radiokeralam

പാകിസ്ഥാനെ തകർത്ത് റൺസുകൾ കൊയ്ത് ശ്രീലങ്ക

23 റൺസിന്മ  പാകിസ്ഥാനെ  മലർത്തിയടിച്ചുകൊണ്ടാണ് ഏഷ്യ കപ്പ്‌ ട്വന്റി 20 ക്രിക്കറ്റിൽ ശ്രീലങ്ക വിജയാശ്രീലാളിതരായത്ത്. ഏഷ്യ കപ്പ്‌ മത്സരവേദി ആതിഥേയത്വം നഷ്ടമായ സംഭവത്തിൽ മധുരപ്രതികാരമായി ഏഷ്യ കപ്പുമായാണ് ശ്രീലങ്ക മടങ്ങുന്നത്.ഇത് ആറാം തവണയാണ് ശ്രീലങ്ക ഏഷ്യ കപ്പ്‌ സ്വന്തമാക്കുന്നത്. ഫൈനലിൽ ആദ്യം ബാറ്റിംഗ് ലഭിച്ച ശ്രീലങ്കക്ക് ആദ്യ അഞ്ചു വിക്കറ്റുകൾ നഷ്ടപ്പെടുകയായിരുന്നു.കാണിക്കളെ കണ്ണീരിലാഴ്ത്തിയ നിമിഷങ്ങളിൽ നിന്ന് ബാനുക രാജാപക്സയും,വാനിന്ദു ഹാസരംഗയും പ്രതീക്ഷകൾക്ക് ആക്കം കൂട്ടുകായായിരിരുന്നു.അവസാന 10 ഓവറിൽ 103 റൺസുകളോടെ ശ്രീലങ്ക കത്തി ജ്വലിച്ചു. മറുപടി ബാറ്റിംഗിലേക്കെത്തിയ…

Read More

25 ലക്ഷത്തിലേറെ ഇന്ത്യക്കാരുള്ള സൗദി അറേബ്യയിൽ സാംസ്കാരിക കേന്ദ്രം : ഉറപ്പു നൽകി വിദേശ കാര്യമന്ത്രി

25 ലക്ഷത്തിലേറെ ഇന്ത്യക്കാരുള്ള സൗദി അറേബ്യയിൽ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കണമെന്ന പ്രവാസികളുടെ ആവശ്യം പരിഗണിക്കുമെന്ന് വിദേശ കാര്യ മന്ത്രി ഡോ. എസ് ജയശങ്കർ.മൂന്നു ദിവസത്തെ സൗദി സന്ദർശനത്തിനായി എത്തിയ മന്ത്രി പ്രവാസി സമൂഹത്തോട് സംസാരിക്കുകയായിരുന്നു. എംബസി ഓഡിറ്റോറിയം അല്ലാതെ മറ്റൊരു സാംസ്കാരിക കേന്ദ്രം പ്രവാസികൾക്കില്ലെന്ന് മനസിലാക്കി വേണ്ട നടപടികൾ സ്വീകരിക്കുമ്മെന്ന് മന്ത്രി പറഞ്ഞു.

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

നിശ്ചല ദൃശ്യങ്ങളുടെയും ഘോഷയാത്രയുടെയും വിസ്മയകാഴ്ച്ചകളോടെ ഓണം വാരാഘോഷത്തിന് ഇന്ന് തലസ്ഥാനത്ത് സമാപനം. മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന ഘോഷയാത്ര ഫ്ലാഗ്ഓഫ് ചെയ്യുകയെന്ന് മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു. കൊച്ചിയിൽ മത്സ്യതൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ ആറ് ദിവസം പിന്നിട്ടിട്ടും അവ്യക്തത തുടരുന്നു. നാവികസേനയിൽ നിന്ന് നിർണായക വിവരങ്ങൾ അന്വേഷണസംഘം തേടിയിട്ടുണ്ട്. അപകടം നടന്ന ദിവസം പരിശീലനം നടത്തിയ തോക്കുകളുടെ ഉൾപ്പെടെയുള്ള വിവരങ്ങളാണ് അന്വേഷണസംഘം തേടിയത്. എന്നാൽ പ്രോട്ടോകോൾ പ്രകാരം ഈ വിവരങ്ങൾ നൽകാൻ കഴിയില്ലെന്നാണ് നാവികസേനയുടെ വിശദീകരണം….

Read More

ആദ്യത്തെ ഓള്‍-ഇലക്ട്രിക് കാര്‍ഗോ വിമാനത്തിനുള്ള താല്‍ക്കാലിക ലൈസന്‍സിന് യുഎഇ അംഗീകാരം നല്‍കി.

ഷിപ്പിംഗ് മേഖലയുടെ ഭാവിയും അതിന്റെ പാരിസ്ഥിതിക ആഘാതങ്ങളും മാറ്റുന്നതിന് സഹായകമായേക്കാവുന്ന സുപ്രധാന ചുവടുവയ്പ്പാണ് ഈ നീക്കമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. വിമാനം പൂര്‍ണ്ണമായും ശുദ്ധമായ ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കും, കൂടാതെ പൂജ്യം എമിഷന്‍ ആയിരിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്.

Read More

വാർത്തകൾ ഒറ്റ നോട്ടത്തിൽ

രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം പൂരനഗരിയെ ആവേശത്തിലാറാടിച്ച് പുലികളി പുരോഗമിക്കുന്നു. മഹാമാരി ഉണ്ടാക്കിയ ഇടവേളയുണ്ടായെങ്കിലും പഴയതിനെ വെല്ലുന്ന മാറ്റോടെയാണ് പുലികൾ തൃശൂർ നഗരത്തെ കീഴടക്കിയത്. പൂങ്കുന്നം കാനാട്ടുകര അയ്യന്തോൾ വിയ്യൂർ സെന്റർ ശക്തൻ പുലികളി സംഘം എന്നീ അഞ്ച് ടീമുകളാണ് ഇക്കുറി ചുവട് വയ്ക്കുന്നത്. അഞ്ചു സംഘങ്ങളിലായി ഇരുന്നൂറ്റിയൻപതിലേറെ കലാകാരൻമാരാണ് പുലികളിയിൽ പങ്കെടുക്കുന്നത്. വീറിനും വാശിക്കും തെല്ലും കുറവില്ലാതെ അവർ സ്വരാജ് റൗണ്ടിൽ ചുവട് വച്ചു മുന്നേറുന്ന കാഴ്ചയ്ക്കാണ് നഗരം സാക്ഷ്യം വഹിക്കുന്നത്. വിജയികളെ പുലികളി സമാപനത്തോടെ…

Read More

ദുബായ് ഹെസ്സ സ്ട്രീറ്റിൽ വാഹനതടസം ഉണ്ടാവാൻ സാധ്യത

ഇന്ന് ദുബായ് ഹെസ്സ സ്ട്രീറ്റിൽ നിരവധി വാഹനങ്ങൾ മൂലം ഗതാഗതം തടസ്സപ്പെടുവാൻ സാധ്യതയുണ്ടെന്ന് ദുബായ് പോലീസ് അറിയിച്ചു. ഷെയ്ഖ് സായിദ് റോഡിന്റെ ദിശയിലാണ് വാഹനഗതാഗതം തടസ്സപ്പെടുക എന്നതാണ് പോലീസിന്റെ ട്വീറ്റ്. ഈ ഭാഗങ്ങളിൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും,കഴുയുമെങ്കിൽ, മറ്റു വഴികൾ ഗതാഗതത്തിനായി ഉപയോഗിക്കണമെന്നുമാണ് മുന്നറിയിപ്പ്.

Read More

യുഎഇയും സെർബിയയും തമ്മിൽ ഉഭയകക്ഷി കരാർ

യുഎഇയും സെർബിയയും തമ്മിൽ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിക്കുന്നതിനാൽ ഞായറാഴ്ച സഹകരണ കരാറുകൾ ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നു. പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കരാറിൽ ഒപ്പുവെക്കുന്നതിനായി ഞായറാഴ്ച സെർബിയൻ പ്രസിഡന്റ് അലക്‌സാണ്ടർ വുസിക്കുമായി കൂടിക്കാഴ്ച നടത്തി. ഈ കരാർ “യു എ എ യുടെയും സൈബീരിയയുടെയും ശക്തമായ ഉഭയകക്ഷി ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നുവെന്നും ഭാവിയിൽ എല്ലാ തലങ്ങളിലും സഹകരണം വർദ്ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് തന്റെ ട്വീറ്റിൽ പറഞ്ഞു. അബുദാബിയിലെ കാസർ…

Read More

‘സാമ്പത്തിക പ്രതിസന്ധിയില്ല, ബുദ്ധിമുട്ടുണ്ട്’; നിയന്ത്രണം ഉടനില്ലെന്ന് ധനമന്ത്രി

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാർത്തകൾ തള്ളി ധനമന്ത്രി കെഎൻ ബാലഗോപാൽ. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും എന്നാൽ പ്രവർത്തനങ്ങൾ താളം തെറ്റുന്ന രീതിയിലുള്ള ബുദ്ധിമുട്ടുകളില്ലെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്രം ഭീമമായ തോതിൽ പണം വെട്ടിക്കുറച്ചത് സംസ്ഥാനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കേന്ദ്രത്തിൽ നിന്നും ജി.എസ്.ടി കുടിശ്ശിക കിട്ടാനുണ്ടെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്രം പണം തന്നില്ലെങ്കിൽ ഭാവിയിൽ സംസ്ഥാനത്തിനെ സാമ്പത്തിക ഞെരുക്കം ഉണ്ടാക്കും എന്നാൽ ഓവർ ഡ്രാഫ്റ്റിലേക്ക് പോകാതെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പറ്റുമെന്നാണ്…

Read More

പ്രവാസികൾക്കായി 4 മൾട്ടിപ്പിൾ എൻട്രി വിസകൾ

പ്രവാസികൾക്ക് ഒറ്റയ്ക്കും, കുടുംബമായും വരാൻ സാധിക്കുന്ന മൾട്ടിപ്പിൾ എൻട്രി വിസകൾ യൂ എ ഇ വാഗ്‌ദാനം ചെയ്യുന്നുണ്ട്. വിവിധ തരത്തിലുള്ള ഈ വിസകൾ എടുക്കുന്നതിലൂടെ പ്രവാസികൾക്ക് പല തവണ രാജ്യത്ത് പ്രവേശിക്കുവാനുള്ള അനുവാദം ലഭിക്കുകയാണ്. ഗോൾഡൻ വിസ, ഗ്രീൻ വിസ, റിട്ടയർമെൻറ് വിസ, മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ എന്നിങ്ങനെ നാല് വിസകളാണ് പ്രവാസികൾക്കായി നിലവിലുള്ളത്. ഗോൾഡൻ വിസ ആസ്തി നിക്ഷേപകർ, സയിന്റിസ്റ്റുകൾ, വിശിഷ്ട വിദ്യാർത്ഥികൾ, ബിരുദധാരികൾ, നിക്ഷേപകർ, അസാധാരണ കഴിവുകൾ ഉള്ളവർ, ഉദ്യോഗസ്ഥർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്കാണ്…

Read More

മേഖലയിലെ ആദ്യ ഇലക്ട്രിക് കാർഗോ വിമാനത്തിന് അനുമതി നൽകി യുഎഇ

മേഖലയിലെ ആദ്യത്തെ ഓൾ-ഇലക്ട്രിക് കാർഗോ വിമാനത്തിനുള്ള താൽക്കാലിക ലൈസൻസിന് യുഎഇ അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. പൂർണ്ണമായും ശുദ്ധമായ ഊർജ്ജത്തിൽ പ്രവർത്തിക്കുന്നതും, ഒട്ടും തന്നെ എമിഷൻ ഇല്ലാത്തതുമായിരിക്കും വിമാനം. ഷിപ്പിംഗ് മേഖലയുടെ ഭാവിയും അതിന്റെ പാരിസ്ഥിതിക ആഘാതങ്ങളും മാറ്റുന്നതിന് സഹായകമായേക്കാവുന്ന സുപ്രധാന ചുവടുവയ്പ്പാണ് ഇത്തരത്തിലുള്ള ഒരു നീക്കമെന്നാണ് ഷെയ്ഖ് മുഹമ്മദ് ഇതിനെക്കുറിച്ച്…

Read More