radiokeralam

സിപിഎമ്മിൽ മഗ്‌സസെ അവാർഡ് വിവാദത്തിൽ

സിപിഎമ്മിൽ മഗ്സസെ അവാർഡിനായി മുൻ മന്ത്രി കെ കെ ശൈലജയെ തെരഞ്ഞെടുത്തിട്ടുണ്ടും അവാർഡ് നിരസിച്ചതിന് പിന്നിൽ സിപിഎമ്മിൻറെ ഇടപെടലാണെന്നാണ് റിപ്പോർട്ട്. സിപിഎം അനുമതി ഇല്ലാത്തത് കാരണമാണ് അവാർഡ് നിരസിച്ചത് എന്നാണ് സൂചന.  കൊവിഡ് പ്രതിരോധ പ്രവർത്തനം കണക്കിലെടുത്തായിരുന്നു ശൈലജയെ അവാർഡിന് തെരെഞ്ഞെടുത്തത്. അവാർഡ് സ്വീകരിക്കാൻ ആകില്ലെന്ന് ശൈലജ സംഘാടക സമിതിയെ അറിയിച്ചു. കേരളത്തിൽ നിപയും കൊവിഡും പൊട്ടിപ്പുറപ്പെട്ട സമയത്ത് ആരോഗ്യമന്ത്രിയായിരുന്ന ശൈലജയുടെ മികവാർന്ന പ്രവർത്തനമാണ് 64ാമത് മഗ്സസെ പുരസ്‌കാരത്തിന് അർഹയാക്കിയത്. ശൈലജയുടെ പ്രവർത്തനം അന്താരാഷ്ട്ര തലത്തിൽ കൈയ്യടി…

Read More

വിലക്കയറ്റം കൊണ്ട് ജനങ്ങൾ വലയുന്നു, രാജാവ് കേൾക്കും വരെ വിലക്കയറ്റത്തിനെതിരെ ശബ്ദം ഉയർത്തു: പ്രധാനമന്ത്രിയെ വിമർശിച്ച് രാഹുൽഗാന്ധി

രാജ്യത്ത് വിലക്കയറ്റം കൊണ്ട് ജനങ്ങൾ വലയുകയാണെന്നും ഇതിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണെന്നും കോൺഗ്രസ് നോതാവ് രാഹുൽഗാന്ധി. പത്ത് തവണ ആലോചിച്ചാണ് ജനങ്ങൾ അവശ്യവസ്തുക്കൾ വാങ്ങുന്നത്. രാജാവ് കേൾക്കും വരെ വിലക്കയറ്റത്തിനെതിരെ ശബ്ദം ഉയർത്തുമെന്നും രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു. വിലക്കയറ്റത്തിന് എതിരായ കോൺഗ്രസിൻറെ റാലി ഇന്ന് ഡൽഹിയിൽ നടക്കുന്നതിന് മുന്നോടിയായിട്ടാണ് രാഹുലിന്റെ ട്വീറ്റ്. രാംലീല മൈതാനിയിൽ നടക്കുന്ന റാലിയിൽ വിവിധ സംസ്ഥാനങ്ങളിലുള്ള കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കും. രാഹുൽ ഗാന്ധിയാണ് വിലക്കയറ്റത്തിന് എതിരായ റാലി ഉദ്ഘാടനം ചെയ്യുന്നത്….

Read More

‘റീമേക്കുകൾക്ക് പിറകേ പോകുന്നത് എന്തിനാണ്?; സ്വന്തമായി കഥയില്ലെങ്കിൽ സിനിമ എടുക്കരുതെന്ന് പ്രകാശ് ഝാ

ലാൽ സിംഗ് ഛദ്ദ, രക്ഷാബന്ധൻ തുടങ്ങിയ ബോളിവുഡ് സിനിമകളുടെ പരാജയത്തെക്കുറിച്ച് സംവിധായകൻ പ്രകാശ് ഝാ. ബഹിഷ്‌കരണാഹ്വാനങ്ങൾ അല്ല സിനിമയെ പ്രതികൂലമായി ബാധിക്കുന്നതെന്നും നല്ല സിനിമകൾ സൃഷ്ടിക്കപ്പെടാത്തതാണ് അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ‘മോശം സിനിമയാണ് ഉണ്ടാക്കുന്നതെന്ന് സ്വയം മനസ്സിലാക്കണം. കോർപ്പറേറ്റ് കമ്പനികളും അവരുടെ പണവും കോടികൾ വാങ്ങുന്ന താരങ്ങളുമുണ്ടെങ്കിൽ സിനിമ എല്ലാം തികഞ്ഞതാകില്ല. അതിന് നല്ല കഥയാണ് ആവശ്യം. മാത്രമല്ല ജീവിതവുമായി താതാത്മ്യം ചെയ്യുന്നതാണെന്ന തോന്നൽ പ്രേക്ഷകരിലുണ്ടാകണം. ഹിന്ദിയിൽ സിനിമ എടുക്കുന്ന ഒരു വ്യവസായം. അതും ഹിന്ദി…

Read More

ഷാർജയിൽ കോവിഡ് പ്രതിരോധ സത്യവാങ്മൂലത്തിൽ ഒപ്പുവയ്ക്കാൻ രക്ഷിതാക്കൾക്ക് നിർദേശം

കോവിഡ് പ്രതിരോധ സത്യവാങ്മൂലത്തിൽ ഒപ്പുവയ്ക്കാൻ രക്ഷിതാക്കൾക്ക് നിർദേശവുമായി ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി. വിദ്യാർഥികൾക്ക് കോവിഡ് ലക്ഷണമുണ്ടെങ്കിലും രോഗമുളളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയോ ചെയ്താൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്ന് രക്ഷിതാക്കൾക്ക് ഉറപ്പ് നൽകണം. ഷാർജയിലെ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി ഇതുസംബന്ധിച്ച സർക്കുലർ എമിറേറ്റിലെ എല്ലാ സ്‌കൂളുകൾക്കും നൽകി. കുട്ടികൾക്ക് രോഗലക്ഷണമുണ്ടെങ്കിൽ സ്‌കൂളിനെ അറിയിക്കുക, സ്‌കൂളിൽവച്ച് രോഗം വന്നാൽ ഉടൻ കൂട്ടിക്കൊണ്ടുപോകുക, കോവിഡ് പോസിറ്റീവായാൽ ഐസലേഷൻ നിയമം പാലിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. രോഗബാധിതരാകുയോ രോഗികളുമായി സമ്പർക്കത്തിലാവുകയോ ചെയ്താൽ പരിശോധന നടത്തി…

Read More

സൈബർ ചതിക്കുഴിയിൽ വീഴാതിരിക്കാനുള്ള ജാഗ്രതാ നിർദേശവുമായി അബുദാബി ജുഡീഷ്യൽ ഡിപാർട്ട്‌മെന്റ്

സൈബർ ചതിക്കുഴിയിൽ വീഴാതിരിക്കാൻ ജാഗ്രതാ നിർദേശവുമായി അബുദാബി ജുഡീഷ്യൽ ഡിപാർട്ട്‌മെന്റ്. ‘ജീവിതം സുരക്ഷിതമാക്കൂ’ എന്ന പ്രമേയത്തിൽ 3 മാസം നീളുന്ന ക്യാംപെയിന് തുടക്കമിട്ടാണ് ഈ ഓർമപ്പെടുത്തൽ. അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ്, സർവകലാശാലകൾ, മാധ്യമങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവയുമായി സഹകരിച്ചാണ് ക്യാംപെയ്ൻ. ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നിയന്ത്രണങ്ങളും ക്യാംപെയ്നിൽ വിശദീകരിക്കും. സൈബർ കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ രക്ഷിക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ, കോളജ്, യൂണിവേഴ്സിറ്റി തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രഭാഷണം നടത്തുന്നുണ്ട്. റേഡിയോ, ടെലിവിഷൻ തുടങ്ങി എല്ലാ മാർഗങ്ങളും…

Read More

അബുദാബി സർക്കാരിന്റെ ഉന്നത ബഹുമതിയായ അബുദാബി അവാർഡിന് നാമനിർദേശം ചെയ്യാൻ അവസരം

അബുദാബി സർക്കാരിന്റെ ഉന്നത ബഹുമതിയായ അബുദാബി അവാർഡിന് നാമനിർദേശം സമർപ്പിക്കാനുള്ള കാലാവധി ഒക്ടോബർ 10 വരെ നീട്ടി. സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങൾക്ക് യുഎഇയിൽ തുടക്കമിടുകയോ സമൂഹത്തിന് ഗുണകരമാകും വിധത്തിൽ പ്രവർത്തിച്ചവരെയോ പൊതുജനങ്ങൾക്കും നാമനിർദേശം ചെയ്യാം. ജീവകാരുണ്യം, സാമൂഹിക സേവനം, ജനക്ഷേമം, ആരോഗ്യം, പരിസ്ഥിതി, കായികം തുടടങിയ മേഖലകളിൽ സമൂഹത്തിന് ഗുണകരമാകുംവിധം പ്രവർത്തിച്ചവരെയാണ് മുൻകാലങ്ങളിൽ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. സൂക്ഷ്മ പരിശോധനയും അഭിമുഖവും നടത്തി വിജയികളെ പ്രഖ്യാപിക്കും. ജാതിമത, വർണ, വർഗ, പ്രായ, ലിംഗ, പൗരത്വ വ്യത്യാസമില്ലാതെ സ്വദേശികൾക്കും വിദേശികൾക്കും…

Read More

എൻസിപി സംസ്ഥാന അധ്യക്ഷനായി വീണ്ടും പി സി ചാക്കോ

 പി സി ചാക്കോ എൻസിപി സംസ്ഥാന അധ്യക്ഷനായി വീണ്ടുംതെരഞ്ഞെടുക്കപ്പെട്ടു. എ കെ ശശീന്ദ്രനാണ് പേര് നിർദേശിച്ചത്. തോമസ് കെ തോമസ് എംഎൽഎ പിന്താങ്ങി. പി സി ചാക്കോയെ പ്രസിഡന്റാക്കാൻ ഇരു വിഭാഗങ്ങളും നേരത്തെ തന്നെ സമവായത്തിൽ എത്തിയിരുന്നു. അഡ്വ. പി എം സുരേഷ് ബാബു, പി കെ രാജൻ മാസ്റ്റർ, ലതിക സുഭാഷ് എന്നിവരാണ് വൈസ് പ്രസിഡൻറുമാർ. പി ജെ കുഞ്ഞുമോൻ ആണ് ട്രഷറർ. തെരഞ്ഞെടുപ്പ് നടപടികളിൽ പ്രതിഷേധിച്ച് മലപ്പുറത്ത് നിന്നുള്ള നേതാവ് എൻ എ മുഹമ്മദ്…

Read More

ഫുട്ബോൾ ആരാധകർക്ക് ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരടിക്കറ്റ് സ്വന്തമാക്കാൻ വീണ്ടും അവസരം

ഫുട്ബോൾ ആരാധകർക്ക് ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരടിക്കറ്റ് സ്വന്തമാക്കാൻ വീണ്ടും അവസരമൊരുക്കി സംഘാടകർ. ഇത്തവണ ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക മുദ്രാവാക്യം പതിച്ച സ്റ്റിക്കറുകൾ സ്വന്തം വാഹനങ്ങൾ, വസ്തുക്കൾ എന്നിവയിൽ ഒട്ടിച്ചതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ടിക്കറ്റ് സമ്മാനമായി നൽകുക. ‘നൗ ഈസ് ഓൾ’ എന്നതാണ് ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക മുദ്രാവാക്യം. ശേഖരിക്കുക, ഒട്ടിക്കുക, നേടുക എന്ന തലക്കെട്ടിലാണ് മത്സരം. സെപ്റ്റംബർ 21 ദോഹ സമയം 11.45 വരെയാണ് സമയപരിധി. 22ന് നടക്കുന്ന നറുക്കെടുപ്പിലൂടെ…

Read More

ആറ് മാസത്തിനിടെ റോഡ് തകർന്നാൽ എഞ്ചിനീയർമാരും കരാറുകാരും പ്രതികളാകും

സംസ്ഥാനത്ത് റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നടപടികളുമായി പൊതുമരാമത്ത് വകുപ്പ്. നിർമാണം പൂർത്തിയാക്കി 6 മാസത്തിനകം റോഡ് തകർന്നാൽ എഞ്ചിനീയർമാരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി. അതേസമയം കാലാവസ്ഥ, മഴ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളാൽ റോഡ് തകരുന്ന പക്ഷം, ഈ നടപടികൾ ഉണ്ടാകില്ല. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പിഡബ്ല്യുഡിയുടെ നീക്കം. ഇക്കാര്യം വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി. ഉദ്യോഗസ്ഥരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുന്ന പക്ഷം അന്വേഷണം 6 മാസത്തിനകം പൂർത്തിയാക്കുകയും കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും വേണം….

Read More

ജിസിസിയിലെ താമസക്കാർക്ക് സൗദി സന്ദർശിക്കാൻ ഓൺലൈൻ വീസ

ജിസിസിയിലെ താമസക്കാർക്ക് സൗദി അറേബ്യ സന്ദർശിക്കാൻ ഓൺലൈൻ വീസ. സൗദി ടൂറിസം മന്ത്രാലയമാണ് ഓൺലൈൻ പോർട്ടൽ വഴി ഇ – വീസയ്ക്ക് അപേക്ഷിക്കാമെന്ന് അറിയിച്ചത്. ജിസിസിയിലെ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് എളുപ്പത്തിൽ സൗദി സന്ദർശന വീസ നേടുന്നതിനും സൗദിയിലേക്കു പ്രവേശിക്കുന്നതിനും സഹായകമാകും. ഗൾഫ് രാജ്യങ്ങളിൽ താമസ വീസയുള്ള പ്രവാസികൾക്ക് സൗദിയിലേയ്ക്ക് ടൂറിസ്റ്റ് വീസ ലഭിക്കണമെങ്കിൽ അവരുടെ താമസ പെർമിറ്റിൽ ചുരുങ്ങിയത് മൂന്നു മാസമെങ്കിലും കാലാവധി വേണം. ഓൺലൈൻ സൈറ്റിൽ വ്യക്തമാക്കിയ പ്രഫഷനുകൾ ഉള്ളവർക്ക് മാത്രമാണ് വീസ ലഭിക്കുക. ഏറ്റവും…

Read More