radiokeralam

സൗദിയിൽ ആദ്യമായി വനിതയെ ബഹിരാകാശത്തേക്ക് അയക്കുന്ന പദ്ധതിക്ക് തുടക്കം

 റിയാദ് : ചരിത്രത്തിലിടം നേടാൻ സൗദിയും തയ്യാറായിക്കൊണ്ട് സൗദി സ്‌പേസ് കമ്മിഷൻ 2023ൽ ആദ്യമായി വനിതയെ ബഹിരാകാശത്തേയ്ക്ക് അയക്കുന്നതിനുള്ള പദ്ധതിക്കു തുടക്കം കുറിച്ചു. രാജ്യത്തിന്റെ അഭിലാഷമായ വിഷൻ 2030 ന്റെ അവിഭാജ്യ ഘടകമാണ് സൗദി ബഹിരാകാശ പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായി വനിത ബഹിരാകാശ ദൗത്യം നിറവേറ്റുന്നതോടെ ഈ പദ്ധതി സൗദിയുടെ ചരിത്രത്തിൽ ഇടം പിടിക്കും. ദീർഘവും ഹ്രസ്വവുമായ ബഹിരാകാശ പറക്കലുകൾ നടത്താൻ കഴിവുള്ള സൗദി ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനാണു ഈ പ്രോഗ്രാം സമർപ്പിച്ചിരിക്കുന്നത്.ഇതോടെ ബഹിരാകാശ യാത്ര നടത്തുന്ന…

Read More

വാഹനാപകടത്തിൽ പോലീസിന് കാൽ നഷ്ടമായി ; വിചാരണ ഈയാഴ്ച

ദുബായ്∙ പൊലീസ് പട്രോളിങ് കാറിൽ സ്വകാര്യ ആഡംബര വാഹനം ഇടിച്ചതിനെ തുടർന്നു ദുബായ് പൊലീസ് ഉദ്യോഗസ്ഥന്റെ ഒരു കാൽ നഷ്ടപ്പെട്ടു. മാർച്ച് 21 ന് ജബൽ അലിയിൽ നടന്ന വാഹനാപകടത്തിലായിരുന്നു പോലീസ് ഉദ്യോഗസ്ഥന് കൽ നഷ്ടമായത്. 30കാരിയായ സ്വദേശി വനിത അശ്രദ്ധമായി ഓടിച്ച ആഡംബര കാർ പൊലീസ് വാഹനത്തിലിടിക്കുകയായിരുന്നു. തകരാറിലായ മറ്റൊരു കാർ പരിശോധിക്കുന്നതിനായി എത്തിയതായിരുന്നു പോലീസ് പട്രോളിങ് വാഹനം. റോഡിന്റെ നടുവിൽ കുടുങ്ങിയ കാർ വശത്തേക്കു മാറ്റി ഹസാർഡ് ലൈറ്റുകളും മറ്റും ഉപയോഗിച്ച് സൂചന നൽകിയിട്ടും…

Read More

”ഫ്രീ ബ്രെഡ് ഫോർ ഓൾ” ; 10 സ്മാർട്ട് മെഷീനുകൾ സമ്മാനിച്ച് എമിറാത്തി വ്യവസായി

ദുബായ് : ”ഫ്രീ ബ്രെഡ് ഫോർ ഓൾ” ദുബായ് സംരംഭത്തിന് പിന്തുണ നൽകി എമിറാത്തി വ്യവസായിയായ ഖലാഫി ബിൻ അഹമ്മദ് അൽ ഹബ്തൂർ. ”ഫ്രീ ബ്രെഡ് ഫോർ ഓൾ” സംരംഭത്തിന് സഹായകരമാകുന്ന നിരവധി ഉപകരണങ്ങൾ ദുബായിലെ ഔഖാഫ് ആൻഡ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷനിൽ അംഗമായിട്ടുള്ള മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ സെന്റർ ഫോർ എൻഡോവ്‌മെന്റ് കൺസൾട്ടൻസിക്ക് വ്യവസായി നൽകി. ആവശ്യക്കാർക്കും തൊഴിലാളികൾക്കും സൗജന്യ റൊട്ടി തയ്യാറാക്കുന്നതിനായി ദുബായിലെ അംഗീകൃത സ്ഥലങ്ങളിൽ ഷോപ്പിംഗ് സെന്ററുകളുമായി സഹകരിച്ച് മുൻകൂട്ടി പ്രോഗ്രാം…

Read More

അൽ ഐൻ മൃഗശാലയിൽ ഇന്നും നാളെയും സൗജന്യ പ്രവേശനം

 യു എ ഇ സൗദി ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി അൽ ഐൻ മൃഗശാലയിൽ ഇന്നും നാളെയും (സെപ്റ്റംബർ 23, 24) മൃഗശാലയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.കൂടാതെ അൽ ഐൻ സഫാരി യാത്രകൾക്ക് മൃഗശാല 50 ശതമാനം കിഴിവും വാഗ്ദാനം ചെയ്യുന്നു. മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കൽ, അവയുമായുള്ള അടുത്ത കൂടിക്കാഴ്ചയുൾപ്പെടെ സന്ദർശകർക്ക് വിവിധവിനോദ സഞ്ചാര അനുഭവങ്ങൾ ആസ്വദിക്കാനുള്ള അവസരം ലഭിക്കും. സൗദി സ്ഥാപക പിതാവിനെ ആദരിക്കുന്ന വാസ്തുവിദ്യാ വിസ്മയമായ ഷെയ്ഖ് സായിദ് ഡെസേർട്ട് ലേണിംഗ് സെന്റർ, വ്യത്യസ്ത മൃഗങ്ങളെ…

Read More

നിയമലംഘനം നടക്കുന്നത് ഭരണസംവിധാനത്തിൽ ഭയമില്ലാത്തതിനാൽ; തൊട്ടാൽ പൊള്ളുന്ന കാലം വരെ ബസുകൾക്ക് നേരെ കല്ലെറിയൽ തുടരുമെന്ന് ഹൈക്കോടതി

തൊട്ടു കളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ ആക്രമണം തുടരുമെന്ന് ഹൈക്കോടതി. പിഎഫ്‌ഐ ഹർത്താലിൽ 70 കെഎസ്ആർടിസി ബസുകൾ നശിപ്പിക്കപ്പെട്ടുവെന്ന് സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. ഹർത്താലുമായി ബന്ധപ്പെട്ട് രണ്ട് മണി വരെ 53 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 127 പേരെ അറസ്റ്റ് ചെയ്യുകയും.  229 പേരെ കരുതൽ തടവിലാക്കുകയും ചെയ്തിട്ടുണ്ടെന്നും ഹൈക്കോടതിയിൽ സർക്കാർ അറിയിച്ചു.  ഹർത്താലിൽ പൊതുമുതലിനുണ്ടായ നഷ്ടം എങ്ങനെ നികത്തുമെന്ന് ഹൈക്കോടതി ചോദിച്ചു. നഷ്ടപരിഹാരം നേടിയെടുക്കാനായി എന്തു നടപടിയാണ് സർക്കാർ സ്വീകരിച്ചത്?…

Read More

കാൽനടയാത്രക്കാരെയും, വാഹനങ്ങളേയും ആക്രമിച്ചതിന് സൗദിയിൽ 32 പേർ അറസ്റ്റിൽ

സൗദി അറേബ്യയിൽ രണ്ടിടങ്ങളിലായി കാൽനടയാത്രക്കാരെ ഉപദവിച്ചതിനും, വാഹനങ്ങൾ ആക്രമിച്ച് ഗതാഗതം തടസ്സപ്പെടുത്തിയതിനും 32 പേരെ സൗദി പോലീസ് അറസ്റ്റ് ചെയ്തു.വ്യാഴം വെള്ളി ദിവസങ്ങളിലാണ് അക്രമാസക്തമായ രീതിയിൽ പെരുമാറിയ ഒരു കൂട്ടം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തത്.പാർക്കിൽ കാൽനടയാത്രക്കാരെ ശല്യം ചെയ്തതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും ഔദ്യോഗിക വാഹനങ്ങളെ ആക്രമിച്ചതിനും 17 പേരെയാണ് സമീപപ്രദേശങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തത്. 14 സൗദി പൗരന്മാരും 3 പ്രവാസികളും ഉണ്ടായിരുന്നു. രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയിലെ ഹഫ്ർ അൽ-ബാറ്റിൻ പോലീസ് വ്യാഴാഴ്ചയാണ് ഇവരെ അറസ്റ്റ്…

Read More

ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടെന്ന് എൻ.ഐ.എ റിമാൻഡ് റിപ്പോർട്ട്

ജിഹാദിന്റെ ഭാഗമായി ഭീകരവാദ പ്രവർത്തനം നടത്തി ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ പോപ്പുലർ ഫ്രണ്ട് ഗുഢാലോചന നടത്തിയെന്ന് എൻഐഎ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ ഭാഗമായി സർക്കാർ നയങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു. ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് പോപ്പുലർ ഫ്രണ്ട് യുവാക്കളെ പ്രേരിപ്പിക്കുന്നതായും ദേശീയ അന്വേഷണ ഏജൻസി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുണ്ട്. ചില പ്രത്യേക സമുദായങ്ങളിൽപ്പെട്ട നേതാക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഹിറ്റ് ലിസ്റ്റ് കണ്ടെടുത്തിട്ടുണ്ട്. വർഗീയ വിദ്വേഷം വളർത്തുന്നതിൽ സംഘടന വളരെദൂരം മുന്നോട്ടുപോയിട്ടുണ്ടെന്നാണ് പിടിച്ചെടുത്ത തെളിവുകളിൽ നിന്നും വ്യക്തമാകുന്നതെന്നും…

Read More

കട അടപ്പിക്കാൻ ശ്രമം; പയ്യന്നൂരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കൈയേറ്റം ചെയ്ത് നാട്ടുകാർ

പയ്യന്നൂരിൽ കട അടപ്പിക്കാനെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ നാട്ടുകാർ കൈയേറ്റം ചെയ്തു. നിർബന്ധിച്ച് കട അടയ്ക്കണമെന്ന് ആവശ്യപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകരേയാണ് പ്രദേശത്ത് തടിച്ചുകൂടിയ നാട്ടുകാർ മർദിച്ചത്. കട അടപ്പിക്കാൻ ശ്രമിച്ച നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ രാമൻതളി ഭാഗത്തുനിന്നെത്തിയ മുനീർ, നർഷാദ് സികെ, ശുഹൈബ് ഉൾപ്പെടെ നാല് പേരാണ് പിടിയിലായത്. വെള്ളിയാഴ്ച 12 മണിയോടെ പയ്യന്നൂരിൽ തുറന്നുപ്രവർത്തിച്ച കടകളാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അടപ്പിക്കാൻ ശ്രമിച്ചത്. നിർബന്ധപൂർവ്വം കട അടയ്ക്കണമെന്ന്…

Read More

ഖത്തർ പ്രവാസികൾക്ക് നേട്ടം ; വിനിമയ മൂല്യം 22. 20

ദോഹ ; വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതിന്റെ ഫലമായി ചരിത്രത്തിൽ ആദ്യമായി ഖത്തർ റിയാലും ഇന്ത്യൻ രൂപയും തമ്മിലുള്ള വിനിമയ മൂല്യം 22 രൂപ കടന്നു. നാട്ടിലേക്ക് ഇപ്പോൾ പണമയക്കുന്നവർക്ക് സുവർണ്ണനിമിഷങ്ങളാണ്.1 ഖത്തർ റിയാലിന്റെ ഇന്ത്യയുമായുള്ള വിനിമയ മൂല്യം 22 രൂപ 20 പൈസയാണ്. നാട്ടിലേക്ക് പണം അയയ്ക്കാൻ പണവിനിമയ സ്ഥാപനങ്ങളിൽ എത്തിയവർക്ക് 22 രൂപ 2 പൈസ വരെ ലഭിച്ചു. 1,000 റിയാൽ അയച്ചാൽ നാട്ടിൽ 22,020 രൂപ ലഭിക്കും. വേതനം ലഭിക്കുന്ന സമയമല്ലാത്തതിനാൽ…

Read More

ദേശീയ ചിഹ്നം വാണിജ്യാവശ്യങ്ങൾക്കുപയോഗിക്കുന്നത് നിരോധിച്ച് ഖത്തർ

ദോഹ : കഴിഞ്ഞ ആഴ്ചയിൽ ഖത്തർ രാജ്യത്തിന്റെ പുതിയ ദേശീയ ചിഹ്നം പുറത്തിറക്കിയതിനു പിന്നോടിയായി ദേശീയ ചിഹ്‌നം വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു.രാജ്യത്തിന്റെ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നടപടി പ്രകാരമാണ് പുതിയ നടപടി. വാണിജ്യ ശാലകളിലും അവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ദേശീയ ചിഹ്നത്തിന്റെ ഉപയോഗം, വിൽപന, പ്രചാരണം എന്നിവ നിരോധിച്ചു. വാണിജ്യ മേഖലയിലെ വ്യാപാരികളും സ്റ്റോർ മാനേജർമാരുമെല്ലാം ഉത്തരവ് പാലിക്കണം. ഇതുസംബന്ധിച്ച പരിശോധനാ ക്യാംപെയ്ൻ കർശനമായി തുടരും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികളും സ്വീകരിക്കും. കഴിഞ്ഞ ആഴ്ചയാണ് രാജ്യത്തിന്റെ…

Read More