മുന്നിറിയിപ്പുകൾ അവഗണിച്ചു ; പൊതു ഇടങ്ങളിൽ ഉപേക്ഷിച്ചതും വിൽപനയ്ക്ക് വെച്ചതുമായ വാഹനങ്ങൾ നീക്കം ചെയ്തു

ബ​ഹ്റൈ​നി​ലു​ട​നീ​ളം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തും വി​ൽ​പ​ന​ക്കു ​വെ​ച്ച​തു​മാ​യ 178 വാ​ഹ​ന​ങ്ങ​ൾ നീ​ക്കം​ചെ​യ്തു. ആ​വ​ർ​ത്തി​ച്ചു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സ​തേ​ൺ മു​നി​സി​പ്പാ​ലി​റ്റി ഇ​ട​​പെ​ട്ട് പൊ​തു ഇ​ട​ങ്ങ​ളി​ൽ നി​ന്ന് വാ​ഹ​ന​ങ്ങ​ൾ നീ​ക്കം​ചെ​യ്ത​ത്. റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും പൊ​തു ഇ​ട​ങ്ങ​ളു​ടെ സൗ​ന്ദ​ര്യം നി​ല​നി​ർ​ത്തു​ന്ന​തി​നും​വേ​ണ്ടി​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് 300 ദി​നാ​ർ വ​രെ പി​ഴ ഈ​ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഉ​ട​മ​ക​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന മൊ​ത്തം വാ​ഹ​ന​ങ്ങ​ളു​ടെ 10 ‍ശ​ത​മാ​നം മാ​ത്ര​മാ​ണി​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​ദി​നം 6-7 കാ​റു​ക​ൾ നീ​ക്കം​ചെ​യ്യാ​ൻ പ​ദ്ധ​തി​യി​ട്ടി​ട്ടു​ണ്ട്.

Read More

ബഹ്റൈനെ ജിസിസി റെയിൽവേയുമായി ബന്ധിപ്പിക്കുന്നതിനുള്ള നിർദേശത്തിന് മന്ത്രിസഭയുടെ അംഗീകാരം

ബഹ്‌റൈന്റെ ആഭ്യന്തര റെയിൽ ശൃംഖലയെ ജി.സി.സി റെയിൽവേയുമായി ബന്ധിപ്പിക്കുന്നതിനുള്ള നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകി.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭയിലാണ് അംഗീകാരം നൽകിയത്. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രിയുടെ മെമ്മോറാണ്ടത്തെ അടിസ്ഥാനമാക്കിയാണ് നിർദേശം. ബഹ്റൈനിലെ ആഭ്യന്തര റെയിൽ ശൃംഖല വികസിപ്പിക്കുന്നതിനും അതിനെ ജി.സി.സി റെയിൽ സംവിധാനവുമായി ബന്ധിപ്പിക്കുന്നതിനുമുള്ള പദ്ധതികളും മാർഗനിർദേശങ്ങളുമാണ് മെമ്മോറാണ്ടം മുന്നോട്ട് വെച്ചത്. ജി.സി.സി രാജ്യങ്ങളുമായുള്ള ബന്ധം ഏകീകരിക്കൽ, യാത്രാസൗകര്യം മെച്ചപ്പെടുത്തൽ, വാണിജ്യ വ്യവസായ രംഗത്തെ പ്രോത്സാഹനം…

Read More

ബഹ്റൈനിലെ നാസർ ബിൻ ഹമദ് ഫാൽക്കൺറി ആൻ്റ് ഹണ്ടിംഗ് മത്സരം ; കിരീടം ചൂടി ബിഎച്ച്ആർ ടീം

നാസർ ബിൻ ഹമദ് ഫാൽക്കൺറി ആൻഡ് ഹണ്ടിങ് സീസണിന്‍റെ പത്താം പതിപ്പിന്‍റെ ഭാഗമായി ഫാൽക്കൺറി ആൻഡ് ഹണ്ടിങ് മത്സരം സംഘടിപ്പിച്ചു. സഖീറിലെ ബഹ്‌റൈൻ ഇന്‍റർനാഷനൽ എൻഡുറൻസ് വില്ലേജിൽ നടന്ന മത്സരത്തിൽ എൺപത് ഫാൽക്കണുകളെയാണ് പരീക്ഷിച്ചത്. ഓരോ റൗണ്ടിലും 10 ഫാൽക്കണുകൾ വീതം എട്ട് റൗണ്ടുകളിലായാണ് മത്സരങ്ങൾ നടന്നത്. ജുവനൈൽ വിഭാഗത്തിൽ ഫാൽക്കണർ ഖാലിദ് അലി അൽ നുഐമിയുടെ ഷഹീൻ ഫാൽക്കൺസ് വിജയിച്ചു. ഫാൽക്കണർ സൽമാൻ അൽ ബലൂഷിയുടെ നേതൃത്വത്തിലുള്ള ബിഎച്ച്ആർ ടീം ഗിർ ഷഹീൻ ഹീറ്റിൽ കിരീടം…

Read More

ബഹ്റൈനിൽ നിന്ന് ഉംറയ്ക്ക് പോകുന്നവർക്ക് വാക്സിൻ നിർബന്ധം

ബഹ്റൈനിൽ നിന്ന് ഉംറക്കായി സൗദിയിലേക്ക് പോകുന്ന എല്ലാ രാജ്യക്കാരും ഇനി വാക്സിൻ സർട്ടിഫിക്കറ്റ് നൽകണമെന്ന് നിർദേശം. ഉംറ ചെയ്യാനെത്തുന്നവർക്ക് മെനിഞ്ചൈറ്റിസ് (ഹെമോഫിലിക് മെനിഞ്ചൈറ്റിസ്) വാക്സിൻ നിർബന്ധമാക്കി സൗദി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് ബഹ്റൈനിലുള്ളവർക്കും അധികൃതർ നിർദേശം നൽകിയിരിക്കുന്നത്. യാത്രക്കാരൻ സൗദിയിലിറങ്ങുന്നതിന്‍റെ പത്ത് ദിവസം മുമ്പെങ്കിലും വാക്സിൻ എടുത്തിരിക്കണമെന്നതാണ് നിർദേശം. നിയമം ഫെബ്രുവരി 10 മുതൽ പ്രാബല്യത്തിൽ വരും. ഫെബ്രുവരി ഒന്നിന് തന്നെയെങ്കിലും വാക്സിൻ പൂർത്തിയാക്കിയവർ മാത്രമേ ഇനി ഉംറ ചെയ്യാൻ…

Read More

പ്രവാസികൾക്ക് കനത്ത തിരിച്ചടി ; ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നതിൽ രണ്ട് ശതമാനം നികുതി ഏർപ്പെടുത്തിയേക്കും , പാർലമെൻ്റിൽ ഇന്ന് ചർച്ച

ബഹ്റൈൻ പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിനുമേൽ രണ്ട് ശതമാനം നികുതിയേർപ്പെടുത്തിയേക്കും. ധന, സാമ്പത്തിക കാര്യ കമ്മിറ്റിയുടെ ഇതു സംബന്ധിച്ച നിർദേശം ബഹ്റൈൻ പാർലമെന്റിൽ ഇന്ന് ചർച്ചക്കുവെച്ച് വോട്ടെടുപ്പ് നടത്തും. പ്രവാസികളെ ബ്ലാക്ക് മാർക്കറ്റ്, ക്രിപ്റ്റോകറൻസി ഇടപാടുകളിലേക്ക് ഈ തീരുമാനം നയിച്ചേക്കാമെന്നും ഒരു സാമ്പത്തിക കേന്ദ്രം എന്ന നിലയിൽ രാജ്യത്തെ ബാധിച്ചേക്കാമെന്നും വിമർശനമുയർന്നിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞവർഷം ജനുവരിയിൽ ശൂറാ കൗൺസിൽ ധന, സാമ്പത്തിക കാര്യ കമ്മിറ്റിയുടെ ഈ നിർദേശത്തെ എതിർത്തിരുന്നു. 2023 ഫെബ്രുവരിയിൽ ആണ് ആദ്യ കരട് നിയമം സമർപ്പിച്ചത്….

Read More

ഇലക്ട്രോണിക് ഗെയിം ഉപകരണത്തിൽ നിന്ന് മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്തു

ഇ​ല​ക്ട്രോ​ണി​ക് ഗെ​യിം ഉ​പ​ക​ര​ണ​ത്തി​ൽ​നി​ന്ന് മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ പി​ടി​ച്ചെ​ടു​ത്ത് ആ​ന്‍റി നാ​ർ​കോ​ട്ടി​ക് വി​ഭാ​ഗം. ക​ളി​മ​ണ്ണു​നി​റ​ച്ച നി​ല​യി​ൽ ഇ​ല​ക്ട്രോ​ണി​ക് ഗെ​യിം ഉ​പ​ക​ര​ണ​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു 439 ല​ഹ​രി​ഗു​ളി​ക​ക​ൾ ക​ണ്ടെ​ത്തി​യ​ത്. വി​ദേ​ശ വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഏ​ഷ്യ​ൻ വം​ശ​ജ​നാ​യ യു​വാ​വ് ഓ​ർ​ഡ​ർ ചെ​യ്ത​താ​യി​രു​ന്നു ഇ​ത്. വി​ലാ​സം മാ​റി ബ​ഹ്റൈ​ൻ ദ​മ്പ​തി​ക​ൾ​ക്ക് ല​ഭി​ച്ച വ​സ്തു അ​ഴി​ച്ചു​നോ​ക്കി‍യ​പ്പോ​ഴാ​ണ് നൈ​ലോ​ൺ ക​വ​റു​ക​ളി​ലാ​ക്കി ക​ളി​മ​ണ്ണ് നി​റ​ച്ച ഇ​ല​ക്ട്രോ​ണി​ക് ഗെ​യിം ഉ​പ​ക​ര​ണ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ ക​ണ്ട​ത്. പാ​ഴ്സ​ൽ മ​റ്റാ​രു​ടെ​യോ വി​ലാ​സ​ത്തി​ൽ മാ​റി അ​യ​ച്ച​താ​ണെ​ന്നും, യ​ഥാ​ർ​ഥ പ്ര​തി‍യെ പി​ടി​കൂ​ടി‍യെ​ന്നും അ​ദ്ദേ​ഹം ഓ​ർ​ഡ​ർ…

Read More

ബഹ്റൈനിൽ മോട്ടോർ സൈക്കിൾ ഡെലിവറി റൈഡർമാർക്ക് കടിഞ്ഞാണിടുന്നു

അ​ശ്ര​ദ്ധ​മാ​യി റോ​ഡു​ക​ളി​ലും ട്രാ​ഫി​ക്കി​ലും സ​ഞ്ച​രി​ക്കു​ന്ന ഡെ​ലി​വ​റി ഡ്രൈവർമാർ​ക്കെതിരെ നി​യ​മം ക​ർ​ശ​ന​മാ​ക്കാ​ൻ നി​ർ​ദേ​ശം. നി​ര​ന്ത​ര​മാ​യി ഇ​വ​ർ നി​യ​മം​ലം​ഘി​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സ്ട്രാ​റ്റ​ജി​ക് തി​ങ്കി​ങ് ബ്ലോ​ക്ക് അം​ഗം ഡോ. ​മ​റി​യം അ​ൽ ദ​ഈ​നാ​ണ് നി​ർ​ദേ​ശം പാ​ർ​ല​മെ​ന്‍റി​ലു​ന്ന​യി​ച്ച​ത്. എം.​പി ഹ​സ​ൻ ബു​ഖ​മ്മാ​സ് അ​ധ്യ​ക്ഷ‍നാ​യ പാ​ർ​ല​മെ​ന്‍റ് വി​ദേ​ശ​കാ​ര്യ, പ്ര​തി​രോ​ധ, ദേ​ശീ​യ സു​ര​ക്ഷാ സ​മി​തി ഏ​ക​ക​ണ്ഠ​മാ​യി അം​ഗീ​ക​രി​ച്ച ശി​പാ​ർ​ശ ചൊ​വ്വാ​ഴ്ച പാ​ർ​ല​മെ​ന്‍റ് പ്ര​തി​വാ​ര സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച​ക്ക് വെ​ക്കു​ക​യും വോ​ട്ടി​നാ​യി അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്യും. മോ​ട്ടോ​ർ സൈ​ക്കി​ൾ ഡെ​ലി​വ​റി ഡ്രൈ​വ​ർ​മാ​ർ പ​ല​പ്പോ​ഴും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത്….

Read More

ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോണുമായി കൂടിക്കാഴ്ച നടത്തി ബഹ്റൈൻ രാജാവ്

പ്രസിഡന്‍റിന്‍റെ ക്ഷണപ്രകാരം ഫ്രാൻസിലെത്തിയ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. പാരിസിലെ എലിസി കൊട്ടാരത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഔദ്യോഗിക ബഹുമതികളോടെ കൊട്ടാരത്തിലേക്കാനയിച്ച ഹമദ് രാജാവിനെ ഫ്രഞ്ച് പ്രസിസന്‍റ് സ്വീകരിച്ചു. ക്ഷ‍ണത്തിനും ഊഷ്മള സ്വീകരണത്തിനും പ്രസിഡന്‍റിന് ഹമദ് രാജാവ് നന്ദി അറിയിച്ചു. കൂടാതെ ബഹ്റൈനും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രസിഡന്‍റിന്‍റെ ശ്രമങ്ങളെയും ഹമദ് രാജാവ് പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തവും സഹകരണവും ഇരു നേതാക്കളും അവലോകനം…

Read More

ബഹ്റൈനിലെ ഗതാഗത സംവിധാനങ്ങൾ കൂടുതൽ സുഗമമാക്കാൻ രൂപരേഖകളുമായി എം.പിമാർ

രാ​ജ്യ​ത്തെ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കാ​ൻ സ​മ​ഗ്ര​മാ​യ പ​ദ്ധ​തി​ക​ളു​ടെ നി​ർ​ദേ​ശ​വു​മാ​യി എം.​പി​മാ​ർ. റൗ​ണ്ട് എ​ബൗ​ട്ടു​ക​ളും വേ​ഗ നി​യ​ന്ത്ര​ണ ട്രാ​ഫി​ക് ലൈ​റ്റു​ക​ളും മ​റ്റും ഒ​ഴി​വാ​ക്കി​യു​മാ​ണ് പു​തി​യ ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​നു​ള്ള രൂ​പ​രേ​ഖ നി​ർ​ദേ​ശി​ച്ച​ത്.വാ​ഹ​ന​ങ്ങ​ൾ ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ളി​ൽ നി​ശ്ച​ല​മാ​വു​ന്ന​തും ദീ​ർ​ഘ​നേ​രം ബ്ലോ​ക്കു​ക​ളി​ൽ​പെ​ടു​ന്ന​തും പ​തി​വാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട​സ്സ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ പാ​ക​ത്തി​ലു​ള്ള ഫ്ലൈ​ഓ​വ​റു​ക​ളും അ​ണ്ട​ർ​പാ​സു​ക​ളും നി​ർ​മി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പു​തി​യ രൂ​പ​രേ​ഖ. രാ​ജ്യ​ത്തെ റോ​ഡു​ക​ളി​ൽ ട്രാ​ഫി​ക് ലൈ​റ്റു​ക​ളും മ​റ്റു ത​ട​സ്സ​ങ്ങ​ളും ഒ​ഴി​വാ​ക്കി കാ​ര്യ​ക്ഷ​മ​വും സ്വ​ത​ന്ത്ര​വു​മാ​യ വാ​ഹ​ന ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സാ​മ്പ​ത്തി​ക കാ​ര്യ സ​മി​തി വൈ​സ്…

Read More

ഒമാനിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ബഹ്റൈൻ രാജാവ് മടങ്ങിയെത്തി

വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണ​ങ്ങ​ൾ ഊ​ട്ടി​യു​റ​പ്പി​ച്ചും ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തി​യും ഒമാനിലെ ര​ണ്ടു​ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ബ​ഹ്റൈ​ൻ രാ​​ജാ​​വ് ഹ​​മ​​ദ് ബി​​ൻ ഈ​​സ ആ​ൽ ഖ​​ലീ​​ഫ രാജ്യത്ത് മ​ട​ങ്ങിയെത്തി. സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി സാം​സ്കാ​രി​കം, ശാ​സ്ത്രം, സാ​മൂ​ഹി​കം, ആ​രോ​ഗ്യം, മാ​ധ്യ​മം, സാ​മ്പ​ത്തി​കം, ഭ​ക്ഷ്യ​സു​ര​ക്ഷ, മു​നി​സി​പ്പ​ൽ ജോ​ലി, കാ​ലാ​വ​സ്ഥാ ശാ​സ്ത്രം, മ​റ്റു മേ​ഖ​ല​ക​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന 25 ധാ​ര​ണ​പ​ത്ര​ങ്ങ​ൾ, ക​രാ​റു​ക​ൾ, എ​ക്സി​ക്യൂ​ട്ടി​വ് പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ക്കു​ക​യു​ണ്ടാ​യി. ഒമാൻ സു​ൽ​ത്താ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ സാ​ഹോ​ദ​ര്യ…

Read More