
ഇസ്ലാം വിരുദ്ധ ഉള്ളടക്കം, നെറ്റ്ഫ്ലിക്സിന് മുന്നറിയിപ്പുമായി യുഎഇ
രാജ്യത്തെ മാധ്യമ പ്രക്ഷേപണ നിയമം ‘നെറ്റ്ഫ്ലിക്സ്’ ലംഘിക്കുകയാണെന്ന ആക്ഷേപവുമായി യു.എ.ഇ രംഗത്ത്. ജി.സി.സി രാജ്യങ്ങളിലെ ഇലക്ട്രോണിക് മീഡിയ ഉദ്യോഗസ്ഥരുടെ സമിതി റിയാദിൽ സമ്മേളിച്ചാണ് ഈ ആക്ഷേപം ഉന്നയിച്ചത്. യു.എ.ഇ മീഡിയ റെഗുലേറ്ററി ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ നെറ്റ്ഫ്ലിക്സിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കുട്ടികൾക്ക് എന്ന പേരിൽ നൽകുന്ന പരിപാടികളിലും ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങളുണ്ട്. അവ നീക്കം ചെയ്യാൻ നെറ്റ്ഫ്ലിക്സ് ഉടൻ തയാറാകണമെന്നും സമിതി ആവശ്യപ്പെട്ടു. ഗൾഫ് രാജ്യങ്ങളുടെ സംയുക്ത യോഗത്തിന് പിന്നാലെയാണ് യു.എ.ഇ ഇതുമായി…