radiokeralam

ജിഡിപി 6.3% മുതൽ 6.8% വരെ വളരും; സാമ്പത്തിക സർവേ അവതരിപ്പിച്ച് ധനമന്ത്രി

ബജറ്റിന് ഒരു ദിവസം മുമ്പ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ പാർലമെൻ്റിൽ അവതരിപ്പിച്ചു. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 6.3 ശതമാനം മുതൽ 6.8 ശതമാനം വരെ വളരുമെന്നാണ് സാമ്പത്തിക സർവേ റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സമഗ്രമായ അവലോകനം അല്ലെങ്കിൽ വാർഷിക റിപ്പോർട്ടാണ് സാമ്പത്തിക സർവേ. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിൻ്റെ (സിഇഎ) മാർഗനിർദേശപ്രകാരം ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിലെ സാമ്പത്തിക വിഭാഗമാണ് ഇത് തയ്യാറാക്കുന്നത്. പൊതുതെരഞ്ഞെടുപ്പിന് ശേഷം…

Read More

‘പ്രഭാസിന് സോഷ്യൽ മീഡിയ അക്കൗണ്ടില്ല, ചുറ്റും നടക്കുന്നതും അറിയില്ല’; പൃഥ്വിരാജ്

നടൻ പ്രഭാസുമായുള്ള ആത്മബന്ധത്തെക്കുറിച്ച് നടൻ പൃഥ്വിരാജ്. എമ്പുരാൻ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സലാർ രണ്ടാം ഭാഗം ഉണ്ടാകുമെന്നും സ്റ്റാർഡത്തെക്കുറിച്ച് അധികം ചിന്തിക്കാത്ത ആളാണ് പ്രഭാസ് എന്നും പൃഥ്വിരാജ് അഭിമുഖത്തിൽ പറഞ്ഞു. ‘സ്റ്റാർഡത്തിൽ അധികം ബോധവാനാകാത്ത നടനാണ് പ്രഭാസ്. സ്വന്തം സ്റ്റാർഡത്തെക്കുറിച്ച് അധികം ചിന്തിക്കാതിരിക്കുക എന്നതാണ് എല്ലാവരും ചെയ്യേണ്ടത്. ഞാൻ പ്രഭാസിൽ നിന്നാണ് ഇത് പഠിച്ചതാണ്. സോഷ്യൽ മീഡിയയിൽ പ്രഭാസിന് സ്വന്തമായി അക്കൗണ്ട് ഇല്ല. അദ്ദേഹത്തിന്റെ പേരിലുള്ള സോഷ്യൽ…

Read More

വിവാദ ആൾദൈവം നിത്യാനന്ദയ്ക്ക് വീണ്ടും തിരിച്ചടി; 3 മഠങ്ങളുടെ അധിപതിയായി പ്രഖ്യാപിക്കണമെന്ന നിത്യാനന്ദയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി

വിവാദ ആൾദൈവം നിത്യാനന്ദയ്ക്ക് തിരിച്ചടി. മൂന്ന് മഠങ്ങളുടെ അധിപതിയായി പ്രഖ്യാപിക്കണമെന്ന നിത്യാനന്ദയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവെക്കുകയായിരുന്നു.  നിത്യാനന്ദ ഇന്ത്യയിൽ ഇല്ലെന്നും പിന്നെങ്ങനെ മഠത്തിലെ കാര്യങ്ങൾ ശ്രദ്ധിക്കുമെന്നും കോടതി ചോദിച്ചു. താൻ എവിടെ ഉണ്ടെന്ന് എല്ലാവർക്കും അറിയാമെന്നും 50 രാജ്യങ്ങളുമായി നയതന്ത്ര ബന്ധമുണ്ടെന്നും നിത്യാനന്ദ കോടിയില്‍ വാദിച്ചിരുന്നു. മഠങ്ങളിൽ ദേവസ്വം വകുപ്പ് എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിച്ചപ്പോഴാണ്‌ നിത്യാനന്ദ കോടതിയെ സമീപിച്ചത്. സ്വയം പ്രഖ്യാപിത ആൾ ദൈവമായ ഇയാൾ ബലാത്സംഗക്കേസിലെ…

Read More

‘ഭക്ഷണത്തില്‍ എണ്ണ ഉപയോഗിക്കുന്നത് കുറയ്ക്കൂ; പാചക എണ്ണയുടെ അമിത ഉപഭോഗം പൊണ്ണത്തടിക്ക് കാരണമാകും’: പ്രധാനമന്ത്രി

ഭക്ഷണത്തില്‍ എണ്ണ ഉപഭോഗം കുറയ്ക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പാചക എണ്ണയുടെ അമിത ഉപഭോഗം പൊണ്ണത്തടിക്ക് കാരണമാകുന്ന പ്രധാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഗെയിംസ് ഉദ്ഘാടന വേളയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ യുവാക്കളെയടക്കം എല്ലാ പ്രായക്കാരെയും അമിത എണ്ണ ഉപയോഗം ദോഷകരമായി ബാധിക്കുന്നു. അമിതവണ്ണം പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുന്നതിനാൽ ആശങ്കാജനകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എണ്ണ ഉപഭോഗം കുറയ്ക്കാൻ പ്രധാനമന്ത്രി മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. കൂടാതെ ദിവസേന ജോലി ചെയ്യുകയും സമീകൃതവും…

Read More

ഒടിടി ചിത്രങ്ങളിൽ കൂടുതൽ അഭിനയിക്കുന്നത് താരമൂല്യം കുറയ്ക്കും, ഒരു ബാലൻസിങ്ങിനാണ് ശ്രമം; ഷാഹിദ് കപൂർ

കൂടുതൽ ഒ.ടി.ടി ചിത്രങ്ങളിൽ അഭിനയിക്കുന്നത് താരമൂല്യം കുറയ്ക്കുമെന്ന് ബോളിവുഡ് താരം ഷാഹിദ് കപൂര്‍. വിജയ് സേതുപതിക്കൊപ്പമുള്ള ‘ഫര്‍സി’യിലൂടെയായിരുന്നു ഷാഹിദ് കപൂറിന്റെ ഒ.ടി.ടി അരങ്ങേറ്റം. തനിക്ക് രണ്ടുതരം സിനിമകളും വ്യത്യസ്ത അനുഭവമായിരുന്നുവെന്നും രണ്ട് തരത്തിലുള്ള കാഴ്ചക്കാരെ കിട്ടിയെന്നും ഷാഹിദ് പറഞ്ഞു. എന്‍.ഡി.ടി.വിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ഷാഹിദിന്റെ പ്രതികരണം. ഒ.ടി.ടി വലിയ അവസരമാണ് ഒരുക്കിയത്. ഒരു അഭിനേതാവെന്ന രീതിയില്‍ നല്ല റിസൾട്ട് പ്രേക്ഷകര്‍ക്ക് കൊടുക്കാനായെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ, ഒ.ടി.ടി സിനിമകൾ കൂടുതലായി വരുന്നത് ഒരു നടന്‍റെ താരമൂല്യം…

Read More

പുരുഷന്മാര്‍ക്കെതിരെ കേസെടുക്കുന്നതാണ് പുരോഗമനമെന്നാണ് ചിലര്‍ കരുതുന്നത്; പുരുഷ കമ്മീഷന്‍ വേണം; ഹണിറോസിനെതിരേ കേസ് കൊടുക്കുമെന്ന് രാഹുല്‍ ഈശ്വര്‍

നടി ഹണി റോസിനെതെരിരേ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയക്കുമെന്ന് രാഹുല്‍ ഈശ്വര്‍. വ്യാജ കേസ് കൊടുക്കുന്നതിന്റെ വേദന എന്താണെന്ന് ഹണി റോസും അറിയണം. കേസുമായി ഏതറ്റം വരെയും പോകുമെന്നും തനിക്ക് വേണ്ടി താൻ തന്നെ വാദിക്കുമെന്നും രാഹുല്‍ ഈശ്വര്‍ കോഴിക്കോട്ട് പറഞ്ഞു. ഹണി റോസ് വീണ്ടും തനിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഞാന്‍ ചാനലില്‍ ഇരുന്ന് പറഞ്ഞ കാര്യങ്ങള്‍ എങ്ങനെയാണ് കേസ് എടുക്കാനുള്ള കാര്യങ്ങളാകുന്നതെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു. പുരുഷന്മാര്‍ക്കെതിരെ കേസെടുക്കുന്നതാണ് പുരോഗമനമെന്നാണ് ചിലര്‍ കരുതുന്നത്. പുരുഷന്മാരുടെ പ്രശ്‌നങ്ങളും…

Read More

എം.മെഹബൂബ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം.മെഹബൂബിനെ തിരഞ്ഞെടുത്തു. വടകരയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണു മെഹബൂബിനെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പി.മോഹനൻ സെക്രട്ടറി സ്ഥാനത്തു 3 ടേം കാലാവധി പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണു ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന മെഹബൂബിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവിൽ കൺസ്യൂമർ ഫെഡ് ചെയർമാനാണ്. ജില്ലാ സെക്രട്ടേറിയറ്റ് മുന്നോട്ട് വച്ച പേര് ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സിപിഎം ബാലുശ്ശേരി ഏരിയാ സെക്രട്ടറി എന്ന ചുമതലകൾ വഹിച്ചു. സഹകരണ മേഖലയിൽ വലിയ അനുഭവ സമ്പത്തുള്ള നേതാവാണ്…

Read More

ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് മുൻ​ഗണന: എല്ലാവര്‍ക്കും തുല്യ പരിഗണന; നികുതി ഭാരം കുറയ്ക്കുമെന്ന് രാഷ്ടപതി പാര്‍ലമെന്‍റില്‍

പാർലമെന്റിന്റെ ബജറ്റ്‌ സമ്മേളനം തുടങ്ങി. വരുന്ന സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളെക്കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസാരിച്ചു. ഇരുസഭകളെയും അഭിസംബോധന ചെയ്‌ത്‌ രാഷ്‌ട്രപതി ദ്രൗപദി മുർമു നയപ്രഖ്യാപന പ്രസംഗത്തിന്‌ മുന്നോടിയായി മരണമടഞ്ഞ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ അനുസ്‌മരിച്ചു. കുംഭമേളയിൽ മരിച്ചവർക്കും രാഷ്‌ട്രപതി ആദരാഞ്ജലികൾ അർപ്പിച്ചു. രാജ്യം വികസന പാതയിലാണെന്നും എല്ലാവർക്കും തുല്യ പരിഗണന നൽകുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ഭവന രഹിതരായ ലക്ഷങ്ങൾക്ക് പ്രയോജനപ്പെട്ടു….

Read More

സ്വർണ വിലയിൽ വൻവർധനവ്; പവന് 960 രൂപ കൂടി 61840 രൂപയായി

സ്വർണ വിലയിൽ വൻവർധനവ്. പവന് 960 രൂപ കൂടി 61840 രൂപയായി. ഗ്രാമിന് 120 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 7730 രൂപയാണ് ഇന്നത്തെ വില. റെക്കോഡ് വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പവന് 60760 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സ്വർണ വില ആദ്യമായി അറുപതിനായിരം കടന്നത്. അന്ന് 60200 രൂപയായിരുന്നു ഒരു പവന്‍റെ വില. നവംബർ മുതൽ ഫെബ്രുവരി വരെ സ്വർണത്തിന് സീസൺ സമയമാണ്. ഈ സീസൺ ഡിമാൻഡ് ആണ് സ്വർണവില ഉയരാൻ…

Read More

പൂക്കോട് വെറ്ററിനറി കോളേജില്‍ ബോംബ് ഭീഷണി; അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് പ്രതികാരം ചെയ്യുമെന്ന് സന്ദേശം

വയനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ ബോംബ് ഭീഷണി. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് പ്രതികാരം ചെയ്യും എന്നാണ് ഭീഷണി. കോളേജില്‍ ബോംബ് സ്‌കോഡ് പരിശോധന നടത്തുകയാണ്. വൈസ് ചാന്‍സലര്‍ക്കും രജസ്ട്രാര്‍ക്കും ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്‌. അഫ്‌സല്‍ ഗുരുവിന് പുറമെ അണ്ണാ സര്‍വകലാശാലയിലെ പ്രൊഫ. ചിത്രകലാ ഗോപാലനെ കുറിച്ചും ഭീഷണിയില്‍ പരാമര്‍ശമുണ്ട്. നക്‌സല്‍ നേതാവ് മാരനാണ് ബോംബ് വെക്കുകയെന്നും സിനിമ താരം നിവേത പെതുരാജിന്റെ പേരിലുള്ള സന്ദേശത്തില്‍ പറയുന്നു. മെയില്‍ ലഭിച്ച ഉടനെ തന്നെ വൈസ് ചാന്‍സലര്‍ പോലീസില്‍…

Read More