radiokeralam

‘മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇതെല്ലാം നടക്കുമോ?’; താൻ റബ്ബർ സ്റ്റാമ്പെന്ന് കരുതണ്ടെന്ന് ഗവർണർ

സംസ്ഥാന സർക്കാരിനും ഭരണ കക്ഷിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ റബർ സ്റ്റാംപ് അല്ലെന്ന് തുറന്നടിച്ച ഗവർണർ, നിയമവും ഭരണഘടനയും കീഴ്വഴക്കങ്ങളും അനുസരിച്ച് മാത്രമേ ബില്ലുകൾ ഒപ്പിടുന്നതിലടക്കം തീരുമാനമെടുക്കൂവെന്നും വ്യക്തമാക്കി. സർവകലാശാലകളുടെ സ്വയം ഭരണാവകാശം അട്ടിമറിക്കാൻ കൂട്ടുനിൽക്കില്ലെന്നും ഗവർണർ പറഞ്ഞു. സർവകലാശാലകളിൽ ഭരണകക്ഷിയുടെ ബന്ധുനിയമനം അനുവദിക്കില്ലെന്ന് ഗവർണർ വാർത്താ സമ്മേളനത്തിൽ ആവർത്തിച്ചു. സർവകലാശാലകളിലെ സ്വയം ഭരണാവകാശം പരിപാവനമാണ്. അതിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ല. താൻ റബ്ബർ സ്റ്റാമ്പല്ല. സർവകലാശാലയുമായി ബന്ധപ്പെട്ട് ഭരണഘടനാപരമായി മാത്രമേ തീരുമാനമെടുക്കുകയുള്ളു. മുഖ്യമന്ത്രിയുടെ…

Read More

പുതുവർഷത്തിൽ ലോകത്തിലെ ഏറ്റവും വലിയ മറൈൻ തീം പാർക്ക് സമ്മാനിക്കാനൊരുങ്ങി അബുദാബി

പുതുവർഷത്തിൽ ലോകവിസ്മയമൊരുക്കാനൊരുങ്ങുകയാണ് അബുദാബി. ലോകത്തിലെ ഏറ്റവും വലിയ മറൈൻ തീം പാർക്കാണ് അബുദാബിയിൽ ഒരുങ്ങുക. തീം പാർക്കുകളുടെ ദ്വീപായ യാസ് ഐലൻഡിലാണ് കരയിലെ ഈ കടൽകൊട്ടാരം ഒരുങ്ങുന്നത്. . 5 നിലകളിലായി 1.83 ലക്ഷം ചതുരശ്ര മീറ്ററിൽ സജ്ജമാക്കുന്ന സീ വേൾഡിൽ 5. 8 കോടി ലിറ്റർ ജലം ഉൾക്കൊള്ളും. വിവിധയിനം സ്രാവുകൾ, മത്സ്യങ്ങൾ, കടലാമകൾ, ഉരഗങ്ങൾ തുടങ്ങി 150ലേറെ ഇനങ്ങളിലായി 68,000ൽ ഏറെ സമുദ്ര ജീവികളും ഉൾകൊള്ളുന്ന ദൃശ്യ വിസ്മയം 2023ൽ ജനങ്ങൾക്കായി തുറന്നു നൽകും….

Read More

യു എ ഇ യിൽ തൊഴിലിനൊപ്പം അംഗീകൃത കോഴ്സുകൾ പഠിക്കുന്നവർക്ക് ഇനി 10 ദിവസത്തെ വിദ്യഭ്യാസവധി

യു എ ഇ യിൽ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യുന്നതിനോടൊപ്പം അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്നവർക്ക് 10 ദിവസത്തെ വിദ്യാഭ്യാസവധി പ്രഖ്യാപിച്ച് യു എ ഇ.ശമ്പളത്തോട് കൂടി ലഭിക്കുന്ന ഈ അവധി പരീക്ഷകൾക്ക് ഉപകരിക്കും. ഒരു സ്‌പോൺസറുടെ കീഴിൽ രണ്ട് വർഷം പൂർത്തിയാക്കിയവർക്ക് മാത്രമാണ് ഈ അവധി ലഭിക്കുവാൻ അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുകയുള്ളു എന്ന് യു എ ഇ ഡിജിറ്റൽ സർക്കാർ അതോറിറ്റി അറിയിച്ചു. സ്വകാര്യ മേഖലയിൽ സാധാരണയായി 9 തരാം അവധികൾ നേരത്തെയും ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ദേശീയ…

Read More

എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചിച്ച് മോദി

എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടനും അവിടുത്തെ ജനങ്ങള്‍ക്കും പ്രചോദനാത്മക നേതൃത്വം നല്‍കാന്‍ എലിസബത്തിന് കഴിഞ്ഞെന്നും അവരുടെ വിയോഗത്തില്‍ ദുഃഖിക്കുന്നെന്നും മോദി ട്വീറ്റ് ചെയ്തു.  2015-ലെയും 2018-ലെയും യു.കെ. സന്ദര്‍ശന വേളയില്‍ എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചും മോദി ട്വീറ്റില്‍ പരാമര്‍ശിച്ചു. രാജ്ഞിയുടെ സൗഹാര്‍ദവും ദയവും ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടിക്കാഴ്ചകളിലൊന്നില്‍, മഹാത്മാ ഗാന്ധി വിവാഹവേളയില്‍ സമ്മാനിച്ച കൈത്തൂവാല രാജ്ഞി തന്നെ കാണിച്ചുതന്ന കാര്യവും മോദി അനുസ്മരിച്ചു.

Read More

ദിലീപിന്റെ അപരനെ ഏറ്റെടുത്ത് യുഎഇ

ദിലീപിന്റെ അപരനും,ഏറ്റവും കുറഞ്ഞ സമയമായ 10 മിനിറ്റിൽ 151 കലാകാരന്മാരെ അവതരിപ്പിച്ച കലാകാരൻ , എന്ന നിലയിലും ശ്രദ്ധേയനായ കലാഭവൻ സുധി വൺമാൻ ഷോയുമായി യുഎഇയിൽ. അജ്നമാനിൽ നടന്ന ഓണമേളം സ്റ്റേജ് ഷോയിൽ പാട്ട്, കോമഡി ഗെയിം ഷോ, സ്‌പോട്ട് ഡബ് എന്നിങ്ങനെ എല്ലാ മേഖലയിലും കൈവച്ചുകൊണ്ട് വൺമാൻ ഷോ കൊണ്ട് കാണികളെ കയ്യിലെടുത്ത കലാഭവൻ സുധിയുടെ പ്രകടനം കയ്യടികൾ നേടി. വിവിധ സംഘടനകളുടെ അഭ്യർഥന പ്രകാരം സുധി ഈ മാസം 25 വരെ ദുബായിലുണ്ടാകും. യൂറോപ്പ്,…

Read More

യാതൊരു പ്രകോപനവുമില്ലാതെ പ്രവാസിയെ മർദിച്ച് സ്വദേശി അക്രമി ; ജയിലിൽ അടച്ച് ദുബായ് പോലീസ്

സ്വന്തം വീടിനു മുൻപിലെ ബെഞ്ചിൽ ഇരിക്കുകയായിരുന്ന പ്രവാസി യുവാവിനെ യാതൊരു പ്രകോപനവും ഇല്ലാതെ മർദ്ദിക്കുകയും അയാളുടെ ഫോൺ മോഷ്ടിക്കുകയും ചെയ്ത കേസിൽ ദുബായിൽ യുവാവ് അറസ്റ്റിൽ. അക്രമി മദ്യപാന ലഹരിയിലായിരുന്നു എന്നാണു റിപ്പോർട്ടുകൾ. വീടിനു മുൻപിലെ ബെഞ്ചിൽ മൊബൈൽ നോക്കിയിരിക്കുകയായിരുന്നു തന്നെ മദ്യപിച്ചെത്തിയ സ്വദേശി മുഖത്തും തലയിലും ശക്തമായി അടിക്കുകയായിരുന്നു എന്നു പ്രവാസി യുവാവ് പോലീസിനോട് പറഞ്ഞു.പെട്ടെന്നുണ്ടായ അടിയുടെ ആഘാതത്തിൽ ഇയാൾ ബോധരഹിതനായി. ബോധം തെളിഞ്ഞപ്പോഴാണ് മുഖത്തെ പാടുകൾ കണ്ടതും മൊബൈൽ നഷ്ട്ടപ്പെട്ട വിവരവും ഇയാൾ തിരിച്ചറിഞ്ഞത്….

Read More

സൗദി അറേബ്യയിലെ തബൂക്കിൽ സംഘർഷം ; വെടിവെയ്പ്പിൽ 20 വയസുള്ള യുവാവ് കൊല്ലപ്പെട്ടു

സൗദി അറേബ്യയിലെ തബൂക്കിൽ ഒരു കൂട്ടം ആളുകൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടിയുണ്ടായ സംഘർഷത്തിൽ ഒരാൾ വെടിയേറ്റു മരിച്ചു.സംഘർഷത്തിലുണ്ടായിരുന്ന ഏഴു പേരെ അറസ്റ്റ് ചെയ്തു. ആളുകൾ കൂട്ടം കൂടിയുണ്ടായ സംഘർഷത്തിൽ വെടിവെയ്പ് അടക്കം നടന്നു.20 വയസുള്ള യുവാവാണ് വെടിയേറ്റ് മരിച്ചത്. വെടിവയ്പ്പിനും ഒരാളുടെ മരണത്തിനും ഇടയായ സംഘർഷത്തിന്റെ വിഡിയോ വ്യാപകമായ് പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തത് . സംഭവത്തിന്റെ ദൃശ്യങ്ങളും വിവരണങ്ങളും പൊലീസ് പുറത്തു വിട്ടു. ഏതാനും പേരെ പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ…

Read More

വിസ റദ്ദാക്കി പോകുന്നവർ ശ്രദ്ധിക്കുക ;നിയമ കുരുക്കുകൾ ഒഴിവാക്കിയില്ലെങ്കിൽ ജയിൽ ശിക്ഷ

വിസ റദ്ദാക്കി പോകുന്നവർ ശ്രദ്ധിക്കുക ;നിയമ കുരുക്കുകൾ ഒഴിവാക്കിയില്ലെങ്കിൽ ജയിൽ ശിക്ഷ യു എ യിൽ വിസ റദ്ദാക്കി നാട്ടിലേക്ക് പോയതിനുശേഷം തിരിച്ചു വരാൻ സാധിക്കാതെ നിയമക്കുരുക്കുകളിൽ പെടുന്നവരും, ജയിലിൽ ആകുന്നവർ നിരവധിയാണ്.ജയിലിൽ ആകുന്നവർ നിരവധിയാണ്. സ്വന്തം പേരിൽ കേസുള്ളത് അറിയാതെ തിരിച്ചെത്തുമ്പോൾ ജയിലിൽ ആകുന്നത്തവരും അനവധിയാണ്. വിസ റദ്ദാക്കുന്നതിനു മുൻപ് സ്വന്തം പേരിൽ കേസുകൾ ഇല്ലായെന്ന് ഉറപ്പുവരുത്തണം. അഥവാ ഏതെങ്കിലും കേസുകൾ ഉണ്ടെങ്കിൽ യു എ ഇ യിലേക്ക് തിരിച്ചെത്തുമ്പോൾ തന്നെ പിടികൂടി കോടതിയിൽ ഹാജരാക്കുകയാണ്…

Read More

സൗദിയിൽ ഒരാഴ്ചക്കിടയിൽ 15568 നിയമലംഘനങ്ങൾ പിടികൂടി പോലീസ്

സൗദിയിൽ തൊഴിൽ, താമസം, ഗതാഗതം എന്നീ മേഖലകളിൽ കഴിഞ്ഞ ഒരാഴ്ചയിൽ 15568 നിയമലംഘനങ്ങൾ നടന്നതായി സുരക്ഷ സേന അറിയിച്ചു. തൊഴിൽ, താമസം എന്നീ മേഖലകളിലാണ് കൂടുതൽ നിയമ ലംഘനം നടന്നിട്ടുള്ളത്. താമസനിയമം ലംഘിച്ച 9331പേരും അതിർത്തി സുരക്ഷനിയമങ്ങൾ ലംഘിച്ച 4,226 പേരും തൊഴിൽ വ്യവസ്ഥകൾ ലംഘിച്ച 2,011 പേരുമാണ് അറസ്റ്റിലായത്. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 260 പേരെ അതിർത്തിസേന പിടികൂടി സുരക്ഷാവകുപ്പിന് കൈമാറി. വിസ നിയമലംഘനം നടത്തുന്നവരാണ് അധികവും. വിസനിയമലംഘനം നടത്തിയാൽ നാടുകടത്തുകയാണ് പ്രധാനമായും ചെയ്യുന്നത്….

Read More

മസ്കത്ത് വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന്റെ ചിറകിന് തീപിടിച്ചു ; ആളപായമില്ല

 ഒമാനിലെ മസ്കത്ത് വിമാനത്താവളത്തിൽ ബുധനാഴ്ച ഉച്ചയോടെ എയർ ഇന്ത്യ വിമാനത്തിന്റെ ചിറകിനു തീപിടിച്ചു.വിമാനം പുറപ്പെടാനിരിക്കെ ആയിരുന്നു അപകടമുണ്ടായത്.എന്നാൽ പുറപ്പെടാനിരിക്കെ വിമാനത്തിന്റെ ചിറകിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ എമർജൻസി വാതിൽ വഴി ആളുകളെ പുറത്തെത്തിച്ചു. സമയോചിതമായ ഇടപെടൽ മൂലം കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. മറ്റു വിമാനങ്ങൾക്ക് യാത്ര തടസ്സങ്ങൾ ഉണ്ടായിട്ടില്ല. 

Read More