radiokeralam

ജിദ്ദയിൽ മലയാളി കുടുംബത്തെ വാഹനമിടിച്ചു ; 4 വയസ്സുകാരി മരിച്ചു

ജിദ്ദയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ മലയാളി കുടുംബത്തെ വാഹനമിടിച്ചതിനെ തുടർന്ന് നാലുവയസ്സുകാരി തൽക്ഷണം മരിച്ചു. പാലക്കാട് തെക്കുമുറി സ്വദേശി പുളിക്കൽ മുഹമ്മദ് അനസിന്റെ മകൾ ഇസ മറിയം ആണ് മരിച്ചത്. ചൊവ്വാഴ്ച അർദ്ധരാത്രി ജിദ്ദ റിഹേലിയിൽ കുടുംബസമേതം റോഡിമുറിഞ്ഞു കടക്കുകയായിരുന്ന കുടുംബത്തെ വാഹനമിടിക്കുകയായിരുന്നു. അപകടത്തിൽ മാതാവടക്കമുള്ളവർക്ക് പരിക്കുകളുണ്ട്. സന്ദർശക വിസയിലെത്തിയാതായിരുന്നു കുടുംബം. മാതാപിതാക്കളെ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ ആശുപത്രിയിൽ നിന്നും ഇറങ്ങിയതിനു ശേഷം, ഇന്നുതന്നെ മകൾ ഇസ മറിയത്തിന്റെ ഖബറടക്കം ജിദ്ദയിൽ നടത്തും….

Read More

മനുഷ്യക്കടത്ത് ശക്തമായ് തടയും ; യു എ ഇ

മനുഷ്യക്കടത്തുമായി സംബന്ധിച്ച  വെബ്സൈറ്റ് ഉണ്ടാക്കുകയോ, മേൽനോട്ടം വഹിക്കുകയോ, ഇത്തരം വിവരങ്ങൾ വെബ്‌സൈറ്റിയിൽ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ, 2021 ലെ ഫെഡറൽ നിയമപ്രകാരം 10 ലക്ഷം ദിർഹം പിഴ ചുമത്തുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. മനുഷ്യക്കടത്ത് തടയുന്നതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങളുടെ ഭാഗമാണിത്. മനുഷ്യക്കടത്തിനുവേണ്ടി വെബ്സൈറ്റുകൾ രൂപപ്പെടുത്തുന്നതും, നിയന്ത്രിക്കുന്നതും കുറ്റകരമാണ്. കനത്ത പിഴയും, ശക്തമായ നിയമനടപടികളും വഴി മനുഷ്യക്കട ത്ത് തടയുകയും ജനങ്ങൾക്ക് സംരക്ഷണം ഉറപ്പുവരുത്തുകയുമാണ് ലക്‌ഷ്യം. തെറ്റിദ്ധരിപ്പിക്കുന്ന വെബ്സൈറ്റുകൾ ഉണ്ടാക്കുന്നതും ഓൺലൈൻ വഴി തെറ്റായ…

Read More

കുവൈത്ത് ദേശീയ ടീമിൽ ഇടം നേടിയ മലയാളികൾക്ക് ആദരം

കുവൈറ്റ് ദേശീയ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലയാളി താരങ്ങളെ റൈസിങ് സ്റ്റാർ ഗോൾഡ് ക്രിക്കറ്റ് ക്ലബ് കുവൈറ്റ് മംഗഫ് ഡിലൈറ്റ് ഓഡിറ്റോറിയത്തിൽ ആദരവ് നൽകി. ദേശീയ ടീമിലെ മലയാളി താരങ്ങളായ ഷിറാസ് ഖാൻ, എഡിസൺ ഡി സിൽവ, മുഹമ്മദ് ഷഫീഖ എന്നിവരെയാണ് ആദരിച്ചത്. ഷിറാസ് ഖാൻ, എഡിസൺ ഡി സിൽവ, മുഹമ്മദ് ഷഫീഖ് എന്നിവർ മികവാർന്ന പ്രകടനങ്ങളിലൂടെയാണ് കുവൈത്ത് ദേശീയ ക്രിക്കറ്റ് ടീമിന്റെ ഭാഗമായത്. ഒമാനിൽ നടന്ന എഷ്യ കപ്പ് ക്രിക്കറ്റ് യോഗ്യത മത്സരത്തിൽ മികച്ച…

Read More

മലപ്പുറം വാഴക്കാട് സ്വദേശിനി സുബൈദ മുസ്തഫ ദുബായിൽ നിര്യാതയായി

മലപ്പുറം വാഴക്കാട് സ്വദേശിനി സുബൈദ മുസ്തഫ ദുബായിൽ നിര്യാതയായി. ദുബായ് അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവേയായിരുന്നു മരണം സംഭവിച്ചത്. ഭർത്താവ് കെ.കെ മുസ്തഫ അൽ ഐനിൽ അഡ്നിക് ഇൻഷൂറൻസിൽ ജോലി ചെയ്തുവരികയാണ് മക്കളായ മാജിത ബതുൽ,സഫ തസ്നീം, മുഹമ്മദ്‌ അഫ്നാൽ എന്നിവർ ദുബായ് അൽ ഐൻ ഒയാസിസ് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികളാണ്. ചെറുവാടി കീഴ്കളത്തിൽ ഹുസൻ കുട്ടി, ഫാത്തിമ എന്നിവർ മാതാ പിതാക്കളാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം അൽഐനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Read More

കുഞ്ഞു മിൻസയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

സ്കൂളിൽ ബസിനുള്ളിൽ മരിച്ച 4 വയസ്സുകാരി കുഞ്ഞു മിൻസയുടെ മൃതദേഹം ദോഹയിൽ നിന്ന് ഇന്നു പുലർച്ചെയുള്ള ഖത്തർ എയർവേയ്‌സ് വിമാനത്തിൽ സ്വദേശമായ കോട്ടയം ചിങ്ങവനത്ത് എത്തിക്കും. വൈകിട്ട് 3.30ന് ചിങ്ങവനത്തെ വീട്ടിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. അൽവക്ര എമർജൻസി ആശുപത്രി മോർച്ചറിക്കു മുൻപിൽ മിൻസയെ അവസാനമായി കാണാൻഇന്നലെ വൈകിട്ട് വൻജനാവലി തടിച്ചു കൂടി. അൽ വക്ര സ്പ്രിങ് ഫീൽഡ് കിന്റർഗാർട്ടൻ സ്‌കൂളിലെ കെജി വൺ വിദ്യാർഥിനിയായ മിൻസ, ഞായറാഴ്ച സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ ബസിൽ ഉറങ്ങിപ്പോകുകയായിരുന്നു. ഇതു ശ്രദ്ധിക്കാതെ…

Read More

ദോഹ വിമാനത്താവളം ; ഇനി 13 എയർലൈനുകൾ ഇവിടെ നിന്ന്

ഫിഫ ലോകകപ്പ് അനുബന്ധിച്ച് വർഷങ്ങൾക്ക് ശേഷം അടുത്തിടെ തുറന്ന ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് നാളെ മുതൽ 13 എയർലൈനുകൾ സർവീസ് നടത്തും. ഡിസംബർ 30 വരെ എയർ അറേബ്യ, എയർ കയ്‌റോ, ബദർ എയർലൈൻസ്, ഇത്യോപ്യൻ എയർലൈൻസ്, ഇത്തിഹാദ് എയർവേയ്‌സ്, ഫ്ലൈദുബായ്, ഹിമാലയ എയർലൈൻസ്, ജസീറ എയർവേയ്‌സ്, നേപ്പാൾ എയർലൈൻസ്, പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസ്, പെഗസസ് എയർലൈൻ, സലാം എയർ, ടർകോ ഏവിയേഷൻ എന്നീ എയർലൈനുകളുടെ പ്രവർത്തനമാണ് ദോഹ വിമാനത്താവളം വഴിയാക്കുന്നത്. ഡിപ്പാർച്ചർ ടെർമിനൽ ദോഹ…

Read More

സ്കൂൾ ബസിൽ മലയാളി വിദ്യാർഥിനി മരിച്ച സംഭവം, ഖത്തറിൽ സ്കൂൾ അടയ്ക്കാൻ ഉത്തരവ്

ഖത്തറിൽ സ്കൂൾ ബസ്സിനുള്ളിൽ മലയാളി വിദ്യാർഥിനി  മരിച്ച സംഭവത്തിൽ സ്കൂൾ അടയ്ക്കാൻ ഉത്തരവ്. അൽ വക്രയിലെ സ്പ്രിങ്ഫീൽഡ് കിൻഡർ ഗാർഡൻ ആണ്  വിദ്യാഭ്യാസ മന്ത്രാലയം അടപ്പിച്ചത്. വീഴ്ചവരുത്തിയ സ്കൂൾ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ സ്കൂൾ ജീവനക്കാർക്ക് വീഴ്ച  ഉണ്ടായതായി തെളിഞ്ഞതിനെ തുടർന്നാണ് നടപടി. നാലാം പിറന്നാൾ ദിനത്തിലാണ് മിൻസയെന്ന നാലു വയസുകാരിക്ക് സ്കൂൾ ബസ് ജീവനക്കാരുടെ അശ്രദ്ധയിൽ സ്വന്തം ജീവൻ ബലി നല്‍കേണ്ടി വന്നത്. രാവിലെ…

Read More

ഇന്ത്യ – ബഹ്‌റൈൻ ഉഭയകക്ഷി വ്യാപാര ഗ്രാഫ് ഉയരുന്നു;

ട്രേഡ് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയും, ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയും സംയുക്തമി നടത്തിയ ഇന്ത്യ -ഗൾഫ് ബയർ സെല്ലർ മീറ്റിൽ, ഇന്ത്യ -ബഹ്‌റൈൻ ഉഭയകക്ഷി വ്യാപാര ഗ്രാഫ് 53% ഉയർന്നതായി അഭിപ്രായപ്പെട്ടു. ബ​ഹ്​​റൈ​നി​ലെ​ക്ക്​ അ​രി​യും മാം​സ​വും പ​ഞ്ച​സാ​ര​യും സു​ഗ​ന്ധ​വ്യ​ഞ്​ന​ങ്ങ​ളും പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ക​യ​റ്റു​മ​തി ചെ​യ്യ​ന്ന പ്രമു​ഖ രാ​ജ്യ​മാ​ണ്​ ഇ​ന്ത്യ. അ​ടു​ത്ത​കാ​ല​ത്ത്, ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സംസ്കരിച്ച ഭക്ഷ്യോൽപ്പന്നങ്ങൾ, ജൈവ ആരോഗ്യകരമായ ഭക്ഷണങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവയും ബഹ്‌റൈനിൽ പ്രചാരം നേടി,.ഉയർന്ന ഗുണമേന്മയും ന്യായവിലയുമാണ് ബഹ്‌റൈനിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് പ്രചാരം നേടാൻ കാരണം….

Read More

ഭാഗ്യം കടാക്ഷിച്ചു ; യാത്രക്കാരിക്ക് വർഷം മുഴുവൻ ഫ്രീ ടിക്കറ്റ് പ്രഖ്യാപിച്ച് എയർ അറേബ്യ

ഒരുമില്ലിയൺ യാത്രക്കാർ തികഞ്ഞതിന്റെ ആഘോഷങ്ങളുടെ ഭാഗമായി , മില്യൺ നമ്പർ തികയാൻ കാരണക്കാരിയായ യാത്രക്കാരിക്ക് ഒരു വർഷത്തെ ഫ്രീ ടിക്കറ്റുകൾ നൽകി എയർ അറേബ്യ. അപ്രതീക്ഷിതമായി വന്നു ചേർന്ന ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് എയർ അറേബ്യൻ യാത്രക്കാരി.സ്വകാര്യ ആവശ്യത്തിന് വേണ്ടി എയർ അറേബ്യയുടെ സേവനം ലഭ്യമാക്കിയപ്പോഴാണ് താൻ എടുത്ത ടിക്കറ്റോടു കൂടി എയർ അറേബ്യ തങ്ങളുടെ ഒരു മില്യൺ യാത്രക്കാരെ തികച്ചിരിക്കുകയാണെന്ന് അറിയിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി വർഷം മുഴുവൻ ഫ്രീയായി എവിടേക്ക് വേണമെങ്കിലും സഞ്ചരിക്കാനുള്ള ഫ്രീ ടിക്കറ്റ് ആണ്…

Read More

ഡ്രൈവിങ്ങിനിടയിൽ ഹൃദയാഘാതമുണ്ടായ പ്രവാസിക്ക് പുനർജ്ജന്മം

തലേദിവസമുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം ഡോക്ടറെ കാണാൻ പുറപ്പെട്ട ഇന്ത്യൻ പ്രവാസി വാസി മധ്യേ ഉണ്ടായ ഹൃദയാഘാതത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.23 വർഷമായി യു എ ഇ യിൽ താമസിക്കുന്ന 57 വയസുകാരനായ ജേക്കബ് ജോൺ നേടിയമ്പത്ത് എന്ന പ്രവസിക്കാണ് ഡോക്ടറെ കാണാൻ കാർ ഓടിച്ചു പോകുന്നതിനിടയിൽ ആശുപത്രിക്ക് സമീപം വഴി മദ്ധ്യേ ഹൃദയാഘാതമുണ്ടായത്. പെട്ടെന്നുണ്ടായ നെഞ്ചുവേദനയെത്തുടർന്ന് വാഹനത്തിന്റെ ബാലൻസ് തെറ്റി അപകടമുണ്ടായി എങ്കിലും കാര്യമായ പരിക്കുകൾ സംഭവിച്ചില്ല. ഭാഗ്യവശാൽ ആശുപത്രിക്ക് സമീപമുണ്ടായ അപകടമായതിനാൽ ഉടനടി നാട്ടുകാർ…

Read More