radiokeralam

കെഎസ്ആർടിസിക്ക് 103 കോടി രൂപ നൽകണമെന്ന ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ 103 കോടി രൂപ അടിയന്തരമായി നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. സെപ്റ്റംബർ ഒന്നിന് മുൻപ് 103 കോടി രൂപ അനുവദിക്കണം എന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവൽ അലവൻസും നൽകാൻ 103 കോടി രൂപ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. സെപ്തംബർ ഒന്നാം തീയതിക്കകം 103…

Read More

നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത സംഭവം; പരാതി അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി

നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്തതിനെ ഗൗരവത്തോടെ കാണുന്നുവെന്ന് റവന്യൂ മന്ത്രി കെ.രാജൻ. ഭൂമി കയ്യേറ്റം തടയാൻ നിയമങ്ങളുണ്ടെന്നും അഞ്ചേക്കറിൽ കൂടുതൽ ഭൂമി കൈമാറാൻ കഴിയില്ലെന്നും റവന്യൂ മന്ത്രി സഭയിൽ വ്യക്തമാക്കി. നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത കാര്യം സഭയിൽ ഉന്നയിച്ചത് കെ.കെ രമ എംഎൽഎയാണ്. അട്ടപ്പാടിയിൽ ആദിവാസികളുടെ ഭൂമി, ഭൂമാഫിയ വ്യാപകമായി കൈയേറുകയാണെന്ന് എംഎൽഎ ആരോപിച്ചു. വ്യാജ രേഖ ഉണ്ടാക്കി ഭൂമി തട്ടിയെടുക്കുകയാണെന്നും ആദിവാസികളെ ഇതിന് വേണ്ടി ഭീഷണിപ്പെടുത്തുകയാണെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. റവന്യൂ ഉദ്യോഗസ്ഥർ ഇതിന് വേണ്ടി കൂട്ടു നിൽക്കുകയാണെന്നും…

Read More

ഒറ്റച്ചാർജിൽ 595 കിലോമീറ്റർ ഓടും; വിഷൻ 7എസ് കൺസെപ്റ്റുമായി സ്‌കോഡ

സ്‌കോഡ എൻയാക് ഇ.വി. റേഞ്ച് വിഷൻ 7എസ് എന്ന പേരിലാണ് ഇലക്ട്രിക് സെവൻ സീറ്റർ മോഡലിന്റെ കൺസെപ്റ്റ് അവതരിപ്പിച്ചു.   2026-ഓടെ മൂന്ന് ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുകയെന്ന സ്‌കോഡയുടെ പദ്ധതിയുടെ ഭാഗമായാണ് സീറോ എമിഷൻ സെവൻ സീറ്റർ എസ്.യു.വി. കൺസെപ്റ്റ് എത്തിച്ചിരിക്കുന്നതെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. 6+1 ലേഔട്ടിലാണ് കൺസെപ്റ്റ് മോഡലിലെ സീറ്റിങ്ങ് ഒരുക്കിയിരിക്കുന്നത്. സീറ്റുകളുടെ മധ്യത്തിലായാണ് ചൈൽഡ് സീറ്റിന്റെ സ്ഥാനം. ഒലിവർ സ്റ്റെഫാനിയുടെ നേതൃത്വത്തിലുള്ള ടീം വികസിപ്പിച്ചെടുത്ത ഡിസൈൻ ഫിലോസഫിയിലാണ് വിഷൻ 7എസ് കൺസെപ്റ്റ് ഒരുങ്ങിയിട്ടുള്ളത്….

Read More

എഐസിസി പ്രസിഡൻറായി മത്സരിക്കാൻ തരൂർ യോഗ്യൻ; കെ സുധാകരൻ

എഐസിസി പ്രസിഡൻറായി മത്സരിക്കാൻ ശശി തരൂർ യോഗ്യനാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് നിലപാട് വ്യക്തമാക്കി സുധാകരൻ രംഗത്തെത്തിയത്.  കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. അദ്ദേഹത്തിന് മത്സരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ മത്സരിക്കട്ടെ. കൂടുതൽ വോട്ടു കിട്ടുന്നവർ വിജിയിക്കും. ജനാധിപത്യ പ്രക്രിയയിലൂടെ കോൺഗ്രസ് അദ്ധ്യക്ഷനെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു അതേസമയം കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹനിലനിൽക്കെ, പ്രതികരിച്ച് ശശി തരൂർ. നവോത്ഥാന തന്ത്രം നടപ്പാക്കാൻ കഴിവുള്ള നേതൃത്വമാണ് കോൺഗ്രസിന് വേണ്ടതെന്ന്…

Read More

ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയായ ഫൗസിയ ഹസൻ അന്തരിച്ചു

ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയായ മാലദ്വീപ് സ്വദേശിനി ഫൗസിയ ഹസൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു ചൊവ്വാഴ്ച ശ്രീലങ്കയിലായിരുന്നു അന്ത്യം. 80 വയസായിരുന്നു. ഏറെക്കാലമായി ശ്രീലങ്കയിലാണ് താമസം. ഐഎസ്ആർഒയുടെ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ രണ്ടാം പ്രതി ഫൗസിയ ഹസനായിരുന്നു. ഒന്നാംപ്രതി മാലെ സ്വദേശിയായ മറിയം റഷീദയും. 1994 നവംബർ മുതൽ 1997 ഡിസംബർ വരെ കേരളത്തിൽ ജയിൽവാസമനുഭവിച്ച ഇരുവരും പിന്നീട് കുറ്റവിമുക്തരായി. 1942 ജനുവരി 8നാണ് ഫൗസിയയുടെ ജനനം. മാലി ആമിനിയ്യ സ്‌കൂൾ, കൊളംബോ പോളിടെക്നിക്ക് (ശ്രീലങ്ക) എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം….

Read More

അഴിമതി വിരുദ്ധ നടപടി; സൗദിയിൽ 76 പേർ അറസ്റ്റിൽ

സൗദിയില്‍ കൈക്കൂലി വ്യാജരേഖ ചമക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ എഴുപത്തിയാറ് പേരെ അറസ്റ്റ് ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി വെളിപ്പെടുത്തി. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഇത്രയും പേര്‍ പിടിയിലായത്. ആഭ്യന്തര ആരോഗ്യ നീതിന്യായ,വിദ്യഭ്യാസ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്. സൗദി കണ്‍ട്രോള്‍ ആന്റ് ആന്റി കറപ്ഷന്‍ കമ്മീഷന്‍ അഥവ നസഹയാണ് അറസ്റ്റിലായവരുടെ വിവരങ്ങള്‍ പുറത്ത് വിട്ടത്. കഴിഞ്ഞ ഒരു മാസത്തിനിടെ എഴുപത്തിയാറ് പേരെ കമ്മീഷന്‍ അറസ്റ്റ് ചെയ്തതായി നസഹ അറിയിച്ചു. സ്വദേശികളും വിദേശികളും അറസ്റ്റിലായവരിൽ ഉൾപ്പെടും. അഴിമതി,…

Read More

ലോകായുക്ത ഭേദഗതി ബിൽ നിയമസഭ പാസാക്കി; കറുത്ത ദിനമെന്ന് പ്രതിപക്ഷം

ലോകായുക്ത ഭേദഗതി ബിൽ നിയമസഭ പാസാക്കി. കനത്ത പ്രതിപക്ഷ പ്രതിഷേധം വകവെക്കാതെയായിരുന്നു നടപടി. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. നിയമസഭയുടെ കറുത്ത ദിനമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. സബ്ജക്ട് കമ്മിറ്റിയിൽ പുതിയ ഭേദഗതി ഉൾപ്പെടുത്തിയെന്നും ഇത് ക്രമപ്രകാരമാണോയെന്ന് പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സഭ അംഗീകരിച്ചില്ല. സഭക്കുള്ള അധികാരം സബ്ജക്ട് കമ്മിറ്റിക്ക് ഉണ്ടെന്നും ബില്ലിൽ സബ്ജക്ട് കമ്മിറ്റിക്ക് മാറ്റം വരുത്താമെന്നും നിയമന്ത്രി പറഞ്ഞു. പ്രതിപക്ഷം ഉയർത്തിയ ക്രമപ്രശ്‌നം സ്പീക്കർ തള്ളുകയും ചെയ്തു. നായനാർ സർക്കാർ കൊണ്ട്…

Read More

അയർലൻഡിൽ മലയാളികളായ രണ്ട് ആൺകുട്ടികൾ തടാകത്തിൽ മുങ്ങിമരിച്ചു

വടക്കൻ അയർലൻഡിലെ ലണ്ടൻഡെറി കൗണ്ടിയിൽ ഇനാഗ് ലോഗ് തടാകത്തിൽ മലയാളികളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കൊളംബസ് കോളജ് വിദ്യാർഥികളായ പതിനാറു വയസുള്ള രണ്ട് ആൺകുട്ടികളാണ് മരിച്ചത്. സെബാസ്റ്റ്യൻ ജോസഫിന്റെ മകൻ ജോസഫ് സെബാസ്റ്റ്യൻ, ജോഷി സൈമന്റെ മകൻ റുവാൻ ജോ സൈമൺ എന്നീ കുട്ടികളാണ് മരിച്ചത്. കണ്ണൂർ, എരുമേലി സ്വദേശികളാണ്. കുട്ടികളുടെ അമ്മമാർ ഇവിടെ നഴ്സായി ജോലി ചെയ്യുകയാണ്. ഒരാൾ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലെത്തിച്ചതിനു ശേഷവുമാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. മറ്റൊരു കുട്ടിയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു….

Read More

ഡൗൺ ടൗൺ ജിദ്ദ പ്രോജക്ട് നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി; കടൽ നികത്തൽ അടക്കം ജോലികൾ ആദ്യഘട്ടത്തിൽ

ഡൗൺ ടൗൺ ജിദ്ദ പ്രോജക്ട് നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി; കടൽ നികത്തൽ അടക്കം ജോലികൾ ആദ്യഘട്ടത്തിൽജിദ്ദയുടെ ഹൃദയഭാഗത്തെ ആഗോള ലക്ഷ്യസ്ഥാനമായി വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഡൗൺ ടൗൺ ജിദ്ദ പ്രോജക്ട് നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. 2021 ഡിസംബറിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച പദ്ധതിയാണിത്. ജിദ്ദ സെൻട്രൽ ഡെവലപ്‌മെൻറ് കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. ജിദ്ദയിൽ അൽസലാം കൊട്ടാരത്തിനും കടൽജല ശുദ്ധീകരണ പ്ലാൻറിനുമിടയിലുള്ള നഗരഭാഗമാണ് പദ്ധതിപ്രദേശം. ഇവിടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള കരാറിൽ ജിദ്ദ സെൻട്രൽ ഡെവലപ്‌മെൻറ്…

Read More

ഒക്ടോബർ ഒന്നിന് എക്‌സ്‌പോ സിറ്റി വീണ്ടും തുറക്കും; ഭൂരിഭാഗം പവലിയനുകളിലേക്കും പ്രവേശനം സൗജന്യം

ഒക്ടോബർ ഒന്നിന് എക്‌സ്‌പോ സിറ്റി വീണ്ടും തുറക്കുമ്പോൾ ബാക്കിയായ ഭൂരിഭാഗം പവലിയനുകളിലേക്കും പ്രവേശനം സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. എക്‌സപോ സമയത്ത് പണം മുടക്കി സന്ദർശിക്കേണ്ടിവന്ന പല ഇടങ്ങളിലേക്കും എൻട്രി ടിക്കറ്റുകളില്ലാതെ തന്നെ പ്രവേശിക്കാം. അലിഫ്-ദി മൊബിലിറ്റി പവലിയൻ, ടെറ-ദ സസ്‌റ്റൈനബിലിറ്റി പവലിയൻ എന്നിവ സെപ്തംബർ ഒന്നു മുതൽ തന്നെ സന്ദർശകരെ സ്വീകരിച്ച് തുടങ്ങുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ഈ പവലിയനുകളിലേക്ക് പ്രവേശിക്കാൻ ഒരാൾക്ക് 50 ദിർഹം ടിക്കറ്റ് നിരക്ക് ഈടാക്കും. ഗാർഡൻ ഇൻ ദി സ്‌കൈയിലെ കറങ്ങുന്ന നിരീക്ഷണ…

Read More