radiokeralam

ഇപ്പോഴത്തെ വാർത്തകൾ ചുരുക്കത്തിൽ

പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഇന്നറിയാം. ബോറിസ് ജോൺസന്റെ പിൻഗാമിയായി ഇന്ത്യൻ വംശജനും മുൻ ധനമന്ത്രിയുമായ ഋഷി സുനാക് ആണോ , വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് ആണോ തിരഞ്ഞെടുക്കപ്പെടുക എന്ന് ഇന്ന് അറിയാം. ഇന്ത്യൻ സമയം വൈകിട്ട് 5 മണിയ്ക്ക് ഫലം പ്രഖ്യാപിക്കും. ഓഗസ്റ്റ് ആദ്യം മുതൽ സെപ്റ്റംബർ 2 വരെ 1,?70,000 കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടത്തിയ പോസ്റ്റൽ/ ഓൺലൈൻ ബാലറ്റിന്റെ ഫലമാണ് ഇന്ന് പ്രഖ്യാപിക്കുക. വിജയി കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്ത് എത്തുകയും ചെയ്യും. പുതിയ…

Read More

കെഎസ്ആർടിസി പ്രതിസന്ധിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചർച്ച

കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ മുഖ്യമന്ത്രി ഇന്ന് തൊഴിലാളി നേതാക്കളുമായും മാനേജ്‌മെന്റ് പ്രതിനിധികളുമായും ചർച്ച നടത്തും. ശമ്പളത്തിന് പകരം കൂപ്പൺ നൽകാനുള്ള നീക്കത്തിലെ എതിർപ്പ് സംഘടനാ നേതാക്കൾ മുഖ്യമന്ത്രിയെ അറിയിക്കും. കെഎസ്ആർടിസിയെ പുനരുദ്ധരിക്കാൻ ഉപാധികളോടെ പന്ത്രണ്ട് മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്ക് തയ്യാറാവണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെടും. എന്നാൽ ഏട്ട് മണിക്കൂറിൽ കൂടുതൽ ജോലി അടിച്ചേൽപ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ളവരുടെ ഉറച്ച നിലപാട്. ആവശ്യമെങ്കിൽ പണിമുടക്ക് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങാനും ആലോചന ഉണ്ട് .  അതോടൊപ്പം ഇന്ന്…

Read More

വിഴിഞ്ഞം സമരം: ലത്തീൻ ആർച്ച് ബിഷപ്പിൻറെ നേതൃത്വത്തിൽ ഉപവാസ സമരം

ഇന്ന് വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ ഉപവാസ സമരം. ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ നേതൃത്വത്തിൽ ആറ് പേരാണ് ഉപവാസമിരിക്കുന്നത്. പാളയം ഇമാം വി.പി സുഹൈബ് മൗലവി ഉപവാസസമരം ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ തോമസ് തറയിലും സമരവേദിയിലെത്തും. കൊല്ലങ്കോട്, പരുത്തിയൂർ ഇടവകകളിലെ വിശ്വാസികളാണ് ഉപരോധ സമരത്തിന്റെ 21ാം ദിനമായ ഇന്ന് സമരത്തിന് എത്തുക.അടുത്ത ദിവസങ്ങളിൽ മറ്റ് വൈദികരും സന്യസ്തരും അൽമായരും ഉപവാസമിരിക്കും. തുറമുഖ നിർമാണം നിർത്തിവയ്ക്കുന്നത് ഉൾപ്പടെയുള്ള ഏഴ് ആവശ്യങ്ങളിലും പരിഹാരമാകും വരെ സമരത്തിൽ…

Read More

സൗദിയിൽ പൊതുഗതാഗത നിരക്കിൽ മാറ്റം

സൗദിയിൽ പൊതുഗതാഗത നിരക്ക് ഭേദഗതി ചെയ്യുന്നതിന് ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി എഞ്ചിനിയർ സ്വാലിഹ് അൽജാസർ അനുമതി നൽകി. ബസുകളുടെ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതും ഫെയർ സ്റ്റേജുകൾ പുതുക്കി നിശ്ചയിക്കുന്നതുമുൾപ്പെടെ നിരവധി പരിഷ്‌കരണങ്ങൾ ഉൽപ്പെടുത്തിയാണ് നിയമം പരിഷ്‌കരിക്കുന്നത്. വിദ്യാർഥികൾക്കുള്ള നിരക്കിളവ് പൂർണ്ണമായും ഇല്ലാതാകും. പകരം രണ്ട് മുതൽ പന്ത്രണ്ട് വയസ്സ് വരെയുള്ള കുട്ടികൾക്ക് നിരക്കിൽ അൻപത് ശതമാനം ഇളവ് ലഭ്യമാക്കും. നിരക്ക് പുതുക്കുന്നതിന് പൊതുഗതാഗത അതോറിറ്റികളും ഓപ്പറേറ്റർമാരുമടങ്ങുന്ന സമിതിയും സമഗ്രമായ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കണം.

Read More

പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തോൽവി

ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തോൽവി. ഇന്ത്യ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം അവസാന ഓവറിലാണ് അവർ മറികടന്നത്. അർധസെഞ്ചറി നേടിയ ഓപ്പണർ മുഹമ്മദ് റിസ്വാൻ (51 പന്തിൽ 71), മുഹമ്മദ് നവാസ് (20 പന്തിൽ 42) എന്നിവരുടെ ബാറ്റിങ്ങാണ് പാക്കിസ്ഥാന്റെ ജയത്തിൽ നിർണായകമായത്. അവസാനനിമിഷം തകർത്തടിച്ച ആസിഫ് അലി (8 പന്തിൽ 16), ഖുശ്ദിൽ ഷാ (11 പന്തിൽ 14) എന്നിവരും തിളങ്ങി. ഇഫ്തിഖർ അഹമ്മദ് (1 പന്തിൽ 2) പുറത്താകാതെ നിന്നു….

Read More

സൗദിയിൽ എത്തുന്ന ഗാർഹിക തൊഴിലാളികളുടെ ഉത്തരവാദിത്തം റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കായിരിക്കുമെന്ന് ജവാസാത്ത

ഗാർഹിക തൊഴിലാളികൾ സൗദി അറേബ്യയിൽ ആദ്യമായി ജോലിക്ക് എത്തുമ്പോൾ റിക്രൂട്ട്മെന്റ് ഓഫീസുകൾക്കാണ് ഉത്തരവാദിത്തമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് അറിയിച്ചു. സൗദി അറേബ്യയിൽ നിന്ന് എക്സിറ്റ്, റീ എൻട്രി വീസയിൽ മടങ്ങിയെത്തിയ വീട്ടുജോലിക്കാരെ സ്വീകരിക്കേണ്ട ഉത്തരവാദിത്തം തൊഴിലുടമയ്ക്കാണെന്നും അധിക്യതർ വ്യക്തമാക്കി. ഇക്കാര്യത്തിൽ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി ബന്ധപ്പെടാൻ ജവാസാത്ത് അറിയിച്ചു. സൗദി അറേബ്യയിൽ ജോലിക്ക് എത്തുമ്പോൾ വീട്ടുജോലിക്കാരായ സ്ത്രീകളെ സ്വീകരിക്കാൻ മറ്റുള്ളവരെ അധികാരപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഇലക്ട്രോണിക് സംവിധാനം വഴി അപേക്ഷിക്കാമെന്ന്…

Read More

ഉംറ തീർഥാടകർക്ക് രാജ്യത്തെ ഏത് വിമാനത്താവളത്തിലും വന്നിറങ്ങാമെന്ന് സൗദി അറേബ്യ

സൗദി അറേബ്യയിലെത്തുന്ന ഉംറ തീർഥാടകർക്ക് സൗദിയിലേക്കു പ്രവേശിക്കാനും തിരിച്ചുപോകാനും രാജ്യത്തെ ഏതു വിമാനത്താവളവും ഉപയോഗിക്കാമെന്ന് ഹജ്, ഉംറ മന്ത്രാലയം. അന്താരാഷ്ട്ര വിമാനത്താവളവും ഡൊമസ്റ്റിക് വിമാനത്താവളങ്ങളിലും തീർത്ഥാടകർക്ക് പ്രവേശിക്കാനാകും. രാജ്യത്ത് ഉംറ വിസയിലുള്ള തീർഥാടകർക്ക് പരമാവധി 90 ദിവസമാണ് തങ്ങാനാവുക. 90 ദിവസത്തെ വീസ കാലയളവിൽ സൗദിയിൽ എവിടെയും സന്ദർശിക്കാനും അനുമതിയുണ്ട്. ഓൺലൈൻ വഴി ഉംറ വീസയ്ക്ക് അപേക്ഷിക്കാം. പുണ്യ നഗരങ്ങളായ മക്കയ്ക്കും മദീനയ്ക്കും പുറമെ സൗദിയിലെ മറ്റ് നഗരങ്ങൾക്കുമിടയിലും ഉംറ തീർത്ഥാടകർക്ക് സ്വതന്ത്രമായി സഞ്ചരിക്കാമെന്നും മന്ത്രാലയം അറിയിച്ചു….

Read More

മഗ്‌സെസെ അവാർഡ് നിരസിച്ചത് പാർട്ടി നേതൃത്വം ഒന്നിച്ചെടുത്ത തീരുമാനം; കെ കെ ശൈലജ

മഗ്‌സെസെ അവാർഡ് നിരസിച്ചത് സ്ഥിരീകരിച്ച് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. താനടക്കം പാർട്ടി നേതൃത്വം ഒന്നിച്ചെടുത്ത തീരുമാനമാണ്. വ്യക്തി എന്ന നിലയിലായിരുന്നു അവാർഡിന് പരിഗണിച്ചതെന്ന് കെ കെ ശൈലജ വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്താണ് തീരുമാനമെടുത്തതെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു. പാർട്ടിയുടെ കൂട്ടായ തീരുമാനമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചു. ശൈലജ ഒരാഴ്ച മുൻപ് വിളിച്ചു കാര്യം അറിയിച്ചിരുന്നുവെന്നും സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. മഗ്സസെ അവാർഡിനായി…

Read More

വിഴിഞ്ഞം തുറമുഖ പ്രശ്നത്തിൽ പള്ളികളില്‍ ഇന്ന് വീണ്ടും സര്‍ക്കുലര്‍; സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് സര്‍ക്കുലറില്‍ ഉന്നയിക്കുന്നത്

വിഴിഞ്ഞം തുറമുഖ പ്രശ്നത്തിൽ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഇന്ന് വീണ്ടും സര്‍ക്കുലര്‍ വായിച്ചു. സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് സര്‍ക്കുലറില്‍ ഉന്നയിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് എതിരായ കോടതി ഉത്തരവ് നേടിയെടുക്കാന്‍ അധികാരികള്‍ അദാനി ഗ്രൂപ്പിന് കൂട്ടുനിന്നെന്നാണ് വിമര്‍ശനം. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്നും ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖ നിര്‍മാണം മൂലമുള്ള തീരശോഷണത്തിന് ശാശ്വത പരിഹാരം കാണണം. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരണം എന്നാണ് ആര്‍ച്ച് ബിഷപ്പ്  ഡോ.തോമസ് ജെ നെറ്റോയുടെ സര്‍ക്കുലര്‍….

Read More

ലോകത്തെ ഏറ്റവും വലിയ ഉപ്പുഗുഹ യുഎഇയിൽ തുറന്നു, 18 തരം രോഗങ്ങൾക്ക് ആശ്വാസമേകും

ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമിത ഔഷധ ഉപ്പുഗുഹ യുഎഇയിൽ തുറന്നു. 18 തരം രോഗങ്ങൾക്ക് ആശ്വാസമേകുമെന്ന പ്രഖ്യാപനത്തോടെയാണ് ഉപ്പുഗുഹയുടെ പ്രവർത്തനം. ഷെയ്ഖ് ഡോ.സഈദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സിറ്റി മുനിസിപ്പാലിറ്റി ഡയറക്ടർ സുവൈദാൻ സഈദ് അൽ കത്ബി, സാലിം അൽ റാഷിദി എന്നിവരും പങ്കെടുത്തു. അൽഐൻ മുബഷറ അൽ ഖദ്‌റയിലാണ് ഉപ്പുചികിത്സാ വിദഗ്ധരുടെ നേതൃത്വത്തിൽ ഗുഹയുടെ പ്രവർത്തനം. മധ്യപൂർവദേശത്തെ ഇത്തരത്തിലുള്ള ആദ്യ ഗുഹയാണിത്. ആസ്മ, ചൊറിച്ചിൽ, ഉത്കണ്ഠ, കൂർക്കംവലി, അലർജി, ജലദോഷം,…

Read More