radiokeralam

കുവൈത്ത് ദേശീയദിനം ; ആഘോഷ പരിപാടികൾക്ക് ഫെബ്രുവരി 2ന് തുടക്കമാകും

രാജ്യത്തെ 64-മത് ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമാകുന്നു. ഫെബ്രുവരി രണ്ടിന് ബയാൻ പാലസിൽ പതാക ഉയർത്തൽ ചടങ്ങുകളോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് എല്ലാ ​ഗവർണറേറ്റുകളിലും പരാമ്പരാ​ഗത രീതിയിലുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കാൻ പൊതു ജനങ്ങൾക്കും അവസരമുണ്ടായിരിക്കും. പ്രധാന മന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹിന്റെ നേതൃത്വത്തിൽ ബയാൻ പാലസിൽ നടന്ന മന്ത്രിസഭാ യോ​ഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഫെബ്രുവരി 25ന് കുവൈത്തിൽ ദേശീയ ദിനവും 26ന് വിമോചന ദിനവും ആഘോഷിക്കും….

Read More

മക്ക, മദീന റിയൽ എസ്റ്റേറ്റ് കമ്പനികളിൽ വിദേശ നിക്ഷേപത്തിന് അനുമതി

സൗദി അറേബ്യയിലെ പുണ്യ പ്രദേശങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലെ റിയൽ എസ്റ്റേറ്റ് കമ്പനികളിൽ വിദേശ നിക്ഷേപത്തിന് അനുമതി ലഭിച്ചു. സൗദി അറേബ്യയുടെ കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, സൗദി ഓഹരി വിപണി ശക്തിപ്പെടുത്തുക, മക്ക,മദീന എന്നിവിടങ്ങളിലെ ഭാവി വികസന പദ്ധതികളെ പിന്തുണയ്ക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതുവരെ മക്ക, മദീന ന​ഗര പരിധികളിൽ റിയൽ എസ്റ്റേറ്റുകൾ സ്വന്തമായുള്ള കമ്പനികളിൽ നിക്ഷേപം നടത്താൻ വിദേശികൾക്ക് അനുമതി ഇല്ലായിരുന്നു. ഇതാണ് പുതിയ തീരുമാനം…

Read More

കുവൈത്തിൽ ക്രിസ്റ്റൽ മെത്തുമായി രണ്ട് പേർ അറസ്റ്റിൽ

കുവൈത്തിലെ സാദ് അൽ അബ്ദുല്ല പ്രദേശത്ത് ലഹരി മരുന്നായ ക്രിസ്റ്റൽ മെത്തുമായി രണ്ടു പേരെ ജഹ്റ സുരക്ഷ അധികൃതർ അറസ്റ്റു ചെയ്തു. പിടികൂടിയവരിൽ ഒരാൾ കുവൈത്തിയും മറ്റൊരാൾ ​ഗൾഫ് പൗരനുമാണ്. ഇവരിൽ നിന്നും അഞ്ച് ബാ​ഗുകളിലായി സൂക്ഷിച്ചിരുന്ന ക്രിസ്റ്റൽ മെത്ത് കണ്ടെടുത്തു. ജഹ്റ പട്രോളിങ് ടീമിന്റെ പതിവ് പരിശോധനക്കിടയിലാണ് സാദ് അൽ അബ്ദുല്ല പ്രദേശത്തെ സ്കൂൾ പാർക്കിങ് ഏരിയയിൽ സംശയാസ്പദമായ രീതിയിൽ ഒരു വാഹനം പാർക്കു ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വാഹനത്തിനുള്ളിൽ നിന്ന് അസാധാരണമായ നിലയിൽ ഇരുവരെയും അറസ്റ്റ്…

Read More

നെന്മാറ ഇരട്ടക്കൊലപാത കേസ് ; പ്രതി ചെന്താമരയ്ക്ക് ഒരു കുറ്റബോധവും ഇല്ലെന്ന് പാലക്കാട് എസ്.പി ,കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡി അപേക്ഷ നൽകും

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിൽ പിടിയിലായ പ്രതി ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പാലക്കാട് എസ്പി അജിത് കുാമർ. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു. കൊല നടത്തിയ പ്രദേശത്ത് തെളിവെടുപ്പ് നടത്തണം. 2019 മുതൽ സുധാകരന്റെ കുടുംബത്തോട് പ്രതിയ്ക്ക് വൈരാഗ്യമുണ്ട്. ഭാര്യ പിരിഞ്ഞു പോയത് സജിതയുടെ കുടുംബം കാരണമാണെന്ന് പ്രതി കരുതി. പ്രതിയ്ക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തിൽ ഇയാൾ സന്തോഷവാനാണെന്നും പൊലീസ് പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് പ്രതിയുടെ മൊഴി പൊലീസ് വിശദീച്ചത്. പ്രതിയെ പുറത്തു…

Read More

നടന്‍ സെയ്ഫ് അലി ഖാനെ വീട്ടില്‍ കയറി ആക്രമിച്ച് സംഭവം; പ്രതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

നടന്‍ സെയ്ഫ് അലി ഖാനെ വീട്ടില്‍ കയറി ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി ഷരീഫുളിനെ 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കുമ്പോള്‍ ബി.എന്‍.എസ് നിയമപ്രകാരം കസ്റ്റഡി കാലാവധി നീട്ടി നല്‍കുന്ന കാര്യം ആലോചിക്കാമെന്നും മജിസ്‌ട്രേറ്റ് അറിയിച്ചു. അന്വേഷണ സംഘം കൊല്‍ക്കത്തയിലാണെന്നും കസ്റ്റഡി കലാവധി രണ്ട് ദിവസം നീട്ടി നല്‍കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടെങ്കിലും ഇത് കോടതി അനുവദിച്ചില്ല. തെളിവ് ശേഖരണവും അന്വേഷണവും ഏകദേശം പൂര്‍ത്തിയാത് കൊണ്ടുതന്നെ കസ്റ്റഡി കാലാവധി നീട്ടേണ്ട ആവശ്യമില്ലെന്നും…

Read More

വേൾഡ് മലയാളി ഫെഡറേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ റി​യാ​ദ് കൗ​ൺ​സി​ലും വി​മ​ൻ​സ് ഫോ​റ​വും ചേ​ർ​ന്ന്​ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി. റി​യാ​ദ് ശു​മൈ​സി​യി​ലെ കി​ങ്​ സ​ഊ​ദ് മെ​ഡി​ക്ക​ൽ സി​റ്റി സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ രാ​വി​ലെ ഏ​ഴ്​ മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ്​ മൂ​ന്നു​വ​രെ ന​ട​ന്ന ക്യാ​മ്പി​ൽ 300ഓ​ളം ആ​ളു​ക​ൾ ര​ക്തം ദാ​നം ചെ​യ്തു. കി​ങ്​ സ​ഊ​ദ് മെ​ഡി​ക്ക​ൽ സി​റ്റി റീ​ജ​ന​ൽ ബ്ല​ഡ് ബാ​ങ്ക് ഡ​യ​റ​ക്ട​ർ ഖാ​ലി​ദ് അ​ൽ സു​ബ​ഹി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. റി​യാ​ദ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ്​ ക​ബീ​ർ പ​ട്ടാ​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ​ലാം…

Read More

കീറുള്ള ജീൻസും ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും പാടില്ല; മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിൽ ഡ്രസ് കോഡ് ഏർപ്പെടുത്തി

പ്രശസ്തമായ മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിൽ ഡ്രസ് കോഡ് നിർബന്ധമാക്കി. ശരീരഭാഗങ്ങൾ പുറത്തു കാണിക്കുന്ന വസ്ത്രങ്ങൾക്കും കീറിയ ജീൻസിനും ഷോർട്ട് സ്കർട്ടുകൾക്കും ക്ഷേത്രത്തിൽ വിലക്ക് ഏർപ്പെടുത്തി. പുതിയ ഡ്രസ് കോഡ് പാലിക്കാത്തവരെ അടുത്ത ആഴ്ച മുതൽ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിന്‍റെ പവിത്രതയെ മാനിച്ചുകൊണ്ടാണ് പുതിയ തീരുമാനമെടുത്തതെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു.  ഇതുവരെ സിദ്ധിവിനായക ക്ഷേത്രത്തിൽ ഏതു വസ്ത്രം ധരിച്ചും പ്രവേശിക്കാമായിരുന്നു. മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിച്ച് പലരും വരുന്നുണ്ടെന്നും അതിനാലാണ് ഡ്രസ് കോഡ് ഏർപ്പെടുത്തിയതെന്നുമാണ് ക്ഷേത്രം ട്രസ്റ്റ് പറയുന്നത്. അതിനാൽ…

Read More

മഹാകുംഭമേളയിലെ അപകടം: മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച് പ്രധാന മന്ത്രി  നരേന്ദ്ര മോദി

 പ്രയാഗ് രാജിലെ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ‘പ്രയാഗ് രാജിലെ  മഹാകുംഭമേളയിൽ ഉണ്ടായ സംഭവത്തിൽ അതീവ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. അപകടത്തിൽ പരിക്കേറ്റവർക്ക്  എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും’-മോദി പറഞ്ഞു. അമൃത് സ്നാനത്തിനിടെ ബാരിക്കേഡ് തകർന്നാണ് അപകടമുണ്ടായത്. തിരക്കിനെ തുടർന്ന് സ്നാനം നിർത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിക്കുകയായിരുന്നു. കുംഭമേളയിലെ വിശേഷ ദിനത്തിൽ ഒരു കോടി പേരെങ്കിലും എത്തിയതായാണ് അനൗദ്യോഗിക കണക്കുകൾ. അതേസമയം, അപകടത്തിൽ മരണം സംബന്ധിച്ച…

Read More

ടിക്ടോക് ഏറ്റെടുക്കാൻ ചർച്ച ആരംഭിച്ച് മൈക്രോസോഫ്റ്റ് ; ഫലം കണ്ടത് ട്രംപിൻ്റെ സമ്മർദ്ദ തന്ത്രം

ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക് ഏറ്റെടുക്കാൻ ചർച്ചയാരംഭിച്ച് മൈക്രോസോഫ്റ്റ്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഈ വാർത്ത സ്ഥിരീകരിച്ചു. ടിക്‌ടോക് ഏറ്റെടുക്കൽ നടപടികളിൽ നിന്ന് ചൈനയെ ഒഴിവാക്കുമെന്നും ട്രംപ് അറിയിച്ചു. എന്നാല്‍ ചര്‍ച്ചകളെ കുറിച്ച് പ്രതികരിക്കാന്‍ മൈക്രോസോഫ്റ്റോ ടിക്ടോക്കോ തയ്യാറായില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ടിക്ടോക്കിന്‍റെ അമേരിക്കന്‍ ബിസിനസ് ഏതെങ്കിലും യുഎസ് കമ്പനിക്ക് വില്‍ക്കാന്‍ ബൈറ്റ്‌ഡാന്‍സിന് മുകളില്‍ സമ്മര്‍ദം ചെലുത്തുകയാണ് ഡോണള്‍ഡ് ട്രംപ്. ടിക്‌ടോക്കിന്‍റെ അമേരിക്കന്‍ ബിസിനസ് ഏറ്റെടുക്കാന്‍ നിരവധി കമ്പനികൾ ശ്രമം നടത്തുന്നുണ്ടെന്നും ഒരു…

Read More

സംസ്ഥാനത്ത് ചൂട് കൂടുന്നു; രാവിലെ 11 മണി മുതൽ 3 മണി വരെ പ്രത്യേകം ശ്രദ്ധിക്കണം: നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ പറയുന്നു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി…

Read More