
വന്യജീവി സംരക്ഷണ പദ്ധതി ചീറ്റ – നരേന്ദ്ര മോദി 72-ാം ജന്മദിനമായ ഇന്ന് ചീറ്റകളെ കുനോ നാഷണൽ പാർക്കിൽ തുറന്നു വിടും
ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം നമീബിയയിൽ നിന്ന് മാറ്റിപ്പാർപ്പിച്ച എട്ട് പുതിയ ചീറ്റപ്പുലികളെ വരവേൽക്കാൻ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്ക് ഒരുങ്ങിക്കഴിഞ്ഞു. നമീബിയയിൽ നിന്ന് 8 ചീറ്റപ്പുലികളുമായി പ്രത്യേക കാർഗോ ബോയിംഗ് 747 ചാർട്ടേഡ് വിമാനം ഇന്ന് മധ്യപ്രദേശിലെ ഗ്വാളിയോറിലെ ഇന്ത്യൻ എയർഫോഴ്‌സ് സ്റ്റേഷനിൽ ലാൻഡ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ 72-ാം ജന്മദിനമായ ഇന്ന് ചീറ്റകളെ കുനോ നാഷണൽ പാർക്കിൽ തുറന്നു വിടും. വന്യ മൃഗ സംരക്ഷണത്തിനായുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ ഏറ്റവും പുതിയ അഭിലാഷ പദ്ധതിയായ…