
ഷാർജയിൽ വാഹന നമ്പർ പ്ലേറ്റിന് പുതിയ രൂപം
ഷാർജയിലെ വാഹനങ്ങളുടെ നമ്പർപ്ലേറ്റുകൾക്ക് ഇനി പുതിയ രൂപം. മാർച്ച് മൂന്നു മുതൽ വാഹന ഉടമകൾക്ക് പഴയ നമ്പർപ്ലേറ്റുകൾ മാറ്റി പുതിയ രൂപത്തിലുള്ള നമ്പർപ്ലേറ്റുകൾ ഘടിപ്പിക്കാം. സേവനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ആധുനിക സൗന്ദര്യശാസ്ത്രവും നൂതന മാനദണ്ഡങ്ങളും ഉൾപ്പെടുത്തിയാണ് പുതിയ നമ്പർപ്ലേറ്റുകൾ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ അമീർ പറഞ്ഞു. എമിറേറ്റിലുടനീളമുള്ള എല്ലാ സർവിസ് സെൻററുകളിലും ഇതിനായുള്ള സൗകര്യം ലഭ്യമാകും. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്…