
ചരിത്രം ഈ ജൂത വിവാഹം : ചരിത്രത്തിലെ ഏറ്റവും വലിയ ജൂത വിവാഹത്തിന് സാക്ഷ്യം വഹിച്ച് യു എ ഇ
സഹിഷ്ണുതക്ക് ഏറെ പ്രാധാന്യം നൽകുന്ന യു എ യുടെ മണ്ണിൽ ജീവിക്കാനിഷ്ടപ്പെടുന്ന ജൂത ദമ്പതികൾ ഏഴു ദിവസം നീണ്ട ചടങ്ങുകളോടെ വിവാഹിതരായി. ഏഴു ഭൂഖണ്ഡങ്ങളെ സാക്ഷിയാക്കി, ഏഴു പ്രാർത്ഥനകൾ ചൊല്ലി, ഏഴു തവണ വലം വച്ചുകൊണ്ട് ജൂത ആചാരപ്രകാരമാണ് വധൂവരന്മാർ വിവാഹിതരായത്. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജൂത വിവാഹമായിരുന്നു അത്. 1500ൽ അധികം അതിഥികൾ, വിവിധ രാജ്യങ്ങളിൽ നിന്നും മതങ്ങളിൽ നിന്നുമുള്ള പുരോഹിതർ, വിവിധ ഭാഷക്കാർ, വിവിധ സംസ്കാരങ്ങൾ എല്ലാം സമന്വയിച്ച വേദിയിലായിരുന്നു വിവാഹം. വിദേശത്തു…