radiokeralam

വേറിട്ട വേഷത്തിൽ ബേസിൽ; ‘പാൽതു ജാൻവർ’ ട്രെയിലർ

ബേസിൽ ജോസഫ് ചിത്രം ‘പാൽതു ജാൻവർ’ ട്രെയിലറിൽ റിലീസ് ചെയ്തു. ഒരു 23 ഗ്രാമത്തിലേക്ക് ലൈവ് സ്റ്റോക് ഇൻസ്‌പെക്ടർ ആയി ബേസിൽ ജോസഫ് എത്തുന്നതും അവിടെ നടക്കുന്ന രസകരവും സംഭവ ബഹുലവുമായ മുഹൂർത്തങ്ങളുമാണ് ട്രെയിലറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ബേസിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് പ്രസൂൺ എന്നാണ്. ‘പാൽതു ജാൻവർ’ സെപ്റ്റംബർ 2 ന് തിയറ്ററുകളിൽ എത്തും. യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ, ഫഹദ് ഫാസിൽ എന്നിവരാണ് ചിത്രം നിർമിക്കുന്നത്….

Read More

സൗദിയിൽ തൊഴിൽ നിയമ ലംഘനം നടത്തിയ ഒമ്പത് റിക്രൂട്ടിങ് കമ്പനികളുടെ ലൈസൻസ് റദ്ദാക്കി; 17 സ്ഥാപനങ്ങളുടെ ഓഫീസുകൾക്ക് താൽക്കാലിക വിലക്ക്

സൗദിയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ കടുത്ത തൊഴിൽ നിയമ ലംഘനം നടത്തിയ ഒമ്പത് റിക്രൂട്ടിങ് കമ്പനികളുടെ ലൈസൻസുകൾ പൂർണമായും റദ്ദാക്കി. മാനവവിഭവശേഷി മന്ത്രാലയത്തിന്റേതാണ് നടപടി. നിയമ ലംഘനത്തിലേർപ്പെട്ട മറ്റു 17 സ്ഥാപനങ്ങളുടെ ഓഫീസുകൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു. തൊഴിൽ റിക്രൂട്ടിങ്ങുമായി ബന്ധപ്പെട്ട കടുത്ത നിയമ ലംഘനങ്ങൾ കണ്ടെത്തിയ കമ്പനികളെയാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ലൈസൻസ് റദ്ദാക്കിയത്. ജൂൺ ജൂലൈ മാസങ്ങളിലായാണ് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നടപടികൾ സ്വീകരിച്ചത്. ഇവയിൽ കൂടുതലും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന…

Read More

പ്രളയത്തിൽ മുങ്ങി പാക്കിസ്ഥാൻ

പാക്കിസ്ഥാനിൽ പ്രളയ ദുരിതത്തിൽ ജനങ്ങൾ. പ്രളയം മൂന്നരക്കോടി പേരെയാണ് ബാധിച്ചത്. വെള്ളപ്പൊക്കം മൂലമുണ്ടായ കെടുതിയിൽ 1456 പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി പ്രളയബാധിത മേഖലയിൽ സൈന്യത്തെ വിന്യസിച്ചിരിക്കകയാണ്. 3,000 കിലോമീറ്ററിലധികം റോഡുകളും 150 പാലങ്ങളും ഏഴ് ലക്ഷത്തോളം വീടുകളും ഒലിച്ചുപോവുകയോ, നശിക്കുകയോ ചെയ്തതായി പാകിസ്ഥാൻ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. പാക്കിസ്ഥാനിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധി പ്രളയ പുനരധിവാസ പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. ‘നിലവിൽ രാജ്യത്തിന്റെ പകുതിയിലധികം വെള്ളത്തിനടിയിലാണ്. അസാധാരണമായ മൺസൂൺ മഴ സൃഷ്ടിച്ച വെള്ളപ്പൊക്കത്തിന്റെ ഫലമായി…

Read More

കുത്തബ് മിനാറിനേക്കാൾ ഉയരമുള്ള നോയിഡയിലെ സൂപ്പർടെക് ബിൽഡേഴ്‌സിന്റെ ഇരട്ടക്കെട്ടിടങ്ങൾ പൊളിക്കുന്നു; 2.30 സ്‌ഫോടനത്തിലൂടെ തകർക്കും

ഡൽഹി അതിർത്തിയിലെ നോയിഡയിൽ 40 നിലകളിലായി 100 മീറ്റർ ഉയരമുള്ള സൂപ്പർടെക് ബിൽഡേഴ്‌സിന്റെ ഇരട്ടക്കെട്ടിടങ്ങൾ ഇന്നുച്ചയ്ക്ക് രണ്ടരയ്ക്ക് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കും. ഇത്രയും ഉയരമുള്ള കെട്ടിടം പൊളിക്കുന്നത് രാജ്യത്ത് ആദ്യമാണ്. തൊട്ടടുത്ത് നിരവധി കെട്ടിടങ്ങളുള്ളതിനാൽ അതീവ ജാഗ്രതയോടെയാണ് പൊളിക്കൽ.  എറണാകുളം മരടിലെ നാല് ഫ്‌ളാറ്റുകൾ പൊളിച്ച എഡിഫൈസ് എൻജിനിയറിംഗ് കമ്പനിക്കാണ് കരാർ. നോയിഡയിലെ സെക്ടർ 93 എയിൽ 7.5ലക്ഷം ചതുരശ്ര അടി സ്ഥലത്ത് നിർമ്മിച്ച 40 നിലകളുള്ള 915 ഫ്‌ളാറ്റുകൾ അടങ്ങിയ അപെക്‌സ് (32നില), സെയാൻ (29നില)…

Read More

അനാരോഗ്യം; സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ മാറും

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ മാറും. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടായതായി വിവരം. സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മുതിർന്ന നേതാക്കളായ മുഖ്യമന്ത്രി പിണറായി വിജയൻ, സിതാറാം യെച്ചുരി, എം.എ ബേബി എന്നിവർ കോടിയേരിയുമായി ചർച്ച നടത്തി. അവധി പോരെ എന്ന് കോടിയേരിയോട് നേതാക്കൾ ചോദിച്ചു എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾ കാരണം തുടരാൻ സാധിക്കുകയില്ല എന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. കോടിയേരിയുടെ എകെജി സെന്ററിന് മുന്നിലെ ഫ്‌ളാറ്റിലേക്ക് എത്തിയാണ്…

Read More

കേരളത്തിൽ ഇന്നും മഴ കനക്കും; 6 ജില്ലകളിൽ ജാഗ്രതനിർദ്ദേശം

കേരളത്തിൽ ഇന്നും മഴ കനത്തേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം. അടുത്ത അഞ്ച് ദിവസം വ്യാപക മഴക്കും ഇടി മിന്നലിനും സാധ്യതയുണ്ട്. ഇത് പ്രകാരം ഇന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. അടുത്ത ദിവസങ്ങളിലെ മഴ സാധ്യത വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 28-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം 29-08-2022: കോട്ടയം,…

Read More