radiokeralam

ഹിന്ദു മഹാസഭയ്ക്കൊപ്പം കോൺഗ്രസിനേയും വിമർശിച്ച് കെ.ആർ മീര ; ശുദ്ധ അസംബന്ധമെന്ന് ബെന്യാമിൻ

ഗാന്ധിവധത്തിൽ ഹിന്ദുമഹാസഭയ്ക്കൊപ്പം കോണ്‍ഗ്രസിനെയും വിമർശിച്ച് എഴുത്തുകാരി കെ ആർ മീര. ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെയെ മീററ്റിൽ ഹിന്ദുമഹാസഭയുടെ നേതൃത്വത്തിൽ ആദരിച്ചു എന്ന പത്രവാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു കെ ആർ മീരയുടെ വിമർശനം- “തുടച്ചുനീക്കാൻ കോൺഗ്രസുകാർ പത്തെഴുപത്തിയഞ്ചു കൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല. പിന്നെയാണ് ഹിന്ദുസഭ” എന്നാണ് കെ ആർ മീരയുടെ പോസ്റ്റ്. പിന്നാലെ കോണ്‍ഗ്രസ് നേതാക്കൾക്കൊപ്പം ചില എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും കെ ആർ മീരയെ വിമർശിച്ച് രംഗത്തെത്തി. കെ ആർ മീര പറഞ്ഞത് ശുദ്ധ അസംബന്ധമാണെന്ന് എഴുത്തുകാരൻ…

Read More

വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിന് ശ്രമം ; പ്രതിക്ക് 10 വർഷം തടവ് ശിക്ഷ

വയനാട് സുല്‍ത്താന്‍ബത്തേരിയിൽ വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാള്‍ക്ക് തടവും പിഴയും. തലപ്പുഴ പോരൂര്‍ യവനാര്‍കുളം ചന്ദ്രത്തില്‍ വീട്ടില്‍ സണ്ണി സി മാത്യു(63)വിനെയാണ് 10 വര്‍ഷം തടവിനും 54,000 രൂപ പിഴയടക്കാനും ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ഹരിപ്രിയ പി. നമ്പ്യാര്‍ ശിക്ഷിച്ചത്. 2021 ആഗസ്റ്റ് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. പ്രതി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിന് ശ്രമിക്കവെ പരാതിക്കാരി കുതറി ഓടി രക്ഷപ്പെടുകയായിരുന്നു. അന്നത്തെ തലപ്പുഴ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ആയിരുന്ന എം.വി…

Read More

ഇംഗ്ലണ്ടിനെ തകർത്ത് ട്വൻ്റി-20 പരമ്പര പിടിച്ച് ഇന്ത്യ ; നാലാം മത്സരത്തിൽ ഇന്ത്യൻ വിജയം 15 റൺസിന്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. 53 റണ്‍സ് വീതം നേടിയ ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് 19.4 ഓവറില്‍ 166 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് വീതം നേടിയ ഹര്‍ഷിത് റാണ,…

Read More

കേന്ദ്ര ബജറ്റ് ഇന്ന് ; ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നത് മൂന്നാം മോദി സർക്കാരിൻ്റെ രണ്ടാമത് ബജറ്റ്

മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതിയിലുമൊക്കെ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. നിലവിലെ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടായേക്കുമെന്നാണ് ഇതുവരെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. നിലവിൽ മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി ഇല്ല. എന്നാൽ ഇത്തവണത്തെ ബജറ്റിൽ അത് അഞ്ച് ലക്ഷമായി ഉയ‍ർത്തണമെന്ന ആവശ്യം ശക്തമാണ്. പഴയ നികുതി വ്യവസ്ഥയിൽ 2.50 ലക്ഷം രൂപ വരെ വരുമാനമുള്ളവരാണ്…

Read More

സിനിമയിൽ തന്റെ വേഷം ചെറുതായെന്ന് പറഞ്ഞ് ദിലീപ് കരച്ചിലായി, ലാല്‍ പൈസയുമായി വന്നത് വീട് പണയത്തിലാക്കി; ആര്‍ട്ട് ഡയറക്ടർ ബോബന്‍

സുരേഷ് ഗോപി, ലാല്‍, ദിലീപ് എന്നിവര്‍ മത്സരിച്ച് അഭിനയിച്ച സൂപ്പര്‍ ഹിറ്റ് പടമാണ് തെങ്കാശിപ്പട്ടണം. റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ ലാല്‍ നിര്‍മിച്ച സിനിമ അക്കാലത്തെ വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു. രണ്ടായിരത്തിലെ ക്രിസ്തുമസ് റിലീസായിട്ട് എത്തിയ ചിത്രം കോമഡിക്ക് മുന്‍ഗണന നല്‍കിയ ഫാമിലി എന്റര്‍ടെയിനർ ആയിരുന്നു. പക്ഷേ ഈ സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ അത് വിജയിക്കില്ല എന്നാണ് പലരും കരുതിയിരുന്നത്. മാത്രമല്ല തനിക്ക് ചെറിയൊരു റോള്‍ സിനിമയില്‍ ഉള്ളത് എന്ന് കരുതി ദിലീപ് സങ്കടപ്പെടുകയും ചെയ്തിരുന്നുവെന്ന് പറയുകയാണ് ആര്‍ട്ട്…

Read More

‘നിയമവിരുദ്ധം; സമൂഹത്തിനു തെറ്റായ സന്ദേശം നൽകും’: ഷെറിന്‍റെ മോചനം അനുവദിക്കരുതെന്ന് ഗവർണറോട് ചെന്നിത്തല

 ആലപ്പുഴ ചെങ്ങന്നൂർ ചെറിയനാട് സ്വ​ദേശി ഭാസ്കര കാരണവരെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതിയും കാരണവരുടെ മരുമകളുമായ ഷെറിന് ശിക്ഷാ കാലയളവിൽ ഇളവ് അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരേ കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല ​ഗവർണർക്ക് കത്ത് നൽകി. ഷെറിന് ശിക്ഷയിൽ ഇളവ് അനുവദിക്കുന്നത് നിയമവിരുദ്ധവും സമൂഹത്തിനു തെറ്റായ സന്ദേശം നൽകുന്നതുമാണെന്ന് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി. മൂന്ന് ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടയാളെന്ന് മാത്രമല്ല തടവിൽ കഴിയവേ, സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലിൽ  പ്രശ്നങ്ങളുണ്ടാക്കിയതിനാൽ നാലു തവണ ജയിൽ മാറ്റിയ ഷെറിനെ ജയിൽ…

Read More

ദയ അറിയുന്ന കുട്ടികളെ നമ്മൾ എപ്പോഴാണ് വളർത്താൻ തുടങ്ങുന്നത്?; സ്കൂൾ വിദ്യാർത്ഥിയുടെ മരണത്തിൽ അനുമോൾ

തൃപ്പൂണിത്തുറയിൽ വിദ്യാർത്ഥി ഫ്ളാറ്റിനുമുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി നടി അനുമോൾ. ഇങ്ങനെയൊരു സംഭവം വിശ്വസിക്കാനാവുന്നില്ലെന്നും ഇനി വിശ്വസിക്കുകയും വേണ്ടെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അവർ പറഞ്ഞു. ക്ഷമിക്കണം മോനേ… ഞങ്ങൾ നിന്നെ പരാജയപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ടാണ് അനുമോൾ കുറിപ്പ് ആരംഭിക്കുന്നത്. നിന്നെ കൂടുതൽ ചേർത്തുപിടിക്കണമായിരുന്നു. നിനക്ക് സുരക്ഷിതത്വബോധം ഉണ്ടാക്കേണ്ടതായിരുന്നു. പക്ഷേ അതിന് കഴിഞ്ഞില്ല. ഇപ്പോൾ, ഞങ്ങൾക്ക് നിന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്നും അവർ പറഞ്ഞു. “ഒരു കുട്ടി വേദന പേറുന്ന ഏതുതരം…

Read More

ന്യൂനപക്ഷ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് വെട്ടിക്കുറയ്ക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണ്; കുട്ടികളുടെ പഠനം മുടക്കരുതെന്ന് സതീശൻ

ന്യൂനപക്ഷ സ്കോളർഷിപ്പ് അമ്പത് ശതമാനം വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. മദ്യ നിർമ്മാണശാലകൾ തുടങ്ങാനുള്ള ഓട്ടത്തിനിടയിൽ പാവപ്പെട്ട വിദ്യാർഥികളുടെ കാര്യം കൂടി സർക്കാർ ശ്രദ്ധിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. വെട്ടിക്കുറച്ച ന്യൂനപക്ഷ സ്കോളർഷിപ്പ് അടിയന്തരമായി പുനഃസ്ഥാപിക്കണം. എത്രയും വേഗം സ്കോളർഷിപ്പ് തുക പൂർണമായും വിതരണം ചെയ്യണം. സർക്കാർ നിഷേധാത്മക നിലപാട് തുടർന്നാൽ നിയമസഭയിലും പുറത്തും പ്രക്ഷോഭം ആരംഭിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ വാക്കുകൾ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ന്യൂനപക്ഷ…

Read More

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം; സോണിയാ​ ഗാന്ധിയുടെ പരാമർശം വിവാദത്തിൽ, അന്തസിനെ മുറിവേൽപ്പിക്കുന്നത്: വിമർശനവുമായി രാഷ്ട്രപതി ഭവൻ

രാഷ്ട്രപതിയുടെ അഭിസംബോധനക്കെതിരെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി നടത്തിയ പരിഹാസം വിവാദത്തിൽ കടുത്ത അതൃപ്തി അറിയിച്ച് രാഷ്ട്രപതി ഭവൻ രം​ഗത്ത്. പ്രസിഡൻറ് വായിച്ച് ക്ഷീണിച്ചെന്നും കഷ്ടമാണെന്നുമുള്ള പ്രതികരണത്തിലാണ് രാഷ്ട്രപതി ഭവൻ കടുത്ത അതൃപ്തി അറിയിച്ചത്. സോണിയാ ഗാന്ധിയുടേത് അന്തസിനെ മുറിവേൽപ്പിക്കുന്ന പരാമർശമാണെന്നും അംഗീകരിക്കാൻ ആകില്ലെന്നും രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. സംഭവത്തിൽ സോണിയാ​ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ രം​ഗത്തെത്തി. സോണിയാ​ഗാന്ധിയുടെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് പ്രിയങ്ക ​ഗാന്ധിയും പ്രതികരിച്ചു.  സോണിയാ​ഗാന്ധി മാപ്പ് പറയണമെന്ന് പാർലമെൻ്ററി കാര്യ…

Read More

രാജ്യത്ത് തോട്ടിപ്പണി തോട്ടിപ്പണി പൂർണമായും അവസാനിപ്പിക്കണം; 6 നഗരങ്ങളോട് സുപ്രീം കോടതി റിപ്പോർട്ട് തേടി

രാജ്യത്തെ മെട്രോപൊളിറ്റൻ നഗരങ്ങളായ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ തോട്ടിപ്പണി (മാന്വൽ സ്‌കാവഞ്ചിങ്) സമ്പ്രദായം പൂർണമായും അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തേടി സുപ്രീംകോടതി. തോട്ടിപ്പണി പൂർണമായും അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇത് എപ്പോൾ, എങ്ങനെ ഒഴിവാക്കുമെന്നതിനെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശിച്ചിരുന്നത്. ജസ്റ്റിസ് സുധാൻഷു ദുലിയ ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് അതാത് നഗരങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരോട്‌ റിപ്പോർട്ട് തേടിയത്. ഫെബ്രുവരി 13ന് മുമ്പായി റിപ്പോർട്ട്…

Read More