വാർത്തകൾ ഒറ്റനോട്ടത്തിൽ
തലസ്ഥാന നഗരവീഥികളെ ആവേശത്തിലാഴ്ത്തി ഘോഷയാത്ര പുരോഗമിക്കുന്നു. കാഴ്ച്ചക്കാരായി മുഖ്യമന്ത്രിയും മന്ത്രിമാരും പതിനായിരക്കണക്കിന് ജനങ്ങളും. ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം …………. സംസ്ഥാനത്ത് തെരുവു നായ ശല്യം നിയന്ത്രിക്കാൻ ഈ മാസം 20 മുതൽ വാക്‌സിനേഷൻ ഡ്രൈവ്. ആക്രമണകാരികളും പേപിടിച്ചതുമായ തെരുവുനായ്ക്കളെ കൊന്നൊടുക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. ………….. എന്‍ എന്‍ ഷംസീര്‍ ഇനി കേരള നിയമസഭയെ നയിക്കും. പ്രായത്തെ കടന്ന പക്വത ഷംസീറിനുണ്ടെന്ന് മുഖ്യമന്ത്രി. ഷംസീർ നടന്നു കയറിയത് ചരിത്രത്തിൻറെ പടവുകളിലേക്കെന്ന് പ്രതിപക്ഷ…