radiokeralam

ഐഫോൺ 14 മാക്സ് പ്രൊ വാങ്ങാനായി ദുബൈയിൽ എത്തി തൃശ്ശൂർ സ്വദേശി

വിമാന കമ്പനികൾ ടിക്കറ്റുകൾക്ക് കത്തുന്ന വിലയിട്ടിരിക്കുന്ന സാഹചര്യത്തിലും കേരളത്തിൽനിന്ന് ഐഫോൺ 14 പ്രോ മാക്സ് വാങ്ങാൻ മാത്രമായി ദുബായിൽ എത്തിയ തൃശ്ശൂർ സ്വദേശി ധീരജ് പള്ളിയിൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.ടിക്കറ്റിനും വിസയ്ക്കുമായി 40,000 രൂപയാണ് ധീരജിന് ചിലവായത്. പുതുതായ് ഇറങ്ങുന്ന എല്ലാ ഐഫോണുകളും സ്വന്തമാക്കുന്നതാണ് ചില ആളുകളുടെ ഹോബി എങ്കിൽ ഐഫോൺ ആദ്യം സ്വന്തമാക്കുന്നതിലാണ് ധീരജിന് ഹരം. കേരളത്തേക്കാൾ മുൻപ് ദുബായിൽ ഐഫോണുകൾ ഇറങ്ങുന്നത് കൊണ്ട്, ഐഫോണുകൾ ഇറങ്ങുമ്പോൾ ഇത് സ്വന്തമാക്കുന്ന കേരളത്തിലെ ആദ്യത്തെ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

നിയമസഭ പാസാക്കിയ 11 ബില്ലുകളിൽ അഞ്ച് ബില്ലുകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയ ബില്ലുകളിലാണ് ഒപ്പിട്ടത്. സർവ്വകലാശാല, ലോകായുക്ത ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റ് നാല് ബില്ലുകളിലും തീരുമാനം നീളുകയാണ്. ഇന്ന് ദില്ലിക്ക് പോകുന്ന ഗവർണർ അടുത്തമാസം ആദ്യമെ തിരിച്ചെത്തു. ഇതിന് ശേഷം മാത്രമെ ഒപ്പുവയ്ക്കാത്ത ബില്ലുകളുടെ കാര്യത്തിൽ തീരുമാനമുണ്ടാകു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ശശി തരൂർ തയ്യാറെടുക്കുമ്പോൾ കേരളത്തിലൽ നിന്നുള്ള പിൻതുണ കുറയുന്നു. തുടക്കത്തിൽ…

Read More

യു എ ഈ യിൽ കച്ചവടക്കെണി ; പറ്റിക്കുന്നവരിലും പട്ടിക്കപ്പെടുന്നവരിലും മലയാളികൾ

ചെറുകിട ബിസിനസുകളിൽ പങ്കാളിയാകാം എന്ന പേരിൽ പണം വാങ്ങി തട്ടിപ്പുകൾ നടത്തുന്ന പ്രവണത കൂടി വരികയാണ്.നിയമപരമായ തെളിവുകൾ ഒന്നും ഇല്ലാതെ പണം നൽകിയ മലയാളികൾ അടക്കമുള്ള നിരവധിയാളുകൾ ഈ ചതിയിൽ കുടിങ്ങിയിട്ടുണ്ട്. റെസ്റ്റോറന്റ്, ഗ്രോസറി, പച്ചക്കറി വ്യാപാരം മുതലായ ചെറുകിട ബിസിനസുകളിൽ പങ്കാളിയായി പണം നിക്ഷേപിച്ചാൽ മാസം നിശ്ചിത തുക നൽകാമെന്നും ലാഭനഷ്ടങ്ങൾക്ക് വിധേയമല്ലെന്നും കാണിച്ചാണ് തട്ടിപ്പുകൾ നടത്തുന്നത്. ഒരു വർഷത്തിന് ശേഷം പണം പിൻവലിക്കാനുള്ള സാധ്യതകളും നൽകുന്നതോടെ ആളുകൾ കെണിയിൽ വേഗത്തിൽ അകപ്പെടുകയാണ് . പറ്റിക്കുന്നവരിലും…

Read More

അബുദാബിയിൽ കനത്ത മഴയും ആലിപ്പഴ വർഷവും ;നിർത്തിയിട്ട വാഹനങ്ങൾ ഒലിച്ചു പോയി

ചൂടിനിടയിൽ അപ്രതീക്ഷിതമായി പെയ്ത കനത്തമഴയിലും ആലിപ്പഴ വർഷത്തിലും പകച്ച് ജനങ്ങൾ.യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പെയ്ത മഴയിൽ കാറുകളടക്കം ഒലിച്ചു പോയി. മലവെള്ളപ്പാച്ചലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വടക്കൻ എമിറേറ്റുകളായ ഷാർജ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലും അൽഐനിലുമാണു കനത്ത മഴ പെയ്തത്. ഈ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടങ്ങളുണ്ട്.റാസൽഖൈമ, ഫുജൈറ എമിറേറ്റുകൾ എന്നിവിടങ്ങളിലെ തടാകങ്ങൾ നിറഞ്ഞൊഴുകുകയാണ്.റോഡുകളെല്ലാം വെള്ളം കയറിയ നിലയിൽ ആണ്. മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്താണ് വിവിധ എമിറേറ്റ് റോഡുകളിലെ വെള്ളക്കെട്ട് നീക്കിയത്. മഴ പെയ്തതോടെ ഈ…

Read More

ഒമാനിൽ രണ്ടിടങ്ങളിൽ വാഹനാപകടം ; രണ്ടു മലയാളികൾ മരണപ്പെട്ടു

ഒമാനില്‍ രണ്ടിടങ്ങളിലായി റോഡു മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ അപകടങ്ങളില്‍ രണ്ടു മലയാളികൾ മരിച്ചു. മസ്‌കത്തിലും ബർക്കയിലുമുണ്ടായ അപകടങ്ങളിൽ മരിച്ചവർകാസർകോട് സ്വദേശികളാണ്. തിങ്കളാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ മൊയ്തീന്‍ കുഞ്ഞി മരണപ്പെടുകയായിരുന്നു. 57 വയസായിരുന്നു.മസ്കത്തിൽ കുമ്പള, ബത്തേരി റയില്‍വേ സ്റ്റേഷന് സമീപമാണ് താമസിച്ചിരുന്നത്. ആര്‍ഒപി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച രാവിലെയോടെയാണ് സഹപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞത്. ദീര്‍ഘനാളായി ഒമാനില്‍ പ്രവാസിയായിരുന്നു. പരേതനായ പട്ടാമ്പി കുഞ്ഞഹമ്മദിന്റെ മകനാണ്. ഭാര്യ: റംല. മക്കള്‍: റാശിഥ്, റൈനാസ്. ഉദയ അബ്ദദുര്‍റഹ്മാന്‍, ബീവി എന്നിവര്‍ സഹോദരങ്ങളാണ്. തിങ്കളാഴ്ച…

Read More

പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാർ; വെള്ളം അനിയന്ത്രിതമായി പുറത്തേക്കൊഴുകുന്നു, മൂന്ന് ദിവസം തുടരും

പറമ്പിക്കുളം ഡാമിന്റെ ഒരു ഷട്ടർ തകരാറിലായതിനെ തുടർന്ന് വെള്ളം അനിയന്ത്രിതമായി പുറത്തേക്കൊഴുകുന്നു. ചാലക്കുടി പുഴയിലെ ജലനിരപ്പ് 4.5 മീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയുടെ സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി. തനിയെ തുറന്ന സാഹചര്യത്തിൽ ജലനിരപ്പ് തുറന്ന ഷട്ടറിന് താഴെയെത്താൻ മൂന്ന് ദിവസമെങ്കിലും എടുക്കുമെന്ന് വിലയിരുത്തൽ. ബുധനാഴ്ച പുലർച്ചെ 1.45 ഓടെയാണ് മൂന്നുഷട്ടറുകളിലൊന്ന് തനിയെ തുറന്നത്. സെക്കൻഡിൽ 15,000 മുതൽ 20,000 വരെ ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഷട്ടർ ഘടിപ്പിച്ചിരുന്ന…

Read More

ലോക ഇന്റർനെറ്റ് വേഗത നിലവാരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി യു എ ഇ

 ഡിജിറ്റൽ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സ് (DQL) പ്രകാരം ഇന്റർനെറ്റ് വേഗതയിൽ ലോകത്തിലെ മൂന്നാമത്തെ സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് യു എ ഇ.വേഗത, സ്ഥിരത, വളർച്ച എന്നീ ഘടകങ്ങൾ പരിഗണിക്കുമ്പോൾ ആഗോള ശരാശരിയേക്കാൾ 54 ശതമാനം മികച്ച പ്രവർത്തനമാണ് യു എ ഇ കാഴ്ചവെയ്ജ്കുന്നത്. ആഗോള റാങ്കിംഗിൽ ഫിക്സഡ് ബ്രോഡ്ബാൻഡിനേക്കാൾ ഉയർന്നവേഗതയാണ് രാജ്യത്തിന്റെ മൊബൈൽ ഇന്റർനെറ്റിനുള്ളത്. സെക്കന്റിൽ 247.7 Mbps വേഗതയിലാണ് മൊബൈൽ ഇന്റർനെറ്റ് പ്രവർത്തിക്കുന്നത്. ആഗോളതലത്തിൽ ആദ്യത്തേതാണിത്. കഴിഞ്ഞ വർഷം മുതൽ, മൊബൈൽ ഇന്റർനെറ്റിന്റെ വേഗത 29.8…

Read More

സന്ദർശക വിസക്കാർക്ക് കേരളത്തിൽ മെഡിക്കൽ പരിശോധന ചെയ്യിപ്പിച്ച് തട്ടിപ്പ്

 സന്ദർശക വിസയിൽ ഗൾഫിലേക്ക് പോകുന്നവർക്ക് മെഡിക്കൽ ചെക്കപ്പുകൾ ആവശ്യമില്ലെന്നിരിക്കെ, മെഡിക്കൽ പരിശോധന അനിവാര്യമാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടുള്ള തട്ടിപ്പുകൾ പെരുകുന്നു. കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് ആദ്യമായ് വരുന്ന ആളുകളെ കേന്ദ്രീകരിച്ചാണ് ഏജന്റുമാരും ചില ലാബുകാരും തമ്മിൽ ചേർന്ന് തട്ടിപ്പുകൾ നടത്തുന്നത്. സന്ദർശക വിസയിലും, റസിഡന്റ് വിസയിലും വരുന്നവർക്ക് നാട്ടിൽ നിന്ന് 6 ഗൾഫ് രാജ്യങ്ങളിലേക്ക് വരുന്നതിന് മെഡിക്കൽ പരിശോധനകൾ നടത്തേണ്ട ആവശ്യമില്ല. പുതിയ വിസ നടപടികളുടെ സമയത്ത് യു എ ഇ യിലെ ലാബുകളിലാണ് മെഡിക്കൽ പരിശോധന നടത്തേണ്ടത്….

Read More

സന്ദർശക വിസയിൽ വരുന്നവരെ കൂട്ടത്തോടെ തിരിച്ചയച്ച് ബഹ്റൈൻ

ബഹ്‌റൈൻ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് സന്ദർശക വിസയിൽ വന്ന നൂറോളം പേരെയാണ് തിങ്കളാഴ്ച ബഹ്‌റൈൻ വിമാനത്താവളങ്ങളിൽ നിന്ന് സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചത്. ബഹ്‌റൈൻന്റെ ഈ തിരിച്ചയക്കൽ നടപടികൾ തുടർക്കഥകളായിക്കൊണ്ടിരിക്കുകയാണ്. സന്ദർശന വിസയിൽ ജോലി അന്വേഷിച്ചെത്തുന്നവർക്കാണ് കൂടുതലും തിരിച്ചയക്കൽ നടപടികൾ നേരിടേണ്ടി വരുന്നത്.നടപടികൾ പൂർത്തിയാക്കി പുറത്തു കടക്കാൻ സാധിക്കാതെ എയർപോർട്ടിൽ തന്നെ താമസിക്കേണ്ടി വന്ന യാത്രക്കാർക്ക് സ്വന്തം വിമാന കമ്പനികളാണ് ഭക്ഷണമടക്കം നൽകിയത്. വിവിധ രാജ്യങ്ങളിൽ നിന്നെത്തി എയർപോർട്ടിൽ കുടുങ്ങി തിരിച്ച് പോകേണ്ടി വന്നവരിൽ നിരവധി മലയാളികളുണ്ട്….

Read More

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചത് മലയാളിയെ ; സമ്മാനത്തുക 65 ലക്ഷം

  ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇത്തവണ ഭാഗ്യം തുണച്ചത് മലയാളിയെയാണ്.ബിഗ് ടിക്കറ്റിന്റെ വാരാന്ത്യ നറുക്കെടുപ്പിൽ 3 ലക്ഷം ദിർഹമാണ് ഖത്തറിൽ ജോലി ചെയ്യുകയായിരുന്നരാകേഷ് ശശിധരൻ എന്ന മലയാളിക്ക് ഓണസമ്മാനമായി ലഭിച്ചിരിക്കുന്നത്.ഇത് 65 ലക്ഷം ഇന്ത്യൻ രൂപയാണ്.സുഹൃത്തുക്കളുമായി ചേർന്നെടുത്ത ബിഗ് ടിക്കറ്റായതുകൊണ്ടുതന്നെ ആനുപാതികമായി സമ്മാനത്തുക പങ്കിട്ടെടുക്കും. 1992അബുദാബിയിൽ ആരംഭിച്ച ഈ ബിഗ് ടിക്കറ്റ് സംവിധാനത്തിൽ, സമ്മാനതുകകൾ കൊണ്ട് ഒറ്റ രാത്രിയിൽ ജീവിതം മാറിമറിഞ്ഞ ഒട്ടേറെപ്പേരുണ്ട്. അതുകൊണ്ടുതന്നെ മലയാളികൾ ഉൾപ്പെടെ എല്ലാ രാജ്യക്കാരും ഭാഗ്യപരീക്ഷണങ്ങൾ നടത്താറുണ്ട്. ഒരു മില്യൺ ദിർഹത്തിൽ…

Read More