radiokeralam

ഷാർജയിൽ ടാക്‌സി മീറ്റർ താരിഫ് ഒരു ദിർഹം കുറച്ചു, ടാക്‌സി താരിഫുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ തീരുമാനത്തിലാണ് നടപടി

ഷാർജയിൽ ടാക്‌സി മീറ്റർ താരിഫ് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഒരു ദിർഹം കുറച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ടാക്‌സി താരിഫുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ തീരുമാനത്തിന് അനുസൃതമായാണിത്. ടാക്‌സി നിരക്ക് ഇന്ധനവിലയെ ആശ്രയിച്ച് പ്രതിമാസം നിർണയിക്കാനാണ് ക്രമീകരിച്ചിരുന്നത്. ഈ മാസം ടാക്‌സി മീറ്റർ പ്രവർത്തനമാരംഭിക്കുക രാവിലെ 8 മുതൽ 10 വരെ 4 ദിർഹം നിരക്കിലായിരിക്കും. കഴിഞ്ഞ മാസത്തെ 15.5 ദിർഹത്തെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ യാത്രാ നിരക്ക് 14.5 ദിർഹം ആണ്. രാത്രി…

Read More

ഗ്ലോബൽ വില്ലേജിൽ ബലൂണിൽ കറങ്ങി കാഴ്ചകൾ കാണാം

ഗ്ലോബൽ വില്ലേജിലൂടെ പറന്ന് കാഴ്ചകൾ കാണാൻ കൂറ്റൻ ബലൂണൊരുങ്ങുന്നു. 200 മീറ്റർ ഉയരെ പറക്കുന്ന ഹീലിയം ബലൂണിലിരുന്ന് 360 ഡിഗ്രി കാഴ്ചയിൽ ദുബൈ നഗരത്തിൻറെ മനോഹാരിത ആസ്വദിക്കാൻ കഴിയും. ഒക്ടോബർ 25ന് ഗ്ലോബൽ വില്ലേജിൻറെ 27ാം സീസൺ തുടങ്ങുന്നതു മുതൽ ബലൂണും പറന്നുതുടങ്ങും. ബലൂണിൻറെ താഴെ ഘടിപ്പിക്കുന്ന സീറ്റുകളായിരിക്കും സന്ദർശകരുടെ ഇരിപ്പിടം. 65 അടി വ്യാസമുള്ള ബലൂണിൽ ഒരേസമയം 20 പേർക്ക് വരെ കയറാൻ കഴിയും. ആറുനില കെട്ടിടത്തിൻറെ ഉയരമുണ്ട്. എല്ലാ പ്രായത്തിലുള്ളവർക്കും നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ടവർക്കും ഈ…

Read More

ഫിഫ ലോകകപ്പ് നിയന്ത്രിക്കാൻ വനിതാ റഫറിമാർ

ഫിഫയുടെ ചരിത്രത്തിൽ ആദ്യമായി പുരുഷ ലോകകപ്പിൽ വനിതാ റഫറിമാർ. 36 റഫറിമാർ, 69 അസി.റഫറിമാർ, 24 വിഡിയോ മാച്ച് ഒഫീഷ്യൽസ് എന്നിവരെയാണ് തിരഞ്ഞെടുത്തത്. പ്രധാന റഫറിമാരിലും അസി.റഫറിമാരിലുമായി 6 പേർ വനിതകളാണ്. ജപ്പാന്റെ യോഷിമിക്ക് പുറമെ പ്രധാന റഫറിമാരായി ഫ്രാൻസിന്റെ സ്റ്റെഫാനി ഫ്രപ്പാർട്ട്, റുവാണ്ടയുടെ സലിമ മുകൻസംഘ എന്നിവരും അസി. റഫറിമാരായി ബ്രസീലിന്റെ നിയുസ ബാക്ക്, മെക്സിക്കോയുടെ കരൻ ഡിയാസ്, യുഎസിന്റെ കത്രിൻ നെസ്ബിറ്റ് എന്നിവരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Read More

ഫിഫ ലോകകപ്പ് നിയന്ത്രിക്കാൻ വനിതാ റഫറിമാർ

ഫിഫയുടെ ചരിത്രത്തിൽ ആദ്യമായി പുരുഷ ലോകകപ്പിൽ വനിതാ റഫറിമാർ. 36 റഫറിമാർ, 69 അസി.റഫറിമാർ, 24 വിഡിയോ മാച്ച് ഒഫീഷ്യൽസ് എന്നിവരെയാണ് തിരഞ്ഞെടുത്തത്. പ്രധാന റഫറിമാരിലും അസി.റഫറിമാരിലുമായി 6 പേർ വനിതകളാണ്. ജപ്പാന്റെ യോഷിമിക്ക് പുറമെ പ്രധാന റഫറിമാരായി ഫ്രാൻസിന്റെ സ്റ്റെഫാനി ഫ്രപ്പാർട്ട്, റുവാണ്ടയുടെ സലിമ മുകൻസംഘ എന്നിവരും അസി. റഫറിമാരായി ബ്രസീലിന്റെ നിയുസ ബാക്ക്, മെക്സിക്കോയുടെ കരൻ ഡിയാസ്, യുഎസിന്റെ കത്രിൻ നെസ്ബിറ്റ് എന്നിവരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Read More

ഇൻഡിഗോ ക്ഷമാപണം നടത്തിയിരുന്നു, എഴുതി തരാത്തത് കൊണ്ടാണ് വിമാനത്തിൽ യാത്ര ചെയ്യാത്തത്; ഇ.പി.ജയരാജൻ

വിമാന വിലക്കിൽ ഇൻഡിഗോ പ്രതിനിധി ക്ഷമാപണം നടത്തിയിരുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എന്നാൽ, ക്ഷമാപണം എഴുതി തരാത്തത് കൊണ്ടാണ് വിമാനത്തിൽ യാത്ര ചെയ്യാത്തതെന്ന് ഇപി ജയരാജൻ പറഞ്ഞു. വിമാനത്തേക്കാൾ ട്രെയിനിൽ യാത്ര ചെയ്യുന്നതാണ് സുഖം. സാമ്പത്തിക ലാഭം, ആരോഗ്യ ലാഭം, നല്ല ഉറക്കവും കിട്ടുമെന്നും ഇപി ജയരാജൻ കണ്ണൂരിൽ പറഞ്ഞു. കേരള നിയമസഭ കയ്യാങ്കളി കേസിലെ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. കൂടുതൽ തെളിവുകൾ ഹാജരാക്കാനുള്ള അവസരമായിട്ടാണു കോടതിവിധിയെ കാണുന്നതെന്ന് ജയരാജൻ…

Read More

സ്പീക്കർ എം ബി രാജേഷ് ഇന്ന് രാജി വെക്കും; മന്ത്രിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ

നിയമസഭ സ്പീക്കർ എം ബി രാജേഷ് ഇന്ന് രാജി സമർപ്പിക്കും. മന്ത്രിയായി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കർ തെരഞ്ഞെടുപ്പിനായി ഒരു ദിവസത്തെ പ്രത്യേക സഭ സമ്മേളനം ചേരുന്നതും സർക്കാർ പരിഗണനയിലുണ്ട്. സ്പീക്കർ രാജിവയ്ക്കുന്ന സാഹചര്യത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചുമതലകൾ നിർവഹിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം വി ഗോവിന്ദൻ മന്ത്രിസ്ഥാനം ഇന്നലെ രാജിവച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ എം വി ഗോവിന്ദൻ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചതിനെ തുടർന്നാണ് എം…

Read More

സംസ്ഥാനത്ത് മഴ തുടരും; ലക്ഷദ്വീപിനും അറബികടലിനും സമീപത്തായി ചക്രവാതചുഴി, 4 ജില്ലകളിൽ ജാഗ്രത നിർദ്ദേശം

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. ലക്ഷദ്വീപിനും തെക്കു കിഴക്കൻ അറബിക്കടലിനും സമീപമായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ / ഇടി / മിന്നലിനും സാധ്യത. ഇത് പ്രകാരം ഇന്ന് സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. കിഴക്കൻ കാറ്റ് അനുകൂലമാകുന്നത് അനുസരിച്ച് ഉച്ചയ്ക്ക് ശേഷം മലയോരമേഖലകളിലാണ്…

Read More

കരീമിന് സല്യൂട്ട് നൽകി മുഖ്യമന്ത്രി ; ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെയും ഭാര്യ കമലയുടെയും വിവാഹ വാർഷികമാണ്. പതിവുപോലെ ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഈ വാർഷിക ദിനവും കടന്നുപോകുന്നുപോയത്. ഇരുവരും ഒരുമിച്ച് ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലോ ചടങ്ങുകളിലോ പ്രത്യക്ഷപ്പെട്ടതുമില്ല. എന്നാൽ ഇന്നലെ ഇരുവരും ഒരുമിച്ച് പങ്കെടുത്ത ഒരു ചടങ്ങിലെ ചിത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷത്തിലാണ് മുഖ്യമന്ത്രിയും പത്‌നിയും പങ്കെടുത്തത്. ഈ ചടങ്ങിനിടെ ഒരു വ്യക്തിയെ മുഖ്യമന്ത്രി സല്യൂട്ട് നൽകി സ്വീകരിക്കുന്ന ചിത്രമാണ് ഇപ്പോൾ വലിയ കൗതുകമായി മാറുന്നത്….

Read More

എം.ബി.രാജേഷ് പുതിയ മന്ത്രിയാകും; എ.എൻ.ഷംസീർ സ്പീക്കർ സ്ഥാനത്തെക്ക്

സിപിഎം സംസ്ഥാന സെക്രട്ടറിയായ എം.വി.ഗോവിന്ദന് പകരക്കാരനായാണ് സ്പീക്കർ എം.ബി രാജേഷ് പുതിയ മന്ത്രിയാകും. എ.എൻ ഷംസീറിനെ സ്പീക്കർ സ്ഥാനത്തേക്കും കൊണ്ടുവരാനുമാണ് ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ തീരുമാനം. ഉടൻ തന്നെ എം.വി.ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവയ്ക്കും.അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെയാണ് പകരം എം വി ഗോവിന്ദനെ തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം എ ബേബി തുടങ്ങിയവര്‍ പങ്കെടുത്ത…

Read More

ഗായകന്‍ ബംബാ ബാകിയ അന്തരിച്ചു

പ്രശസ്ത തമിഴ് ചലച്ചിത്ര ഗായകന്‍ ബംബാ ബാകിയ (49) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ വൈകിട്ടായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമയിലെ ഗാനമാണ് ബംബാ ബാകിയ ഒടുവില്‍ പാടിയത്. എ.ആര്‍. റഹ്മാന്റെ സംഗീതസംവിധാനത്തില്‍ നിരവധി തമിഴ് ചിത്രങ്ങളില്‍ ബംബാ ബാകിയ പാടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണത്തില്‍ ചലച്ചിത്ര-പിന്നണി ഗാനരംഗത്തെ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.  

Read More