
അശ്രദ്ധയോടെ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ കുവൈത്തിൽ നടപടി കർശനമാക്കുന്നു,
കുവൈത്തിൽ അശ്രദ്ധയോടെ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടി കർശനമാക്കി ഗതാഗത വകുപ്പ്. വാഹനമോടിക്കുമ്പോൾ മാത്രമല്ല, പാർക്ക് ചെയ്യുമ്പോഴും അശ്രദ്ധ പാടില്ലെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി. രാജ്യത്ത് ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി പാർക്കിങ് ഏരിയകളിൽ പരിശോധന ട്രാഫിക്ക് പോലീസ് ആരംഭിച്ചിരിക്കുകയാണ്. അശ്രദ്ധയോടെയും മറ്റുള്ളവർക്ക് പ്രയാസമുണ്ടാകുന്ന തരത്തിലും വാഹനം പാർക്ക് ചെയ്താൽ പിഴ ഒടുക്കേണ്ടിവരും. പാർക്കിംഗ് സ്ഥലങ്ങളിൽ ലൈൻ തെറ്റിച്ചോ, സ്ലോട്ടുകൾ വേർതിരിക്കുന്ന ലൈനിനു മുകളിലോ വാഹനം നിർത്തിയിട്ടാലും പിഴ ഈടാക്കും….