radiokeralam

ഈത്തപ്പഴ കയറ്റുമതിയിൽ സൗദി ഒന്നാംസ്ഥാനത്ത്

ഈത്തപ്പഴ കയറ്റുമതിയിൽ സൗദി അറേബ്യക്ക് ലോകത്ത് ഒന്നാംസ്ഥാനം. 113 രാജ്യങ്ങൾക്കിടയിൽനിന്നാണ് വേൾഡ് ട്രേഡ് സെന്ററിന്റെ വെബ്സൈറ്റ് സൗദി അറേബ്യയെ തിരഞ്ഞെടുത്തത്. 2021 ലെ ഈത്തപ്പഴ കയറ്റുമതിയിലാണ് ലോകത്ത് സൗദിക്ക് ഒന്നാംസ്ഥാനം ലഭിച്ചിരിക്കുന്നത്. സൗദി അറേബ്യ 300ലധികം ഇനം ഈത്തപ്പഴങ്ങൾ ഉൽപാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നതായി പരിസ്ഥിതി, ജലം, കാർഷിക മന്ത്രാലയം വ്യക്തമാക്കി. വാർഷിക ഉൽപാദനം പ്രതിവർഷം 15.4 ലക്ഷം ടൺ കവിയുന്നു. ഈത്തപ്പഴ കയറ്റുമതിയുടെ മൂല്യം 1215 കോടി റിയാലിലെത്തിയിട്ടുണ്ട്. വിഷൻ 2030ന്റെ ലക്ഷ്യങ്ങളിലൊന്നാണ് ഈത്തപ്പഴ വിപണിയെ…

Read More

‘ന്നാ താന്‍ കേസ് കൊട്’ 50 കോടി ക്ലബില്‍

കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ 50 കോടി ക്ലബില്‍ ഇടം നേടി. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പ്രേക്ഷകര്‍ സിനിമയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് നടന്‍ നന്ദി അറിയിച്ചു. ഓഗസ്റ്റ് 11നാണ് ചിത്രം റിലീസ് ചെയ്തത്. റിലീസിന് തൊട്ടു മുന്നേ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ പോസ്റ്റര്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പരസ്യത്തെ ഇടത് സൈബര്‍ വിങ്ങുകള്‍ രാഷ്ട്രീയ വത്കരിക്കുകയും ചിത്രം ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ റിലീസിന്…

Read More

ആനക്കൊമ്പ് കേസ്;  മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ആവശ്യം തള്ളിയതിനെതിരെ ഹര്‍ജി സമര്‍പ്പിച്ച മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. മോഹന്‍ലാലിന് കോടതിയെ സമീപിക്കാന്‍ അവകാശമുണ്ടോയെന്ന് ചോദിച്ച കോടതി സര്‍ക്കാരാണ് ഹര്‍ജി നല്‍കേണ്ടതെന്നും വ്യക്തമാക്കി. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് സര്‍ക്കാര്‍ ആവശ്യം തള്ളി ഉത്തരവിട്ടത്. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയതെന്നായിരുന്നു മോഹന്‍ലാലിന്റെ വാദം. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി വസ്തുതകളും നിയമ വശവും പരിശോധിച്ചല്ല നടപടിയെടുത്തതെന്ന് മോഹന്‍ലാലിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു…

Read More

കാർഷിക മാലിന്യങ്ങൾ കത്തിക്കരുതെന്ന് കർശന നിർദേശവുമായി മസ്‌കത്ത്

മസ്‌കത്തിൽ ഫാമുകളിലെ കാർഷിക മാലിന്യങ്ങൾ കൂട്ടിയിട്ട് നശിപ്പിക്കുന്നത് കർശനമായി വിലക്കി അധികൃതർ. ഇത് ഗുരുതര പരിസ്ഥിതി പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും മണ്ണിൻറെ വളക്കൂറിനെ ബാധിക്കുകയും ചെയ്യും. ഈ പുക ശ്വസിച്ചാൽ ഫാമിലും സമീപപ്രദേശങ്ങളിലുമുള്ളവർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും അധിക്യതർ ചൂണ്ടിക്കാട്ടി. കാർഷിക ആവശ്യങ്ങൾ കഴിഞ്ഞുണ്ടാകുന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ഏറ്റവും എളുപ്പവും ചെലവ് കുറഞ്ഞതുമായ മാർഗം എന്ന നിലക്കാണ് കർഷകർ അവ കൃഷിയിടത്തിൽതന്നെ കൂട്ടിയിട്ട് കത്തിക്കുന്നത്. ഇത് വർധിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ‘കാർഷിക മാലിന്യങ്ങൾ കത്തിക്കുന്നത്…

Read More

പരിഗണന പുതുമുഖങ്ങൾക്ക്; പുതിയ മന്ത്രിയിൽ തീരുമാനം വെള്ളിയാഴ്ച

പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനായതോടെ പുതിയ മന്ത്രിയാരെന്ന ചർച്ചകളിലേക്ക് സിപിഎം കടക്കുന്നു. അടുത്ത വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പുതിയ മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമുണ്ടാകും. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരന്നവരെ പരിഗണിക്കേണ്ടെന്നാണ് പാർട്ടി തീരുമാനം. നിയമസഭാ സമ്മേളനം തീരുന്നതോടെ എംവി ഗോവിന്ദൻ മന്ത്രി സ്ഥാനം രാജിവെക്കും. വെള്ളിയാഴ്ച സിപിഎം സംസ്ഥാന സെക്രടട്രിയേറ്റ് യോഗം ചേരും. അതിന് മുമ്പ് പോളിറ്റ് ബ്യൂറോ അംഗങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച ചെയ്ത് തീരുമാനമെടുക്കും. ഒന്നാം പിണറായി സർക്കാരിലെ…

Read More

വിദഗ്ധ ചികില്‍സയ്ക്കായി കോടിയേരി എയര്‍ ആംബുലന്‍സില്‍  അപ്പോളോയിലേത്തി

മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികില്‍സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്കു കൊണ്ടുപോയി. എകെജി സെന്ററിനു തൊട്ടടുത്തുള്ള താമസസ്ഥലത്തുനിന്ന് ആംബുലന്‍സിലാണ് വിമാനത്താവളത്തിലേക്കു പോയത്. പ്രത്യേക എയര്‍ ആംബുലന്‍സ് വിമാനത്തില്‍ ചെന്നൈയിലേക്കു പോയി. ഭാര്യ വിനോദിനി ബാലകൃഷ്ണനും ഒപ്പമുണ്ട്. രാവിലെ കോടിയേരിയെ കാണാന്‍ മുഖ്യമന്ത്രിയും ഭാര്യയും മകളുമെത്തിയിരുന്നു. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍, എംഎ ബേബി, എകെ ബാലന്‍, എം വിജയകുമാര്‍ തുടങ്ങിയവരും കോടിയേരിയെ സന്ദര്‍ശിച്ചു. മന്ത്രിയായ കെഎന്‍ ബാലഗോപാലും കോടിയേരിയെ കാണാനെത്തി. അപ്പോളോയില്‍നിന്നുള്ള മെഡിക്കല്‍…

Read More

ഖത്തറിന്റെ ആകാശ കരുത്തായി ടൈഫൂൺ ഫൈറ്റർ വിമാനങ്ങളുടെ ആദ്യബാച്ചെത്തി

ആകാശത്ത് കരുത്ത് പകരാൻ ടൈഫൂൺ ഫൈറ്റർ വിമാനങ്ങളുടെ ആദ്യ ബാച്ച് ഖത്തറിലെത്തി. അത്യാധുനിക നിരീക്ഷണ റഡാർ സംവിധാനങ്ങളുള്ള പോർ വിമാനമാണ് ടൈഫൂൺ. അമീരി വ്യോമ സേനയുടെ എഫ് 15, റാഫേൽ വിമാനങ്ങളുടെ ശ്രേണിയിലേക്കാണ് ടൈഫൂൺ എത്തുന്നത്. 2017 ലാണ് 24 ടൈഫൂൺ യൂറോ ഫൈറ്ററുകൾക്ക് ഖത്തർ ബ്രിട്ടണുമായി കരാറിലെത്തുന്നത്. 600 കോടി പൗണ്ടായിരുന്നു കരാർ തുക. ഇതിൽ ആദ്യ ബാച്ചാണ് എത്തിയത്. രാജ്യത്തിന്റെ സുരക്ഷയിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് ഈ വിമാനങ്ങൾ. പ്രതിരോധ മേഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ്…

Read More

കുവൈത്തിൽ സീസണൽ വിനോദസഞ്ചാര കേന്ദ്രം വരുന്നു

കുവൈത്തിലെ ശൈഖ് ജാബിർ കടൽ പാലം കേന്ദ്രീകരിച്ചു സീസണൽ വിനോദ സഞ്ചാര കേന്ദ്രം വരുന്നു. ശൈഖ് ജാബിർ പാലത്തോട് ചേർന്നുള്ള താത്കാലിക ഐലന്റുകളെ വിന്റർ സീസണിൽ പ്രത്യേക വിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റുക എന്ന ആശയത്തിന് സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയതായി റിപ്പോർട്ട്. രാജ്യത്തെ വികസന പദ്ധതികളിലൂടെ വിനോദ സഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. മെയ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ കുട്ടികളെയും കുടുംബങ്ങളെയും ആകർഷിക്കുന്ന തരത്തിൽ വിവിധ വിനോദോപാധികൾ ഇവിടെ ഒരുക്കുകയാണ് ലക്ഷ്യം….

Read More

ഇഷ്ട നമ്പരുകൾ ഓൺലൈൻവഴി ലേലത്തിന് വച്ച് ബഹ്റൈനിലെ കമ്പനി

വാഹനങ്ങളുടെ 500ലേറെ ഇഷ്ട നമ്പരുകൾ ലേലത്തിന് വയ്ക്കാൻ തീരുമാനിച്ചതായി ബഹ്റൈനിലെ മസാദ് കമ്പനി അറിയിച്ചു. 66 മുതൽ തുടങ്ങുന്ന പുതിയ നമ്പരുകളാണ് ലേലത്തിൽ വയ്ക്കുന്നത്. ഓരോ നമ്പരുകൾക്കും നിർണിത മൂല്യമാണ് കണക്കാക്കിയിട്ടുള്ളത്. അറേബ്യൻ ഓക്ഷൻ വെബ്സൈറ്റ് വഴി നമ്പരുകൾ ബുക്ക് ചെയ്യുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഓൺലൈൻവഴി നടക്കുന്ന ലേലത്തിൽ നിരവധി പേർ ഇഷ്ട നമ്പരിനായി രംഗത്തു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Read More

പ്രതിഷേധത്തിന്റെ പേരിൽ വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവെക്കാനാവില്ല: ഹൈക്കോടതി

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തോടുള്ള പ്രതിഷേധത്തിന്റെ പേരില്‍ പദ്ധതി തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. പദ്ധതിയോട് എതിര്‍പ്പുള്ളവര്‍ക്ക് ഉചിത ഫോറത്തില്‍ പരാതി ഉന്നയിക്കാമെന്നും പ്രതിഷേധം നിയമം അനുവദിക്കുന്ന പരിധിയില്‍നിന്നുകൊണ്ടാവണമെന്നും കോടതി പറഞ്ഞു. തുറമുഖ നിര്‍മാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി പോര്‍ട്ട്സും കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിങും നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് പരാമര്‍ശം. ഹൈക്കോടതി ഇടപെട്ടിട്ടും നിര്‍മാണം പുനരാരംഭിക്കാനായില്ലെന്ന്  ഹര്‍ജിക്കാര്‍ പറഞ്ഞു. പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചും നിര്‍മാണം തടസ്സപ്പെട്ട അവസ്ഥയില്‍ തന്നെയാണ്. പൊലീസ് പ്രതിഷേധക്കാര്‍ക്കൊപ്പമാണെന്നും ഹര്‍ജിക്കാര്‍…

Read More