​ൽ 21 മു​ത​ൽ 27 വ​രെ ന​ട​ത്തി​യ​ത്. ഇ​ക്കാ​ല​യ​ള​വി​ൽ നി​യ​മം ലം​ഘി​ച്ച 123 പേ​രെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്​​തു. 972 പ​രി​ശോ​ധ​ന​ക​ളി​ൽ 13 സം​യു​ക്​​ത പ​രി​ശോ​ധ​ന​ക​ളാ​ണ്​ ന​ട​ത്തി​യ​ത്. ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ നാ​ല്, മു​ഹ​റ​ഖ്, ഉ​ത്ത​ര, ദ​ക്ഷി​ണ​ മേ​ഖ​ല ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മൂ​ന്ന്​ വീ​ത​വും സം​യു​ക്ത പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി….

Read More

ബഹ്റൈനിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നിയന്ത്രിക്കാനുള്ള നിയമം വന്നേക്കും

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് (AI)യെ ​നി​യ​ന്ത്രി​ക്കാ​നു​ള്ള നി​യ​മം ശൂ​റ കൗ​ൺ​സി​ൽ പ​രി​ഗ​ണി​ക്കും. നി​യ​മ​ലം​ഘ​ക​ർ​ക്ക് മൂ​ന്നു​വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത ത​ട​വോ 2,000 ദി​നാ​ർ​വ​രെ പി​ഴ​യോ ശി​ക്ഷ ല​ഭി​ക്കു​ന്ന​താ​ണ് പു​തി​യ നി​യ​മം. ഞാ​യ​റാ​ഴ്ച ന​ട​ന്ന പ്ര​തി​വാ​ര സെ​ഷ​നി​ൽ ശൂ​റ കൗ​ൺ​സി​ൽ പ​രി​ഗ​ണി​ക്കും. മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ അ​ലി അ​ൽ ഷെ​ഹാ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ച് അം​ഗ​ങ്ങ​ളാ​ണ് നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്. ആ​ഭ്യ​ന്ത​രം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, കാ​ബി​ന​റ്റ് അ​ഫ​യേ​ഴ്‌​സ് എ​ന്നി​വ​യു​ടെ പ​രി​ഗ​ണ​ന​ക്കു​ശേ​ഷ​മാ​ണ് നി​യ​മം ശൂ​റ​യു​ടെ നി​യ​മ​നി​ർ​മാ​ണ, നി​യ​മ​കാ​ര്യ സ​മി​തി​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി ശി​പാ​ർ​ശ ചെ​യ്യ​പ്പെ​ട്ട​ത്. നാ​ഷ​ന​ൽ സ്‌​പേ​സ്…

Read More

ബഹ്‌റൈനിൽ മേയ്ദിനാവധി പ്രഖ്യാപിച്ചു

ലോക തൊഴിലാളി ദിനമായ മേയ് ഒന്ന് ബുധനാഴ്ച രാജ്യത്തെമന്ത്രാലയങ്ങൾക്കും സർക്കാർ അതോറിറ്റികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.

Read More

പു​തി​യ ട്രാ​ക്കി​ങ് സം​വി​ധാ​ന​വു​മാ​യി ബ​ഹ്‌​റൈ​ൻ പോ​സ്റ്റ്

ബ​ഹ്‌​റൈ​ൻ പോ​സ്റ്റ് വ​ഴി ല​ഭി​ക്കു​ന്ന ഷി​പ്മെ​ന്റു​ക​ൾ​ക്കും പാ​ർ​സ​ലു​ക​ൾ​ക്കും ട്രാ​ക്കി​ങ് സേ​വ​നം ഏ​ർ​പ്പെ​ടു​ത്തി. ‘ബ​ഹ്‌​റൈ​ൻ പോ​സ്റ്റ്’ ആ​പ് വ​ഴി​യോ മ​ന്ത്രാ​ല​യ​ത്തി​ന്റെ വെ​ബ്‌​സൈ​റ്റ് https://mtt.gov.bh വ​ഴി​യോ ട്രാ​ക്ക് ചെ​യ്യാം. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ത​പാ​ൽ ജീ​വ​ന​ക്കാ​രെ ആ​ശ്ര​യി​ക്കാ​തെ ത​ന്നെ ഷി​പ്മെ​ന്റി​ന്റെ സ്ഥാ​ന​വും സ​മ​യ​വും അ​നു​സ​രി​ച്ച് ആ​വ​ശ്യ​മാ​യ എ​ല്ലാ വി​വ​ര​ങ്ങ​ളും എ​ളു​പ്പ​ത്തി​ൽ ല​ഭി​ക്കാ​ൻ പു​തി​യ സം​വി​ധാ​നം പ​ര്യാ​പ്ത​മാ​​ണെ​ന്ന് ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യം ത​പാ​ൽ കാ​ര്യ അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഖാ​ലി​ദ് അ​ൽ ഹൈ​ദാ​ൻ പ​റ​ഞ്ഞു.

Read More

കനത്ത മഴയിലും വെള്ളക്കെട്ടിലും നാശ നഷ്ടം നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ബഹ്റൈൻ കിരീടാവകാശി

ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​ക്കെ​ട്ടി​ലും നാ​ശ​ന​ഷ്ടം നേ​രി​ട്ട​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് അ​ൽ ഖ​ലീ​ഫ ഉ​ത്ത​ര​വി​ട്ടു. മു​നി​സി​പ്പാ​ലി​റ്റീ​സ് അ​ഫ​യേ​ഴ്സ് ആ​ൻ​ഡ് അ​ഗ്രി​ക​ൾ​ച്ച​ർ മ​ന്ത്രാ​ല​യ​ത്തോ​ടും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യ​ത്തോ​ടും നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്താ​നും നി​ർ​ദേ​ശി​ച്ചു. മ​ഴ​ക്കെ​ടു​തി പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​ത്തി നി​ല​വി​ലു​ള്ള പ്ര​ശ്ന​ങ്ങ​ളും ഭാ​വി​യി​ൽ വ​ന്നേ​ക്കാ​വു​ന്ന ആ​വ​ശ്യ​ങ്ങ​ളും നി​റ​വേ​റ്റു​ന്ന​തി​നാ​യി മി​ക​ച്ച രീ​തി​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​വും വി​ക​സി​പ്പി​ക്കാ​നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​ർ അ​ശ്രാ​ന്ത പ​രി​ശ്ര​മം ന​ട​ത്തി വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ റോ​ഡു​ക​ളും ഹൈ​വേ​ക​ളും ചൊ​വ്വാ​ഴ്ച വൃ​ത്തി​യാ​ക്കി​യി​രു​ന്നു….

Read More