
കുവൈത്തിൽ താമസരേഖ പുതുക്കുന്നതിൽ പ്രതിസന്ധി ; ഇന്ത്യൻ എഞ്ചിനീയർമാർ ആശങ്കയിൽ
രണ്ടുമാസം മുൻപ് കുവൈത്ത് സൊസൈറ്റി ഓഫ് എൻജിനീയേഴ്സ് പുതിയ നിയമം നടപ്പിലാക്കിയത് പ്രകാരം കുവൈത്തിൽ ഇന്ത്യൻ എൻജിനീയർമാരുടെ താമസരേഖ പുതുക്കുന്നതിലും, കമ്പനി മാറുന്നതിനുമുള്ള പ്രതിസന്ധി തുടരുകയാണ്. ഇതിൻപ്രകാരം താമസരേഖ പുതുക്കുന്നതിന് വേണ്ട എൻഒസി ലഭിക്കാൻ എൻജിനീയറിങ് പഠിക്കുന്ന കാലയളവിൽ കോളേജിന് നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ അംഗീകാരം വേണമെന്നാണ് പറയുന്നത്. എന്നാൽ, ഇന്ത്യൻ കോളജുകൾ എല്ലാം തന്നെ എഐസിടിഇ, അംഗീകാരം ആണ് പിന്തുടർന്നിരുന്നത്. 2013ന് ശേഷം എൻബിഎ സ്വതന്ത്ര ഏജൻസി ആയപ്പോഴാണ് കൂടുതൽ കോളജുകളും അക്രഡിറ്റേഷൻ എടുക്കുവാൻ…