radiokeralam

വ്യാജ മസ്സാജ് സന്ദേശത്തിൽ കുടുങ്ങി ഷാർജയിലെ ഇന്ത്യൻ പ്രവാസി: നഷ്ടമായത് 47000 ദിർഹം

ഷാർജ യിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിയെ മസാജ് ചെയ്യുന്നതിനായി അപ്പാർട്ട്‌മെന്റിലേക്ക്  വിളിച്ചു വരുത്തി 47,000 ദിർഹം കൊള്ളയടിച്ച ആഫ്രിക്കൻ സംഘത്തിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു.അപ്പാർട്മെന്റിൽ എത്തിയ ശേഷം കത്തി ചൂണ്ടി ബാങ്ക് അക്കൗണ്ടിലെ പണം കൊള്ളയടിക്കുകയായിരുന്നു സംഘം. ഷാർജയിലെ അൽ മജാസ് പരിസരത്ത് ഞായറാഴ്ച പകലാണ് സംഭവം. ഒരു ഫേസ്ബുക്ക് മസാജ് സേവന പരസ്യം വന്നതിനെ തുടർന്ന് മസ്സാജിന് താല്പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു ഇയാൾ. ശേഷം സന്ദേശം അയച്ച യുവതി വാട്സപ്പിൽ ഫോട്ടോ അയച്ചു കൊടുക്കുകയും ഫ്ലാറ്റിലേക്ക് വരാൻ…

Read More

കുവൈത്തില്‍ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ തൊഴിലാളികളുടെ വിരലടയാളം നിര്‍ബന്ധമാക്കുന്നു

കുവൈറ്റിൽ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ തൊഴിലാളികളുടെ വിരലടയാളം നിര്‍ബന്ധമാക്കി. പുതിയ തീരുമാനപ്രകാരം തൊഴില്‍ കരാര്‍ റദ്ദാക്കുന്ന വേളയില്‍ തൊഴിലാളി നേരിട്ടെത്തി വിരലടയാളം പതിക്കണമെന്ന് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. സ്വകാര്യമേഖലയിലെയും ഗാര്‍ഹിക മേഖലയിലെയും തൊഴിലാളികള്‍ക്ക് പുതിയ നിര്‍ദേശം ബാധകമാകും. തൊഴിലാളികളുടെ മുഴുവന്‍ സാമ്പത്തിക കുടിശികയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഒപ്പിന് പകരം വിരലടയാളം നിര്‍ബന്ധമാക്കിയതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. പുതിയ തീരുമാനപ്രകാരം തൊഴില്‍ കരാര്‍ റദ്ദാക്കുന്ന വേളയില്‍ തൊഴിലാളി നേരിട്ടെത്തി വിരലടയാളം പതിക്കണം. തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട എല്ലാ…

Read More

നീറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് 2022) ഫലം പ്രഖ്യാപിച്ചു. ഹരിയാനയില്‍നിന്നുള്ള തനിഷ്‌കയ്ക്കാണ് ഒന്നാം റാങ്ക്. ഡല്‍ഹി സ്വദേശി വാത്സ ആശിഷ് ബത്രയ്ക്കാണ് രണ്ടാം റാങ്ക്. കര്‍ണാടക സ്വദേശി ഹരികേഷ് നാഗ്ഭൂഷണ്‍ ഗന്‍ഗുലെ മൂന്നാം റാങ്ക് നേടി. 715 മാര്‍ക്കോടെയാണ് തനിഷ്‌ക ഒന്നാമതെത്തിയത്. രാജസ്ഥാനിലാണു പരീക്ഷ എഴുതിയത്. ആദ്യ നാലു റാങ്കുകാര്‍ക്ക് ഒരേ മാര്‍ക്ക് ആയിരുന്നെങ്കിലും ടൈബ്രേക്കര്‍ അടിസ്ഥാനത്തിലാണ് തനിഷ്‌ക ഒന്നാമത് എത്തിയത്. ഫലം ഔദ്യോഗിക വെബ്‌സൈറ്റ് ആയ http://neet.nta.nic.in വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കും. ജൂലൈ…

Read More

ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുവിധത്തിലുള്ള അസമത്വവും ഇല്ലാത്തതും മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം ഉണ്ടായിരുന്നുവെന്നാണ്  ഓണ സങ്കല്‍പ്പം എന്നും അത്  പ്രാവർത്തികമാകുന്ന വരും കാലത്തിലേക്കുള്ള ഊർജം പകരുന്ന ചിന്തയാണിതെന്നും മുഖ്യമന്ത്രി ഓണാശംസയിൽ പറഞ്ഞു.  മുഖ്യമന്ത്രിയുടെ ആശംസാ കുറിപ്പ് ഭേദചിന്തകള്‍ക്കതീതമായ മനുഷ്യമനസ്സുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കല്‍പ്പമാണ് ഓണത്തിന്റേത്. സമൃദ്ധിയുടെയും ഐശ്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നത്.  ഒരുവിധത്തിലുള്ള അസമത്വവും ഇല്ലാത്തതും മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം…

Read More

ഇന്ന് തിരുവോണ ആഘോഷത്തില്‍ മലയാളി

സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് ഓണം. മലയാളികളുടെ ദേശീയോത്സവമാണ് ഓണം. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴഞ്ചൊല്ല്. കർക്കിടകത്തിന്റെയും മഴക്കാലത്തിന്റെയും പഞ്ഞകാലം കടന്ന് ആളുകൾ വാണിജ്യം പുനരാരംഭിക്കുന്ന കാലമാണ് ശ്രാവണമാസം. ശ്രാവണത്തിന്റെ മറ്റൊരു പേരാണ് സാവണം. ആ പേര് ലോപിച്ച് ആവണം എന്നും പിന്നീട് അത് ഓണമെന്നും ആയി മാറിയെന്നും കരുതപ്പെടുന്നു. അത്തം മുതൽ പത്തു ദിവസം നീണ്ടു നിൽക്കുന്നതാണ് ഓണാഘോഷം. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം…

Read More

കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെ; കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മ്മാണത്തിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. സെപ്റ്റംബര്‍ ഒന്നിന് രണ്ടാം ഘട്ടത്തിന്റെ ശിലാ സ്ഥാപന കര്‍മ്മം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചിരുന്നു. 11.17 കിലോമീറ്റര്‍ വരുന്നതാണ് നിര്‍ദിഷ്ട പാത. പാതയില്‍ 11 സ്റ്റേഷനുകളാണ് വരുന്നത്. 1957.05 കോടി രൂപ ചെലവ് വരുന്നതാണ് പദ്ധതി. കൊച്ചി മെട്രോ ഇന്‍ഫോപാര്‍ക്കില്‍ എത്തുന്നതോടെ, കൊച്ചിയുടെ ഗതാഗത സൗകര്യങ്ങള്‍ക്ക് കൂടുതല്‍ തിളക്കം കൈവരുമെന്നാണ് വിലയിരുത്തല്‍.

Read More

ഓണാഘോഷങ്ങൾക്ക് കേരളത്തെ വെല്ലുന്ന വരവേൽപ്പ് നൽകി പ്രവാസികൾ

 ലോകമെമ്പാടും ഓണാഘോഷലഹരിയിൽ മതിമറക്കുന്ന ഈ ദിവസങ്ങളിൽ യൂ എ ഇ യിലെ പ്രവാസികളും ആഹ്ലാദപൂർവ്വം ഓണത്തെ വരവേറ്റുകൊണ്ടിരിക്കുകയാണ്. ഷോപ്പിംഗ് മാളുകളും,വസ്ത്രവ്യാപാര സ്ഥാപനങ്ങളും, പലവ്യഞ്ചന വ്യാപാരസ്ഥാപനങ്ങളടക്കം വമ്പിച്ച ഓഫറുകൾ നൽകികൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ്. ഓണാഘോഷത്തിമിർപ്പുകളിൽ മുന്നിട്ടുനിൽകുന്ന കേരളത്തെ പോലും വെല്ലുന്ന ഓണാഘോഷപരിപാടികൾക്കാണ് യു എ ഇ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. പ്രവാസി സംഘടനകൾ , കോവിഡ് മഹാമാരി കവർന്ന രണ്ടുവർഷങ്ങളുടെ ക്ഷീണം തീർക്കുന്ന രീതിയിൽ ഓണാഘോഷ പരിപാടികൾ സങ്കടിപ്പിച്ചപ്പോൾ വമ്പിച്ച ഓഫറുകളുമായി വന്ന് ഷോപ്പിംഗ് മാളുകൾ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. പലവ്യഞ്‌ജനങ്ങൾ, വസ്ത്രങ്ങൾ,…

Read More

സഹപ്രവർത്തകൻ ഉറങ്ങുന്ന വീഡിയോ ഫേസ്ബുക്കിൽ പങ്കിട്ടയാൾ ദുബായിൽ ജയിലിലായി

അടിവസ്ത്രം ധരിച്ചുറങ്ങുകയായിരുന്ന സഹപ്രവർത്തകന്റെ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റുചെയ്തയാളെ ദുബായ് പോലീസ് ജയിലിലടച്ചു. വീഡിയോ വൈറലായതിനെ തുടർന്ന് ഇര പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിക്കാരന്റെ കമ്പനിയിൽ ജോലിചെയ്യുന്ന ഡ്രൈവറായ 33 വയസുകാരനാണ് ഇയാളുടെ അനുവാദം കൂടാതെ എടുത്ത വീഡിയോ ഫേസ്ബുക്കിൽ പങ്കിട്ടത്. പ്രതിയുടെ താമസ വിസ കലാവധി കഴിഞ്ഞതിനെ തുടർന്ന് വിസ പുതുക്കിയിരുന്നില്ല. താൻ മുൻപ് ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നും തനിക്ക് വേതനം ലഭിക്കാൻ ഉണ്ടെന്നും ഈ കാരണത്താൽ തനിക് വിസ പുതുക്കാൻ സാധിച്ചിട്ടില്ലായെന്നും ഇയാൾ സഹപ്രവർത്തകനോട്…

Read More

ജി സി സി നിവാസികൾക്ക് ടൂറിസ്റ്റ് വിസ വഴി ഉംറയിലേക്കും റൗദ ഷെരീഫിലേക്കും അനുമതി, വിസ ഓൺലൈനായി ലഭിക്കും

ഉംറ നിർവഹിക്കുന്നതിനും, മദിനയിലെ പ്രവാചക പള്ളിയിലെ റൗദഷെരീഫിൽ പ്രാർത്ഥിക്കുവാനുള്ള അവസരമൊരുക്കി സൗദി അറേബ്യ. സൗദി അറേബ്യൻ ടൂറിസ്റ്റ് വിസയിൽ ഉള്ള ജിസിസി നിവാസികൾക്ക് ഇനി മുതൽ ഉംറ നിർവഹിക്കുന്നതിനും, റൗദ ഷെരീഫിൽ പ്രാർത്ഥിക്കുവാനും സാധിക്കും. കോവിഡ് മഹാമാരിയെ തുടർന്ന് നടപ്പിലാക്കിയ പല നിയന്ത്രണങ്ങളും ലഘൂകരിച്ചിട്ടുണ്ട്. ഉംറ ചെയ്യാൻ ആഗ്രഹിക്കുന്ന ജിസിസി നിവാസികൾക്ക് വിസ ഓൺലൈൻ ആയി അപേക്ഷിക്കാമെന്ന് സൗദി വിനോദ സഞ്ചാര മന്ത്രാലയം അറിയിച്ചു. ഇ-വിസ ലഭിച്ചത്തിനു ശേഷം eatmarma അപ്ലിക്കേഷൻ വഴി ഉംറക്കും പ്രാർത്ഥനക്കുമായുള്ള സമയം…

Read More

ഏഷ്യാ കപ്പ് നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി

ഏഷ്യാ കപ്പ് സൂപ്പർ 4 നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. ഇന്ത്യ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം 6 വിക്കറ്റ് ശേഷിക്കേ ശ്രീലങ്ക മറികടന്നു. സൂപ്പർ-4 റൗണ്ടിൽ ടീം ഇന്ത്യയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ഇതോടെ ഫൈനലിൽ നിന്ന് ടീം ഏറെക്കുറെ പുറത്തായി. സെപ്റ്റംബർ 8 ന് അഫ്ഗാനിസ്താനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. 174 റൺസ് വിജയലക്ഷ്യം ശ്രീലങ്ക 19.5 ഓവറിൽ മറികടന്നു. അര്‍ധ സെഞ്ച്വറി നേടിയ കുസൽ മെൻഡിസ്, പാത്തും നിസ്സാങ്കയുമാണ് ലങ്കയുടെ വിജയ ശിൽപികൾ….

Read More