radiokeralam

മൾട്ടി എൻട്രി ടൂറിസ്റ്റ് വീസ ഇനി സ്വന്തമായ് ഓൺലൈൻ വഴി അപേക്ഷിക്കാം

അബുദാബി : മൾട്ടി എൻട്രി ടൂറിസ്റ്റ് വീസ ഇനി സ്വന്തമായ് ഓൺലൈൻ വഴി അപേക്ഷിക്കാം. സ്പോൺസറോ ഇടനിലക്കാരോ ഇല്ലാതെ എല്ലാ രാജ്യക്കാർക്കും വീസയ്ക്ക് അപേക്ഷിക്കാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റി അധികൃതർവ്യക്തമാക്കി. അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയോ UAElCP ആപ് വഴിയോ അപേക്ഷ നൽകാം.ടൂറിസ്റ്റുകളുടെ ആഗമനം എളുപ്പമാക്കുന്നതിന് വേണ്ടിയാണ് ഈ സംവിധാനം.മൾട്ടി എൻട്രി ടൂറിസ്റ്റ് വീസക്കായി 1300 ദിർഹമാണ് ഒരു വിദേശിക്ക് ചിലവ് വരുന്നത്. വിദേശികൾക്ക് 5 വർഷം കാലാവധിയുള്ള…

Read More

ചൊവ്വയിൽ നിർമ്മിക്കാനൊരുങ്ങുന്ന നഗരത്തിന്റെ മെറ്റാവേഴ്സ് ആവിഷ്കരണത്തിനൊരുങ്ങി യു എ ഇ

അബുദാബി∙: 2117ൽ യുഎഇ ചൊവ്വയിൽ നിർമിക്കുന്ന നഗരത്തിന്റെ നേർക്കാഴ്ച കൃത്രിമമായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ മെറ്റാവേഴ്സിലൂടെ അവതരിപ്പിക്കാൻ തീരുമാനം.വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വൻ അവസരങ്ങളുണ്ടാക്കുന്ന ചൊവ്വ നഗരത്തിന്റെ പൂർണ അനുഭവമാണ് 3ഡി വിർച്യുൽ റിയാലിറ്റിയിലൂടെ ലഭിക്കുക. 95 വർഷങ്ങൾക്കപ്പുറം നിർമിക്കുന്ന നഗരത്തിന്റെ അവസ്ഥയും ജീവിത രീതിയും സിമുലേഷനിലൂടെ ആവിഷ്കരിക്കും. ഇതിലൂടെ ബഹിരാകാശ ശാസ്ത്ര രംഗത്ത് തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കൂടുതൽ യുവാക്കളെ സയൻസ്, ടെക്‌നോളജി, എൻജിനീയറിങ്, മാത്‍സ് മേഖലകളിലേക്ക് ആകർഷിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.ഓൺലൈൻ ഇടപെടലും,3ഡി വിർച്യുൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സങ്കേതങ്ങളും…

Read More

കേരളത്തിൽ നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ

കേരളത്തിൽ നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്യുകയും ഓഫീസുകൾ എൻഐഎ റെയ്ഡ് നടത്തുകയു ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ ആഹ്വാനം. ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് കേരളത്തിൽനിന്നാണ്. ഭീകരവാദത്തിനു സഹായം ചെയ്‌തെന്ന പേരിൽ 22 പേരെയാണ് സംസ്ഥാനത്തു നിന്നു പിടികൂടിയത്. മഹാരാഷ്ട്രയിൽനിന്നും കർണാടകയിൽനിന്നും ഇരുപതു പേരെ വീതം അറസ്റ്റ്…

Read More

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി

നടിയെ ആക്രമിച്ച കേസിൽ  വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭർത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച വോയ്സ് ക്ലിപ്പുകളിൽ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ആരോപിച്ചായിരുന്നു അതിജീവിത ഹർജി നൽകിയത്. ഹണി എം. വർഗീസ് വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന  ആശങ്ക ഉണ്ടെന്നും അതിജീവിത കോടതിയിൽ വാദിച്ചിരുന്നു.  

Read More

ഇങ്ങനെ പോയാൽ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വരും: ദുൽഖർ സൽമാൻ

മമ്മൂട്ടിയെക്കുറിച്ച് ദുൽഖർ സൽമാൻ പറഞ്ഞ രസകരമായൊരു കമന്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വർഷം ചെല്ലുന്തോറും പ്രായം കുറഞ്ഞുവരുന്ന മമ്മൂട്ടിയുടെ ഗ്ലാമറിനെക്കുറിച്ചാണ് ദുൽഖറിന് പറയുവാനുള്ളത്. ഈ പോക്ക് പോകുകയാണെങ്കിൽ മൂപ്പരുടെ വാപ്പയായി താൻ അഭിനയിക്കേണ്ടി വരുമെന്നാണ് ദുൽഖർ പറയുന്നത്. ആർ. ബൽകി സംവിധാനം ചെയ്ത പാ സിനിമയിൽ അഭിഷേക് ബച്ചൻ, അമിതാഭ് ബച്ചന്റെ അച്ഛനായി അഭിനയിച്ചിരുന്നു. വളരെ സാങ്കൽപ്പികമായി ചോദിക്കുകയാണ്, അത്തരമൊരു പ്രൊജക്റ്റ് താങ്കൾക്കും മമ്മൂക്കയ്ക്കുമായി എത്തിയാൽ എങ്ങനെയാവും പ്രതികരണം? എന്നായിരുന്നു ഒരു അഭിമുഖത്തിനിടയിൽ അവതാരകയുടെ ചോദ്യം. ‘അതത്ര…

Read More

കുങ്കുമപ്പൂവ് വാങ്ങുന്നതിനുള്ള ഏറ്റവും വലിയ കരാറിൽ ഒപ്പുവച്ച് ഖത്തർ

ലോകത്തിലെ ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനമായ ചുവന്ന സ്വർണ്ണമെന്നറിയപ്പെടുന്ന കുങ്കുമപ്പൂവ് വാങ്ങുന്നതിനുള്ള ഏറ്റവും വലിയ കരാറിൽ ഒപ്പുവച്ച് ഖത്തർ. ലോകത്തിലെ ഏറ്റവും വലിയ കുങ്കുമപ്പൂവുത്പാദന കേന്ദ്രമായ ഇറാനിൽ നിന്ന് 30 കോടി ഡോളറിന്റെ കുങ്കുമപ്പൂവ്‌ വാങ്ങാനുള്ള കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്. കുങ്കുമപ്പൂവ് 200 ടൺ ഇറാനിയൻ കുങ്കുമപൂവാണ് വാങ്ങുന്നത്. ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ ഖുവാരിയും ദോഹയിലെ ഇറാനിയൻ സ്ഥാനപതി ഹമീദ്രെസ ദെഹ്ഘാനിയും തമ്മിലാണ് കരാർ ഒപ്പുവച്ചത്. കുങ്കുമപൂവ്ദ്പാദനത്തിൽ ആദ്യസ്ഥാനം ഇറാനും രണ്ടാംസ്ഥാനം ഇന്ത്യയ്ക്കും, മൂന്നാംസ്ഥാനം അഫ്‌ഗാനിസ്ഥാനുമാണ്. ആദ്യകാലം…

Read More

അബുദാബിയിൽ നിർമ്മാണപ്രവർത്തന ത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു

അബുദാബിയിൽ അൽ ബത്തീനിൽ നിർമ്മാണപ്രവർത്തനത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു. അബുദാബി ആഭ്യന്തര സുരക്ഷാവിഭാഗവും, പോലീസും ഇപ്പോഴും സുരക്ഷാപ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുയാണെന്നാണ് അധികൃതർ അറിയിച്ചത്. പൊതുജനങ്ങളോട് പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ സംഭവസ്ഥലത്തേക്ക് പോകരുതെന്നാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. ആളുകൾക്ക് അപകടം സംഭവിച്ചതായി ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. തകർന്ന ബിൽഡിങ്ങിന്റെ വിഡിയോകളോ, ഫോട്ടോയോ പ്രചരിപ്പിക്കുന്നത് യു എ ഇ നിയമ പ്രകാരം ശിക്ഷാർഹമാണ്. പ്രധാനമായും ആളുകൾ തിംഗി പാർക്കുന്ന പ്രദേശമാണ് അൽ ബത്തീൻ. ധാരാളം വില്ലകളും, കെട്ടിടങ്ങളും ഇവിടെയുണ്ട്. അൽ ബത്തീൻ ബീച്ചും…

Read More

അനുനയിപ്പിക്കാൻ ശ്രമം; മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറിയും ഗവർണറുമായി കൂടിക്കാഴ്ച നടത്തി

ഗവർണർ-സർക്കാർ പോര് കനക്കുന്നതിനിടെ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എം.ബി.രാജേഷ്. ചീഫ് സെക്രട്ടറി വി.പി.ജോയിയും ഗവർണറെ കാണാൻ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. രാജ്ഭവനിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. ഗവർണറെ അനുനയിപ്പിക്കാൻ നീക്കത്തിന്റെ ഭാഗമായിട്ടാണ് മന്ത്രിയും ചീഫ് സെക്രട്ടറിയും കൂടിക്കാഴ്ച നടത്തിയത് എന്നാണ് സൂചന. എന്നാൽ രാഷ്ട്രീയമായ ചർച്ചകളുണ്ടായില്ലെന്നും ലഹരിവിരുദ്ധ പ്രചാരണ പരിപാടിക്ക് ക്ഷണിക്കാനായിരുന്നു സന്ദർശനമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Read More

ജിദ്ദയുടെ ആകാശത്ത് വർണ്ണങ്ങൾ വാരി വിതറി എയർഫോഴ്‌സ്‌ വിമാനങ്ങൾ

92–ാമത് സൗദി ദേശീയ ദിനാചാരണത്തിന്റെ ഭാഗമായ് ജിദ്ദയുടെ ആകാശത്ത്‌ വർണ വിസ്മയം തീർത്ത് റോയൽ എയർഫോഴ്സ് വിമാനങ്ങൾ. ആദ്യ പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് കടൽത്തീരത്തിനു മുകളിലൂടെ പറന്ന വിമാനങ്ങൾ ജിദ്ദയുടെ ആകാശത്ത്‌ മിന്നുന്ന പ്രകടനങ്ങളാണ് കാഴ്ച്ച വച്ചത്. റോയൽ സൗദി എയർഫോഴ്‌സിലെ സൈനികർ വിവിധതരം വിമാനങ്ങൾ കൊണ്ട് ആകാശത്ത് വർണ്ണമഴ പെയ്യിച്ചപ്പോൾ ജനങ്ങൾ ആവേശ ഭരിതാരാവുകയായിരുന്നു. സൗദിയിലെ 14 നഗരങ്ങളിലും ദേശീയ ദിന എയർ ഷോയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും റോയൽ സൗദി എയർഫോഴ്‌സ് പൂർത്തിയാക്കിയതായി സൗദി പ്രതിരോധ…

Read More

എണ്ണ ഉത്പാദനം വർദ്ധിപ്പിക്കാൻ ഒരുങ്ങി യുഎഇ

പ്രതിദിന എണ്ണ ഉൽപാദനം വർധിപ്പിക്കാൻ ഒരുങ്ങി യുഎഇ. 2025ഓടെ എണ്ണ ഉത്പാദനം 50 ലക്ഷം ബാരലാക്കി ഉയർത്താനാണു പദ്ധതി.30 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയിലായിരുന്നു  ഉദ്പാതിപ്പിച്ചിരുന്നത്. എണ്ണ  വില വർധിക്കുന്ന സാഹചര്യത്തിൽ നേട്ടം കൊയ്യാൻ ലക്ഷ്യമിട്ടാണ് യു എ ഇ ഇങ്ങനെ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. 2025ൽ ഈ ലക്ഷ്യം സാക്ഷാൽകരിച്ചാൽ 2030ഓടെ പ്രതിദിനം 60 ലക്ഷം ബാരലാക്കി ഉയർത്താനും പദ്ധതിയുണ്ട്. 2030ൽ പ്രതീക്ഷിച്ചിരുന്ന ഉൽപാദന വർധന 5 വർഷം മുൻപുതന്നെ കൈവരിക്കാനാകുമെന്നു ദേശീയ എണ്ണക്കമ്പനിയായ അഡ്നോക് അറിയിച്ചു….

Read More