radiokeralam

25 കോടി രൂപയുടെ ഓണം ബംപർ ശ്രീവരാഹം സ്വദേശി അനൂപിന്

25 കോടി രൂപയുടെ ഓണം ബംപർ ശ്രീവരാഹം സ്വദേശിക്ക്. ശ്രീവരാഹം സ്വദേശി അനൂപ് എടുത്ത TJ 750605 എന്ന ടിക്കറ്റിനാണു ബംപർ ഭാഗ്യം. ഓട്ടോ ഡ്രൈവറാണ് അനൂപ്. ശനിയാഴ്ച രാത്രി ഏഴരയ്ക്കു ശേഷമാണ് ടിക്കറ്റ് എടുത്തത്. തിരുവനന്തപുരം ജില്ലയിലെ പഴവങ്ങാടിയിൽ വിറ്റ ടിക്കറ്റാണിത്. ആറ്റിങ്ങൽ ഭഗവതി ഏജൻസിയിൽ നിന്നാണു പഴവങ്ങാടിയിൽ ടിക്കറ്റ് കൊടുത്തത്. ഒന്നാം സമ്മാന ജേതാവിന് 10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി ലഭിക്കും. TG 270912 എന്ന ടിക്കറ്റിനാണ്…

Read More

ദുബൈയിൽ ഇനി വിശപ്പില്ല ; സൗജന്യ ബ്രെഡ്‌ മെഷീനുകൾ സ്ഥാപിച്ചു

 മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യവും, ചിലവറിയ അവശ്യവുമായ “ഭക്ഷണം”ലഭിക്കാതെ ഇനിയൊരാളും യു എ ഈ യിൽ വിശന്നിരിക്കുകയില്ല. നിർധന കുടുംബങ്ങളെയും തൊഴിലാളികളെയും സൗജന്യ ബ്രെഡ് നൽകി സഹായിക്കാൻ ലക്ഷ്യമിട്ടുള്ള ‘എല്ലാവർക്കും അപ്പം’ സംരംഭം ഔഖാഫ് ആൻഡ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷന്റെ (എഎംഎഎഫ്) കീഴിലുള്ള മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ സെന്റർ ഫോർ എൻഡോവ്‌മെന്റ് കൺസൾട്ടൻസി (എംബിആർജിസിഇസി) ശനിയാഴ്ച പ്രഖ്യാപിച്ചു.പൊതുജനങ്ങളുടെ പങ്കാളിതത്തോടെ തുടരുന്ന ഈ സംരംഭത്തിലേക്ക് സംഭാവനകൾ നൽകാൻ കഴിയും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ…

Read More

വാഹനാപകടം അധികാരികളെ അറിയിക്കാതെ മുങ്ങിയാൽ പിഴ 20000 ദിർഹം ;യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ

വാഹനാപകടമുണ്ടായ ശേഷം സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടാൽ 20000 ദിർഹം വരെ പിഴ ചുമത്തുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂട്ടിഷൻ മുന്നറിയിപ്പ് നൽകി. പരുക്കുകൾ ഉണ്ടായാലും ഇല്ലെങ്കിലും സംഭവ സ്ഥലത്തു നിന്നു ഓടി രക്ഷപ്പെടുന്നവർക്ക് പിഴ ചുമത്തുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. അപകടത്തിന് കാരണമായാലും ഇല്ലെങ്കിലും കാര്യകാരണങ്ങളില്ലാതെ സംഭവ സ്ഥലത്തുനിന്നും പോയാൽ അയാൾ ശിക്ഷിക്കപ്പെടും. ട്രാഫിക് സംബന്ധിച്ച 1995 ലെ ഫെഡറൽ നിയമം നമ്പർ 21 ലെ ആർട്ടിക്കിൾ 49, ക്ലോസ് 5…

Read More

ബഹ്‌റൈനിൽ സൈബർതട്ടിപ്പിൽ ജയിലിലായ് രണ്ട് ബഗ്ലാദേശികൾ ; 3 വർഷം തടവും 10000 ദീനാർ വീതം പിഴയും

വ്യക്തിഗത വിവരങ്ങൾ ചോർത്തി, ഓൺലൈൻ തട്ടിപ്പിലൂടെ പൈസകൾ നഷ്ടമാകുന്ന സൈബർ തട്ടിപ്പുകളെക്കുറിച്ചുള്ള വാർത്തകൾ തുടർക്കഥയാവുമ്പോഴും, വീണ്ടും സൈബർ കുറ്റകൃത്യത്തിൽ ശിക്ഷയേറ്റുവാങ്ങി ബംഗ്ലാദേശ് യുവാക്കൾ. ബഹ്‌റൈനിലെ സ്വദേശി യുവതിയിൽ നിന്ന് 1500 ദീനാർ സൈബർ തട്ടിപ്പിലൂടെ തട്ടിയെടുത്ത കേസിൽ രണ്ട്‌ ബംഗ്ലാദേശി യുവാക്കൾക്ക് മൂന്ന് വർഷത്തെ തടവും , കൂടാതെ 10000 ദീനാർ പിഴയും ബഹ്‌റൈൻ കോടതി വിധിച്ചു. കഴിഞ്ഞ വർഷം നവംബറിൽ ബാങ്ക് ജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതികൾ ഫോണിൽ വിളിക്കുകയും വ്യക്തിഗത വിവരങ്ങൾ പുതുക്കുന്നതിനായി ഒരു ലിങ്ക്…

Read More

വഴിയിലുടനീളം ഉടമയില്ലാ കാറുകൾ ; നടപടിയെടുത്ത്‌ മസ്കത്ത് നഗരസഭ

നഗരവഴികളിൽ മാസങ്ങളോളം ഉപേക്ഷിക്കപ്പെട്ട നിലയിൽ കാറുകൾ പെരുകുന്നത് മുസ്കത്ത് നഗരസഭയ്ക്ക് തലവേദനയായി മാറിയിരിക്കുകയാണ്. ഈ വർഷം ഓഗസ്റ്റ് വരെയുള്ള കാലയളവിവിൽ 1163 കാറുകളാണ് മസ്കത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയത് . നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കാറുകൾ ഉപേക്ഷിക്കുന്ന പ്രവണത കൂടുന്നതിനാൽ, ഉപേക്ഷിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി മുൻസിപ്പാലിറ്റി രംഗത്ത് വന്നിരിക്കുകയാണ്. മത്രയിൽ നിന്ന് മാത്രമായ് 550 വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അതേസമയം അമിറാത്തിൽ നിന്നും 236ഉം, സീബിൽ നിന്നും 211 കാറുകളുമാണ് കണ്ടെത്തിയത്….

Read More

മലപ്പുറം സ്വദേശി സൗദിയിൽ അന്തരിച്ചു

നെഞ്ചുവേദനയെ തുടര്‍ന്ന്മലപ്പുറം സ്വദേശി സൗദിയിൽ അന്തരിച്ചു . അരീക്കോട് വാലില്ലാപ്പുഴ കുട്ടൂളി സ്വദേശി മാത്തുത്തൊടി സൂപ്പി (55) യെ നെഞ്ചു വേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സൗദി റിയാദില്‍ താമസിച്ചു വരുന്ന ഇയാൾ നെഞ്ചുവേദനയെ തുടര്‍ന്ന് ശുമൈസി ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.ശേഷമാണ് മരണപ്പെട്ടത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിന് റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, ഉമര്‍ അമാനത്ത്, സുഹൃത്തുക്കളായ ഫൈസല്‍, തോമസ് എന്നിവര്‍ രംഗത്തുണ്ട്.ഭാര്യ: ഫാത്തിമ. മക്കള്‍: ജസ്‌ന, അസ്ലി. 

Read More

മാലിന്യസംസ്കരണം നാലാം ഘട്ടം പൂർത്തിയാക്കി ഖത്തർ

മാലിന്യത്തിന്റെ അളവ് കുറച്ച് പരിസ്ഥിതി സംരക്ഷിച്ച് വരും തലമുറക്കായി വിഭവങ്ങൾ കാത്തു സൂക്ഷിക്കണമെന്ന ലക്ഷ്യത്തോടെ ഖത്തർ നടപ്പിലാക്കുന്ന മാലിന്യസംസ്കരണ പദ്ധതിയുടെ നാലാം ഘട്ടം പൂർത്തിയാക്കി. സർക്കാർ അർദ്ധസർക്കാർ കെട്ടിടങ്ങൾ, സ്റ്റേഡിയങ്ങൾ, മറ്റു കായികവേദികൾ,എന്നിവ വരുത്തിയാക്കുകയാണ് പദ്ധതി വഴി ചെയ്തു വരുന്നത്. പൊതുശുചിത്വ മന്ത്രായലയത്തിന്റെ ആഹ്വനപ്രകാരം മാലിന്യങ്ങൾ ജൈവ അജൈവ മാലിന്യങ്ങൾ എന്നിങ്ങനെ തരം തിരിതരം തിരിക്കുന്ന ഈ സംവിധാനം ആളുകൾ പ്രയോജനപ്പെടുതുന്നതിലൂടെ 2030 ആകുമ്പോഴേക്കും ലക്‌ഷ്യം കൈവരിക്കാൻ സാധിക്കുന്നതെന്നാണ് പറയുന്നത്. മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തിയാൽ കർശന…

Read More

ഓപ്പറേഷൻ സരൾ രാസ്ത ത്രീ: സംസ്ഥാനത്തെ റോഡുകളിൽ വിജിലൻസ് മിന്നൽ പരിശോധന

സംസ്ഥാനത്തെ റോഡുകളിൽ വീണ്ടും വിജിലൻസിന്റെ മിന്നൽ പരിശോധന. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ നിർമ്മിക്കുന്ന റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാനായിരുന്നു സംഘം മിന്നൽ പരിശോധന നടത്തിയത്. വിജിലൻസ് ഡയറക്ടർ ശ്രീ മനോജ് എബ്രഹാം ഐ.പി.എസ്സിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. റോഡുകൾ പൊട്ടിപ്പൊളിയുന്നതും റോഡപകടങ്ങൾ വർധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് വിജിലൻസിന്റെ പരിശോധന. ഓപ്പറേഷൻ സരൾ രാസ്ത ത്രീ എന്ന പേരിലാണ് രാവിലെ പത്തര മുതൽ വിവിധ ഇടങ്ങളിൽ പരിശോധന ആരംഭിച്ചത്. പരിശോധനയിൽ 84 പിഡബ്ല്യുഡി റോഡുകളും 23 എൽ.എസ്.ജി.ഡി…

Read More

ഡെൻമാർക്ക് ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വെട്ടിപ്പ് നടത്തി ഇന്ത്യൻ പൗരൻ ;10000 കോടി പിഴ വിധിച്ച് ദുബായ് കോടതി

ഡെൻമാർക്ക് ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വെട്ടിപ്പ് നടത്തി ഇന്ത്യൻ പൗരൻ. ഏതാനും വർഷങ്ങളായി ദുബായിൽ താമസിച്ചു വരുന്ന ഇന്ത്യൻ പൗരനാണ് ഡെൻമാർക്കിൽ നികുതി വെട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇന്ത്യൻ വംശജൻ സഞ്ജയ് ഷായ്ക്ക് 125 കോടി ഡോളർ ആണ് പിഴയായി ദുബായ് കോടതി വിധിച്ചിരിക്കുന്നത്. ഇത് ഏകദേശം 10,000 കോടി ഇന്ത്യൻ രൂപയാണ്. ബ്രിട്ടിഷ് പൗരത്വമുള്ള സഞ്ജയ് ഷാ ഏതാനും വർഷങ്ങളായി ദുബായിലാണു താമസം. ഡെൻമാർക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വെട്ടിപ്പാണ് സഞ്ജയ് ഷാ നടത്തിയതെന്ന്…

Read More

യു എ യിൽ താപനില താഴുന്നു

യു.എ.ഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതവും ചില സമയങ്ങളിൽ പൊടി നിറഞ്ഞതുമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്തെ താപനില ക്രമേണ കുറഞ്ഞുവരികയാണ് പ്രത്യേകിച്ച് ഉൾപ്രദേശങ്ങളിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകും.ദുബൈയിലെ താപനില 37 ഡിഗ്രി സെൽഷ്യസും അബുദാബിയിലേത് 38 ഡിഗ്രിയുമായിരിക്കും. യു എ ഇ യുടെ വടക്കൻ പ്രദേശങ്ങളിൽ രാത്രിയിലും ഞായറാഴ്ച രാവിലെയും ഈർപ്പം നിറഞ്ഞ അന്തരീക്ഷമായിരിക്കുമെന്നും , മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഉച്ചയോടെ മേഘങ്ങൾ കിഴക്ക് ബാഗങ്ങളിലേക്ക് നീങ്ങാനാണ് സാധ്യതയുണ്ട്…

Read More