
ഹയാ കാർഡ് ഉടമകൾക്കൊപ്പം മത്സര ടിക്കറ്റില്ലാത്ത 3 പേർക്ക് പ്രവേശനം ; പ്രവേശന ഫീസ് 500 റിയാൽ.
ഒരു ഹയാ കാർഡ് ഉടമയ്ക്ക് മത്സര ടിക്കറ്റില്ലാത്ത 3 പേരെ വരെ ഖത്തറിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള 1+3 പോളിസി അടുത്തിടെയാണ് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അധികൃതർ പ്രഖ്യാപിച്ചത്. ഹയ്യാ കാർഡ് ഉടമയ്ക്ക് 12 വയസിൽ താഴെയുള്ള കുട്ടികളുണ്ടെങ്കിൽ അവർക്ക് പ്രവേശനം സൗജന്യമായിരിക്കും. 12ന് മുകളിൽ പ്രായമുള്ളവർക്ക് 500 റിയാൽ വീതമാണ് ഫീസ്. ഹയാ മൊബൈൽ ആപ്പിലൂടെ ഫീസ് അടയ്ക്കാനും സാധിക്കും. ലോകകപ്പ് മത്സര ടിക്കറ്റിന്റെ അവസാന ഘട്ട വിൽപന പ്രഖ്യാപിക്കുന്നതോടെ…