
എവിടെ നിന്ന് വരുന്നു ഈ മാന്ത്രികത?; ഇന്ത്യൻ സംഗീതാസ്വാദകരുടെ ശീലങ്ങളെ പുനർനിർമിച്ച റഹ്‌മാൻ, കുറിപ്പ്
ഇന്ത്യൻ സംഗീതസംവിധായകൻ എ.ആർ. റഹ്‌മാനെക്കുറിച്ചും അദ്ദേഹത്തിന്റെ സംഗീതത്തെക്കുറിച്ചും എഴുതുകയാണ് ഡിബിൻ റോസ് ജേക്കബ് ചരിത്രാന്വേഷികൾ എന്ന ഫേസ്ബുക്ക് പേജിൽ. ‘റഹ്‌മാൻ വിമർശകരെ പേടിച്ചില്ല, വിഗ്രഹങ്ങൾ വീണുടഞ്ഞു. മൃദുവായി സംസാരിച്ച ആ യുവാവ് ഇന്ത്യൻ സംഗീതാസ്വാദകരുടെ ശീലങ്ങളെ പുനർനിർമിച്ചു. 1997-ൽ സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികത്തിൽ ‘വന്ദേമാതരം’ പുനരാഖ്യാനം ചെയ്തു നശിപ്പിച്ചുവെന്ന് ആരോപണമുണ്ടായി. പഴി കേൾക്കുമെന്ന് അറിഞ്ഞു കൊണ്ടുള്ള ധീരമായ പരീക്ഷണം. ഇതുവരെ കേൾക്കാത്ത ഈണവും തീക്ഷ്ണതയും ആ ഗാനത്തിനു നൽകി. യഥാർത്ഥ ദേശസ്നേഹി ആത്മാവിന്റെ ആഴത്തിൽ നിന്നും അമ്മയെ…