radiokeralam

കുംഭമേള ദുരന്തം: ‘അതൊരു വലിയ അപകടമല്ല, പെരുപ്പിച്ചു കാണിക്കുകയാണ്’; ഹേമ മാലിനിയുടെ പരാമര്‍ശം  വിവാദത്തില്‍

കഴിഞ്ഞ ജനുവരി 29ന് പ്രയാഗ് രാജിലെ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ച സംഭവത്തെക്കുറിച്ചുള്ള ബിജെപി എംപി ഹേമ മാലിനിയുടെ പരാമര്‍ശം വിവാദത്തില്‍. അത് അത്ര വലിയ അപകടമൊന്നുമല്ലെന്നാണ് ഹേമ പറഞ്ഞത്. അപകടത്തില്‍ മരിച്ചവരുടെ യഥാര്‍ഥ കണക്കുകള്‍ യുപി സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്‍റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അവര്‍. “തെറ്റായി സംസാരിക്കുക മാത്രമാണ് അഖിലേഷിൻ്റെ ജോലി … ഞങ്ങളും കുംഭമേള സന്ദർശിച്ചിരുന്നു. അപകടം നടന്നു, പക്ഷേ അത്…

Read More

കോഴിക്കോട് നഗരത്തിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു ; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് അരയിടത്ത് പാലത്ത് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം. ഇരുപതോളം പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് ആണ് അപകടം നടന്നത്. മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന കെഎൽ 12 സി 6676 ബസാണ് മറിഞ്ഞത്. അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് വിവരം. തൊട്ടടുത്തുള്ള ആശുപത്രിയിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പൊലീസും ഫയർ ഫോഴ്സും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി. ഗതാഗതം സുഗമമാക്കാൻ…

Read More

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസ് ; പ്രതി ചെന്താമരയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന സ്ഥലത്തും പ്രതി ഓടി രക്ഷപ്പെട്ട പ്രദേശത്തുമാണ് തെളിവെടുപ്പ് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. പൊലീസിനൊപ്പം കൊല നടത്തിയ സ്ഥലത്തും അതിനുശേഷം വീട്ടിലേക്ക് പോയതും മലയിൽ പോയി ഒളിച്ചത് എങ്ങനെയാണെന്നത് ഉള്‍പ്പെടെ യാതൊരു കൂസലുമില്ലാതെയാണ് ചെന്താമര എല്ലാ കാര്യങ്ങളും വിശദീകരിച്ചുകൊടുത്തത്. രാവിലെ 11 മണിയ്ക്കാണ് ചെന്താമരയെ വിയ്യൂർ ജയിലിൽ നിന്ന് ആലത്തൂർ കോടതിയിൽ എത്തിച്ചത്. കസ്റ്റഡിയിൽ വാങ്ങിയ ശേഷം…

Read More

അഴിമതിയുടെ പാപഭാരം ജനങ്ങളിൽ അടിച്ചേൽപ്പിച്ചാൽ ജനകീയ പ്രക്ഷോഭം; കിഫ്ബി റോഡുകളിൽ ടോൾ പിരിവ് അനുവദിക്കില്ലെന്ന് സതീശൻ

ബജറ്റിന് പുറത്ത് കടമെടുക്കുന്നതിനു വേണ്ടി രൂപീകരിച്ച കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയാകുമെന്ന് പ്രതിപക്ഷം നിരവധി തവണ പറഞ്ഞതാണ്. വന്‍കിട പദ്ധതികളുടെ നടത്തിപ്പിനായി വിഭാവനം ചെയത കിഫ്ബി പക്ഷെ പൊതുമരാമത്ത് വകുപ്പ് ചെയ്തുകൊണ്ടിരുന്ന സാധാരണ പ്രവൃത്തികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ സഞ്ചിതനിധിയില്‍ നിന്നാണ് കിഫ്ബിക്ക് പണം നല്‍കുന്നത്. അതുകൊണ്ടു തന്നെ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് പണിയുന്ന റോഡുകള്‍ക്കും പാലങ്ങള്‍ക്കും ടോള്‍ ചുമത്തുന്നത് ജനങ്ങളോടുള്ള വഞ്ചനയും നീതികേടുമാണെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു. കിഫ്ബിയിലെ തെറ്റായ ധനകാര്യ മാനേജ്‌മെന്റും ധൂര്‍ത്തും വരുത്തിവച്ച…

Read More

ക്ഷമ സാവന്തിന്‌ വീണ്ടും വിസ നിഷേധിച്ച്‌ കേന്ദ്രം; പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധം

പൗരത്വഭേദഗതിക്കെതിരെ യുഎസിൽ നടന്ന പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ വംശജയും സോഷ്യലിസ്റ്റ്‌ നേതാവും സിയാറ്റിലിലെ മുൻ കൗൺസിൽ അംഗവുമായ ക്ഷമ സാവന്തിന്‌ വീണ്ടും വിസ നിഷേധിച്ച്‌ കേന്ദ്രം. മോദി സർക്കാരിന്റെ നയങ്ങളെ എതിർത്തതിനാണ് കേന്ദ്രം തനിക്കും മറ്റുള്ളവർക്കുമെതിരെ പ്രതികാരം ചെയ്യുകയാണെന്ന് ക്ഷമ സാവന്ത് പറഞ്ഞു. ഇന്ത്യയിലേക്ക് പോകാൻ നിരവധി തവണ അപേക്ഷിച്ചെങ്കിലും വിസ നിഷേധിക്കുകയായിരുന്നു. രോഗബാധിതായ 82 വയസുകാരിയായ മാതാവിനെ സന്ദർശിക്കുന്നതിനായി കഴിഞ്ഞ മെയ് മുതൽ വിസക്കായി അപേക്ഷിക്കുകയാണ് ക്ഷമ. നിരവധി തവണ അപേക്ഷിച്ചെങ്കിലും ഒരു കാരണവും…

Read More

തൃശൂരിൽ ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു ; ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്ക്

തൃശ്ശൂർ എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. ചിറക്കൽ ഗണേശനെന്ന ആനയാണ് ഇടഞ്ഞത്. കുത്തേറ്റ രണ്ട് പേരിൽ ഒരാൾ മരിച്ചു. കുളിപ്പിക്കുന്നതിനിടെ പാപ്പാനെ കുത്തി ഓടിയ ആന ഒന്നര കിലോമീറ്റർ അപ്പുറത്ത് മറ്റൊരാളെയും ആക്രമിക്കുകയായിരുന്നു. പരുക്കേറ്റയാളുടെ നില അതീവ ഗുരുതരമാണ്. ഇവിടെ നിന്ന് പിന്നെയും നാലു കിലോമീറ്റർ ഓടി കണ്ടാണശ്ശേരി ഭാഗത്താണ് ആന ഇപ്പോഴുള്ളത്.

Read More

കുടുംബ സംഗമം സംഘടിപ്പിച്ച് നൊസ്റ്റാൾജിയ അബൂദബി

ക​ലാ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ നൊ​സ്റ്റാ​ള്‍ജി​യ അ​ബൂ​ദ​ബി കു​ടും​ബ​സം​ഗ​മ​വും സ്‌​പോ​ര്‍ട്‌​സ് മീ​റ്റും സം​ഘ​ടി​പ്പി​ച്ചു. യാ​സ് ഐ​ല​ൻ​ഡ് നോ​ര്‍ത്ത് പാ​ര്‍ക്കി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ 150 ഓ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ള്‍ക്കും മു​തി​ര്‍ന്ന​വ​ര്‍ക്കു​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്നു. മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്റ് സ​ലിം ചി​റ​ക്ക​ല്‍, സ​മാ​ജം കോ​-ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ യേ​ശു ശീ​ല​ന്‍, വൈ​സ് ചെ​യ​ര്‍മാ​ന്‍ അ​ന്‍സാ​ര്‍ കാ​യം​കു​ളം, നൊ​സ്റ്റാ​ള്‍ജി​യ പ്ര​സി​ഡ​ന്‍റ്​ നാ​സ​ര്‍ അ​ലാം​കോ​ട്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശ്രീ​ഹ​രി, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ അ​ഹ​ദ് വെ​ട്ടൂ​ര്‍, നൗ​ഷാ​ദ് ബ​ഷീ​ര്‍, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ര്‍ മ​നോ​ജ്, വ​നി​ത…

Read More

കള്ളക്കടൽ പ്രതിഭാസം; നാല് ജില്ലകളിലുള്ളവർ സൂക്ഷിക്കണം, മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത നിർദ്ദേശം: ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാല് ജില്ലകളിൽ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ തീരങ്ങളിൽ നാളെ രാവിലെ 5.30 മുതൽ വൈകന്നേരം 5.30 വരെ 0.2 മുതൽ 0.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തമിഴ്നാട് തീരത്ത് 0.5 മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ട്. കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ…

Read More

‘കമ്മീഷന്‍ സിംഗിള്‍ ബോഡിയല്ല; മൂന്ന് അംഗങ്ങള്‍ അടങ്ങുന്നതാണ്’: ആം ആദ്മി പാര്‍ട്ടിക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ  നിയന്ത്രിക്കുന്നതെന്ന കെജ്രിവാളിന്‍റെ ആരോപണത്തിനെതിരെ  തെരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്‍ സിംഗിള്‍ ബോഡിയല്ലെന്നും മൂന്ന് അംഗങ്ങള്‍ അടങ്ങുന്നതാണെന്നും വ്യക്തമാക്കുന്ന പോസ്റ്റ് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ഒഫീഷ്യല്‍ എക്സ് പേജില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ പൂര്‍ണമായും നിയന്ത്രിക്കുന്നത്. ബിജെപിയുടെ ചട്ടലംഘനങ്ങള്‍ക്കെതിരെ കമ്മീഷന്‍ നടപടിയെടുക്കുന്നില്ല തുടങ്ങിയ ഗുരുതര ആരോപണങ്ങളുമായി ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം…

Read More

ഭക്ഷണ പാത്രത്തിൽ ഒളിപ്പിച്ച് ലഹരി ഗുളികകൾ കടത്താൻ ശ്രമം ; ഹമദ് വിമാനത്താവളത്തിൽ വച്ച് യാത്രക്കാരൻ പിടിയിൽ

ഭ​ക്ഷ​ണ പാ​ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ല​ഹ​രി ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി. ​പാ​ച​കം ചെ​യ്ത ഭ​ക്ഷ​ണം നി​റ​ച്ച ചൂ​ടാ​റാ പാ​ത്ര​ത്തി​ന്റെ പു​റം​പാ​ളി​ക്കു​ള്ളി​ലാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ട​ത്തി​യ ലി​റി​ക ഗു​ളി​ക​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഫോ​യി​ൽ പേ​പ്പ​റി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ 2100 ലി​റി​ക ഗു​ളി​ക​ക​ൾ ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ത്തി. സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ത്തി​യ വി​ശ​ദ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും നി​രോ​ധി​ത ഗു​ളി​ക​ക​ൾ അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്ത​ത്. യാ​ത്ര​ക്കാ​ര​നെ എ​ക്സ്റേ പ​രി​ശോ​ധ​ന​ക്കാ​യി മാ​റ്റു​ന്ന​തി​ന്റെ​യും ബാ​ഗി​ൽ​നി​ന്ന് പാ​ത്രം പൊ​ളി​ച്ച് മ​രു​ന്ന് പി​ടി​ക്കു​ന്ന​തി​ന്റെ​യും ദൃ​ശ്യ​ങ്ങ​ൾ ഖ​ത്ത​ർ ക​സ്റ്റം​സ് സ​മൂ​ഹ…

Read More