radiokeralam

സംസ്ഥാനത്ത് ഇന്ന് അതി തീവ്ര മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതി തീവ്ര മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴ സാധ്യത. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തൃശ്ശൂ‍ർ മുതൽ കാസർകോട് വരെ യെല്ലോ അല‍ർട്ടുമുണ്ട്.ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും തുടർച്ചയായ അതിശക്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ മലയോരമേഖലകളിൽ അടക്കം അതീവജാഗ്രത വേണം.ഉച്ച കഴിഞ്ഞ് വടക്കോട്ട് മഴ ശക്തി പ്രാപിക്കും. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് 7 ജില്ലകളിൽ യെലോ അലർട്ടും…

Read More

രക്ഷിതാവ് ഫീസ് കുടിശ്ശിക വരുത്തിയാൽ വിദ്യാർഥിയുടെ പഠനം തടയാൻ സ്വകാര്യ സ്‌കൂളുകൾക്ക് അവകാശമില്ലെന്ന് സൗദി ഉപഭോക്തൃ സംരക്ഷണ സമിതി

രക്ഷിതാവ് ഫീസ് കുടിശ്ശിക വരുത്തിയാൽ വിദ്യാർഥിയുടെ പഠനം തടയാൻ സ്വകാര്യ സ്‌കൂളുകൾക്ക് അവകാശമില്ലെന്ന് സൗദി ഉപഭോക്തൃ സംരക്ഷണ സമിതി. എന്നാൽ തുക അടച്ചു തീർക്കുന്നത് വരെ സർട്ടിഫിക്കറ്റുകളും രേഖകളും തടഞ്ഞുവെക്കാൻ സ്‌കൂളിന് അവകാശമുണ്ടെന്ന് സമിതി വ്യക്തമാക്കി. രക്ഷിതാവ് ഫീസ് കുടിശ്ശിക വരുത്തിയാൽ വിദ്യാർഥിയുടെ പഠനം തടയാൻ സ്വകാര്യ സ്‌കൂളുകൾക്ക് അവകാശമില്ലെന്ന് സൗദി ഉപഭോക്തൃ സംരക്ഷണ സമിതി വ്യക്തമാക്കി. എന്നാൽ കുടിശ്ശിക തുക അടച്ചു തീർക്കുന്നത് വരെ സർട്ടിഫിക്കറ്റുകളും രേഖകളും തടഞ്ഞുവെക്കാൻ സ്‌കൂളിന് അവകാശമുണ്ടെന്നും സമിതി അറിയിച്ചു. രാജ്യത്ത്…

Read More

സൗദി അറേബ്യയിലെ ജിസാനിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയ 120 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി അധിക്യതർ

സൗദി അറേബ്യയിലെ ജിസാനിൽ കഴിഞ്ഞ മാസം വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയ 120 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി അധികൃതർ. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും നഗരസഭയുടെ നിബന്ധനകളും വ്യാപാര സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടായിരുന്നു പരിശോധനകൾ. കഴിഞ്ഞ ഒരു മാസത്തിനിടെ 1340 ഫീൽഡ് പരിശോധനകൾ നടത്തിയതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും റസ്റ്റോറന്റുകളിലും മൊബൈൽ റസ്റ്റോറന്റുകളിലും മുനിസിപ്പാലിറ്റിയിലെ ഇതര സ്ഥാപനങ്ങളിലുമെല്ലാം ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. ഉപയോഗ യോഗ്യമല്ലാതിരുന്ന 330 കിലോഗ്രാം…

Read More

സെപ്റ്റംബർ മുതൽ ഗ്രീൻ വിസ പ്രാബല്യത്തിൽ – സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ ഇനി അഞ്ചുവർഷം യുഎഇയിൽ ജോലി ചെയ്തു താമസിക്കാം.

ഉയർന്ന ആസ്തിയുള്ള വ്യക്തികളെയും സംരംഭകരെയും ഉന്നതവൈദഗ്ദമുള്ള പ്രൊഫഷണലുകളെയും ആകർഷിക്കുന്നതിനായി യുഎഇ നടപ്പിലാക്കിയ വിസ പരിഷ്കാരങ്ങളുടെ തുടർച്ചയാണ് ഗ്രീൻ വിസ. സ്പോൺസറോ തൊഴിലുടമയോ ആവശ്യമില്ലാതെ അഞ്ചുവർഷം വരെ യുഎഇയിൽ ജോലി ചെയ്യുവാനും താമസിക്കുവാനും സാധിക്കും എന്നതാണ് ഗ്രീൻ വിസയുടെ പ്രധാന ആകർഷണം.സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ വരുന്ന ഗ്രീൻ നിസ അഞ്ചുവർഷത്തേക്കുള്ള റസിഡൻഷ്യൽ വിസ കൂടിയാണ്. യുഎഇയിൽ പ്രവാസികൾക്ക് താമസിക്കുവാനും ജോലി ചെയ്യുവാനും, ടൂറിസത്തിനും ഏറ്റവും അധികം ഉപകരിക്കുന്ന വിസ പരിഷ്കാരങ്ങളാണ് ഇത്തവണനടപ്പിലാക്കിയിട്ടുള്ളത് .ഗോൾഡൻ വിസക്കും മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ്…

Read More

ഈ വർഷം മുതൽ വിദേശ വിദ്യാർഥികൾക്ക് കുവൈറ്റ് യൂണിവേഴ്സിറ്റിയിൽ പഠനാവസരം- യൂണിവേഴ്സിറ്റി പ്രവേശന നടപടികൾ ആരംഭിച്ചു

കുവൈറ്റ് യൂണിവേഴ്സിറ്റിയിൽ ഈ വർഷം മുതൽ വിദേശ വിദ്യാർഥികൾക്കും പഠനാവസരം നൽകിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള യൂണിവേഴ്സിറ്റി പ്രവേശന നടപടികൾ ആരംഭിച്ചു. ആയിരത്തോളം അപേക്ഷകളാണ് യൂണിവേഴ്സിറ്റിയിലേക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്. അപേക്ഷകരിൽ നിന്നും 300 ഓളം വിദ്യാർത്ഥികൾക്ക് ആയിരിക്കും അധിക ഘട്ടത്തിൽ അവസരം ലഭിക്കുക എന്നാണ് ഇതുവരെയുള്ള അറിയിപ്പ്. അപേക്ഷ സമർപ്പിച്ച പ്രവാസി വിദ്യാർത്ഥികളുടെ ആദ്യ ലിസ്റ്റ് ഉടൻ പ്രഖ്യാപിക്കും. ഹൈസ്കൂളിൽ ലഭിച്ചിട്ടുള്ള ഗ്രേഡുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുക. സയൻസ് ആർട്സ് എന്നീ കോളജുകളിലേക്ക് മാത്രമായിരിക്കും ആദ്യഘട്ടത്തിൽ…

Read More

കെ എസ് ആർ ടി തൊഴിലാളികൾക്ക് ഓണത്തിന് ഇരട്ടിമധുരം -മുഴുവൻ വേതനവും നാളെ നൽകാൻ തീരുമാനമായി

കെ എസ് ആർ ടി സി മാനേജ്മെന്റും തൊഴിലാളി യൂണിയനുകളുമായുള്ള തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രിയുമായി ഇന്നു നടത്തിയ ചർച്ചയിൽ ശമ്പളകുടിശ്ശികയടക്കം മുഴുവൻ വേതനവും ചൊവ്വാഴ്‌ചക്കകം നൽകാൻ തീരുമാനമായി. കൂടാതെ എല്ലാ മാസവും അഞ്ചാം തിയ്യതിക്കുള്ളിൽ വേതനം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തൊഴിലാളി യൂണിയന് ഉറപ്പു നൽകി. ഓണമായിട്ടും വേതനം നൽകാത്തത്തിൽ കോടതിയടക്കം സർക്കാരിനെ വിമർശിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടന്നത്. ഒരു മാസത്തെ മുഴുവൻ വേതനവും നൽകുന്നതിനായി 78 കൊടി രൂപയാണ് സർക്കാരിന് വേണ്ടത്….

Read More

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 12കാരി മരിച്ചു

തെരുവുനായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന 12കാരി മരിച്ചു. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. രണ്ടാഴ്ച മുന്‍പാണ് കുട്ടിയെ പട്ടി കടിച്ചത്. പാല്‍ വാങ്ങാന്‍ പോകുന്നതിനിടെയായിരുന്നു തെരുവുനായയുടെ ആക്രമണം ഉണ്ടായത്. അഭിരാമിക്ക് കൈയിലും കാലിലും കണ്ണിന് താഴെയുമായി ഏഴിടത്ത് തെരുവുനായയുടെ കടിയേറ്റിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. പ്രതിരോധ വാക്സിന്‍ നല്‍കിയിരുന്നു. പേവിഷബാധയ്ക്കെതിരെ കുട്ടിക്ക് മൂന്ന് വാക്സിനാണ് നല്‍കിയത്….

Read More

കെഎസ്ആർടിസി ശമ്പള കുടിശ്ശിക നാളെ വിതരണം ചെയ്യും

കെ എസ് ആർ ടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക നാളെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. തൊഴിലാളി യൂണിയനുകളുമായി ഇന്ന് നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നൽകിയത്. എന്നാൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ യൂണിയനുകൾ വ്യക്തമാക്കി. ഇക്കാര്യത്തിൽ വിശദമായി ചർച്ച നടത്താമെന്നും മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു.

Read More

ഏറ്റവും കൂടുതൽ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ നടന്ന സ്റ്റേഡിയം എന്ന റെക്കോർഡ് വീണ്ടും നേടി യു എ ഇ യിലെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമായ ഷാർജ

ശനിയാഴ്ച നടന്ന ശ്രീലങ്ക -അഫ്‌ഘാൻ മത്സരത്തോടെയാണ് ഷാർജ സ്റ്റേഡിയം പുതിയ നേട്ടത്തിലേക്ക് ചുവട് വെച്ചത്. കുറച്ചു കാലമായി ഓസ്ട്രേലിയൻ മൈതാനങ്ങൾ സ്വന്തമാക്കിയിരുന്ന റെക്കോർഡാണ് ഷാർജ വീണ്ടും തിരിച്ചു പിടിച്ചത്. 244 ഏകദിനവും,9 ടെസ്റ്റും,28 ട്വിന്റി20 യുമുൾപ്പെടെ 281 അന്താരാഷ്ട്ര മത്സരങ്ങളാണ് ഷാർജയിൽ നടന്നിരിക്കുന്നത്. അതേസമയം ട്വിന്റി 20യിൽ ഏറ്റവും ഉയർന്ന റൺസ് നേടിയ മത്സരം കൂടിയായിരുന്നു ഷാർജയിൽ അരങ്ങേറിയത്. 280 മത്സരങ്ങളോടെ സിഡ്നിയും 279 മത്സരങ്ങളോടെ ആസ്ട്രേലിയയും രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.നാലാം സ്ഥാനം കരസ്തമാക്കിയ സിംബാബ്…

Read More

യൂ എ ഇ യിൽ അകാരണമായി നിങ്ങളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടാൽ നിയമപരമായി നിങ്ങൾ ചെയ്യേണ്ടതെന്തെല്ലാം?

വ്യക്തമായ കാരണങ്ങളില്ലാതെ യൂ എ യിൽ ഒരു തൊഴിലിൽ നിന്ന് തൊഴിലാളിയെ പിരിച്ചുവിടുകയാണെങ്കിൽ അത് അനിയന്ത്രിതമായ പിരിച്ചുവിടൽ ആയി കണക്കാക്കും.. യൂ എ ഇ തൊഴിൽ നിയമ 43(1)പ്രകാരം മൂന്നു മാസത്തെ വേതനം തൊഴിൽ ദാതാവ് തൊഴിലാളിക്ക് നൽകേണ്ടതായി വരും. മതിയായ കാരണങ്ങൾ ഇല്ലാതെ തൊഴിലാളിയെ പിരിച്ചു വിടുന്നത് നിയമപരമായി കുറ്റകരമായ സാഹചര്യത്തിൽ .  വകുപ്പ് 47 പ്രകാരം തൊഴിലാളിക്ക് തൊഴിലുടമക്കെതിരെ പരാതി നൽകാൻ സാധിക്കും. പരാതി യാഥാർഥ്യമാണെന്ന് തെളിയുന്ന പക്ഷം കോടതി കണക്കാക്കുന്ന നഷ്ടപരിഹാരത്തുകയാണ് തൊഴിൽ…

Read More