ഷാർജയിൽ പാർക്കിങ്ങുകൾ ഇനി മുതൽ പണം നൽകി ഉപയോഗിക്കണം
ഷാർജ നഗരത്തിൽ ഇനിമുതൽ പേ പാർക്കിങ്ങ് നടപ്പിലാക്കും. നഗരത്തിലെ 55,628 പാർക്കിങ്ങുകൾ ഇനി മുതൽ പണം നൽകി ഉപയോഗിക്കണം. ഇ ടിക്കറ്റ്, സീസൺ ടിക്കറ്റ്, മൊബൈൽ സന്ദേശം എന്നിവയിലൂടെ പാർക്കിങ് പണം നൽകാമെന്നു പബ്ലിക് പാർക്കിങ് ഡയറക്ടർ ഹാമിദ് അൽഖാഇദ് അറിയിച്ചു. പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് സ്മാർട് ക്യാമറകൾ വഴി സ്‌കാൻ ചെയ്യും. പണം അടയ്ക്കാത്തവരെ കണ്ടെത്താനും ഇതുവഴി കഴിയും. 3000 നമ്പർ പ്ലേറ്റുകൾ സ്‌കാൻ ചെയ്യാൻ കഴിയുന്ന ക്യാമറകളാണ് ഇതിനായി ഉപയോഗിക്കുന്നത്. പാർക്കിങ്…