
ഒരു തെക്കന്‍ തല്ല് കേസിന്റെ ട്രെയിലര്‍ പുറത്ത്
ബിജു മേനോന്‍ നായകനായി എത്തുന്ന ഒരു തെക്കന്‍ തല്ല് കേസിന്റെ ട്രെയിലര്‍ പുറത്ത്. നവാഗതനായ ശ്രീജിത്ത് എന്‍. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പത്മപ്രിയയാണ് നായികയാവുന്നത്. 2.25 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ബിജു മേനോന്റേയും പത്മപ്രിയയുടേയും ഗംഭീര പ്രകടനമാണ് എടുത്തു പറയേണ്ടത്. റോഷന്‍ മാത്യുവും നിമിഷാ സജയനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വേറിട്ട ലുക്കിലാണ് എല്ലാ കഥാപാത്രങ്ങളും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 80 കളിലെ ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് കഥ പറയുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് പത്മപ്രിയ സിനിമയിലേക്ക്…