radiokeralam

ബജറ്റ് 2025: ആറ് ജീവൻരക്ഷാ മരുന്നുകൾക്ക് നികുതിയിളവ്, ക്യാൻസറിനുൾപ്പെടെയുള്ള മരുന്നുകളെ കസ്റ്റംസ് തീരുവയിൽ നിന്നൊഴിവാക്കും: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഒരു ലക്ഷം രൂപ നികുതി ഇളവ്‌

ആറ് ജീവൻരക്ഷാ മരുന്നുകൾക്ക് അഞ്ച് ശതമാനം നികുതിയിളവ്. ക്യാൻസർ, വിട്ടുമാറാത്ത രോഗങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന 36 ജീവൻ രക്ഷാ മരുന്നുകളെ അടിസ്ഥാന കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കിയും 2025ലെ കേന്ദ്ര ബഡ്‌ജറ്റ്. രാജ്യത്തുടനീളമുള്ള മെ‌ഡിക്കൽ കോളേജുകളിൽ അടുത്ത വർഷം 10,000 സീറ്റുകൾ വർദ്ധിപ്പിക്കുമെന്നും കേന്ദ്ര ബഡ്‌ജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് 75,000 ആയി ഉയർത്തും. 2014നുശേഷം നിർമിച്ച അഞ്ച് ഐഐടികളിൽ അധിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കും. ‘മേക്ക് ഇൻ…

Read More

ബജറ്റ് അവതരണത്തിന് മുൻപ് സഭയിൽ നിന്ന് ഇറങ്ങി പോയി പ്രതിപക്ഷം ; നിമിഷങ്ങൾക്കകം തിരികെ സഭയിലെത്തി , പ്രതീകാത്മക പ്രതിഷേധമെന്നും ബജറ്റിനോട് സഹകരിക്കുമെന്നും പ്രതികരണം

മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം. സ്പീക്കർ സഭയിലെത്തിയതിന് പിന്നാലെ കുംഭമേളയിലെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ബഹളം തുടങ്ങി. കുംഭമേള ഉയർത്തി പ്രതിഷേധിച്ച പ്രതിപക്ഷത്തോട് ബജറ്റിന് ശേഷം മറ്റ് വിഷയങ്ങ ൾ ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ധനമന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധിച്ച് പാർലമെന്റ് ഇറങ്ങി പോയി. അൽപ്പ സമയത്തിനുളളിൽ തിരികെയെത്തിയ പ്രതിപക്ഷം, ഇറങ്ങിപ്പോക്ക് പ്രതീകാത്മകമായ പ്രതിഷേധമായിരുന്നുവെന്നും ബജറ്റ് അവതരണത്തോട് സഹകരിക്കുമെന്നും…

Read More

ബജറ്റ് അവതരണത്തിന് മുന്നേ വാണിജ്യ പാചക വാതക വിലയിൽ മാറ്റം; ഏഴ് രൂപ കുറച്ചു: ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല

2025-26 സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റ് അവതരണത്തിന് മണിക്കൂറുകൾക്ക് മുൻപ് വാണിജ്യ പാചക വാതക വിലയിൽ പരിഷ്കരണം. 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് കുറച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഡൽഹിയിൽ എൽപിജി ഗ്യാസ് സിലിണ്ടർ വില 7 രൂപ കുറഞ്ഞ് 1,797 രൂപയായി. നേരത്തെ 1,804 രൂപയായിരുന്നു വില. കേരളത്തിൽ ഇന്ന് മുതൽ വാണിജ്യ ​ഗ്യാസ് സിലിണ്ടറിൻ്റെ വില 1,872 രൂപയാണ്. നഗരങ്ങൾക്കനുസരിച്ച് നിരക്കിൽ നേരിയ വ്യത്യാസം ഉണ്ടായിരിക്കാം. 1809 രൂപയാണ് കൊച്ചിയില്‍…

Read More

മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റവതരണം തുടങ്ങി; ബജറ്റിൽ ആറ് മേഖലകള്‍ക്ക് ഊന്നല്‍: ലൈവ് അപ്ഡേറ്റ്സ്

മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം ആരംഭിച്ചു. പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്. മഹാകുംഭമേള നടത്തിപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ധനമന്ത്രി നിര്‍മലാ സീതാരാമന്റെ എട്ടാമത്തെ ബജറ്റുമാണിത്. കാര്‍ഷികം, വ്യാവസായികം, തൊഴില്‍, ആരോഗ്യം, നികുതി, കായികം തുടങ്ങി എല്ലാ മേഖലയിലും സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. മധ്യവര്‍ഗത്തിനും സാധാരണക്കാര്‍ക്കും അനുകൂലമായ കൂടുതല്‍ ഇളവുകള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. കേന്ദ്ര ബജറ്റില്‍ ഏറെ പ്രതീക്ഷയോടെയാണ് കേരളവും ഉറ്റുനോക്കുന്നത്. വയനാട് പുനരധിവാസത്തിനും വിഴിഞ്ഞം…

Read More

കേന്ദ്ര ബജറ്റ് പ്രഖ്യാപനം ; പ്രതീക്ഷയോടെ കേരളം

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് രാവിലെ 11 മണിയ്ക്ക് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കുകയാണ്. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റാണിത്. തന്റെ എട്ടാമത്തെ ബജറ്റാണ് നിർമ്മല സീതാരാമൻ അവതരിപ്പിക്കുക. ഇത്തവണ ആദായ നികുതി ഇളവുകൾ വര്‍ധിപ്പിക്കും എന്നുള്ള പ്രത്യാശയിലാണ് രാജ്യത്തുള്ള നികുതിദായകർ. കേരളത്തെ സംബന്ധിച്ചും ഈ കേന്ദ്ര ബജറ്റില്‍ ഒരുപാട് പ്രതീക്ഷകളാണുള്ളത്. കേരളത്തെ സംബന്ധിച്ചും ഈ കേന്ദ്ര ബജറ്റില്‍ ഒരുപാട് പ്രതീക്ഷകളാണുള്ളത്. വിഴിഞ്ഞം തുറമുഖ തുടർ വികസനത്തിന് 5000 കോടി രൂപ, വയനാടിന് പുനരധിവാസത്തിന് 2000…

Read More

സമസ്തയിലെ വിഭാഗീയത ; പരോക്ഷ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ

അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. വാഫി വഫിയ്യ വിഷയത്തില്‍ സമസ്തയിലെ ലീഗ് വിരുദ്ധ ചേരി പ്രചാരണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് സ്വാദിഖലി തങ്ങളുടെ പ്രതികരണം. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട സമിതി ഉണ്ടന്ന് സ്വാദിഖലി തങ്ങള്‍ പറഞ്ഞു. സമസ്ത മുശാവറ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമിതിയാണത്. അവരെയും മറികടന്നുള്ള പ്രചാരണത്തിന് ആരും മെനക്കെടരുതെന്നും സാദിഖലി തങ്ങള്‍ ഓര്‍മിപ്പിച്ചു. വിഷയ ദാരിദ്ര്യമുള്ളവരാണ് പലതും പറയുന്നതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. വേദികള്‍ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കരുത്. അനുസരണ വേണമെന്നും സ്വാദിഖലി തങ്ങള്‍ ഓര്‍മിപ്പിച്ചു. വാഫി…

Read More

ആലപ്പുഴ മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവം കൊലപാതകം ; മകൻ വിജയൻ പൊലീസ് കസ്റ്റഡിയിൽ

ആലപ്പുഴ മാന്നാറിൽ വീടിന് തീ പിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവത്തില്‍ മകൻ വിജയൻ പൊലീസ് കസ്റ്റഡിയിൽ. വിജയൻ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.ഇയാള്‍ സ്ഥിരമായി വധഭീഷണി മുഴക്കിയിരുന്നുവെന്ന് വൃദ്ധ ദമ്പതികളുടെ കൊച്ചുമകന്‍ വിഷ്ണു പ്രതികരിച്ചു. സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നുവെന്നും രണ്ട് ദിവസം മുമ്പും വിജയന്‍ മാതാപിതാക്കളെ മര്‍ദിച്ചിരുന്നുവെന്നും വിഷ്ണു പറയുന്നു. മകൻ വിജയൻ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു .സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സ്ഥലം എഴുതി നൽകാത്തത് പ്രകോപനമായി. സംഭവത്തിൽ മാന്നാര്‍ പൊലീസ് കേസെടുത്തു….

Read More

ബജറ്റ് ദിവസത്തിലും സ്വര്‍ണവിലയ്ക്ക് റെക്കോര്‍ഡ്; ഇന്ന് പവന് 120 രൂപയുടെ വര്‍ധനവ്; ഒരു പവന്‍ സ്വര്‍ണത്തിന് 61,960 രൂപയായി

ബജറ്റ് ദിവസത്തിലും സ്വര്‍ണവിലയ്ക്ക് പുതിയ റെക്കോര്‍ഡ്. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണ വിലയില്‍ ഇന്ന് പവന് 120 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില്‍പ്പന വില 61,960 രൂപയായി. കഴിഞ്ഞയാഴ്ചയാണ് ചരിത്രത്തില്‍ ആദ്യമായി പവന് 60,000 രൂപ കടന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7745 രൂപയുമായി. ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു സ്വര്‍ണവില. 4700 രൂപയോളമാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഒരു മാസം കൊണ്ട് വര്‍ധിച്ചത്. ബജറ്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട…

Read More

കേരളത്തിൽ ക്യാൻസർ പകർച്ച വ്യാധി പോലെ വ്യാപിക്കുന്നു ; പുരുഷൻമാർക്ക് തൊണ്ടയിലും സ്ത്രീകൾക്ക് മറ്റിടങ്ങളിലും രോഗം

സംസ്ഥാനത്ത് ക്യാൻസർ പകർച്ചവ്യാധിപോലെ വ്യാപിക്കുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള ക്യാൻസർ സെന്ററുകളിൽ മാത്രം പ്രതിവർഷം 20,000ത്തിലധികം പുതിയ രോഗികൾ എത്തുന്നു. 2021-22ൽ 20,049 പേർക്ക് പുതുതായി ക്യാൻസർ സ്ഥിരീകരിച്ചു. സർക്കാർ മേഖലയിലെ പ്രധാന ക്യാൻസർ ചികിത്സാകേന്ദ്രങ്ങളായ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ(ആർ.സി.സി), കണ്ണൂർ മലബാർ ക്യാൻസർ സെന്റർ(എം.സി.സി)എന്നിവിടങ്ങളിൽ ചികിത്സതേടിയവരുടെ കണക്കാണിത്. വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലും സ്വകാര്യ ആശുപത്രികളിലും എത്തിയവരുടെ എണ്ണം കൂടിയാകുമ്പോൾ ഒരുവർഷത്തെ പുതിയ രോഗികൾ അരലക്ഷത്തോളമാകും. 2022ൽ 32,271പേരാണ് ക്യാൻസർ ബാധിച്ച് മരിച്ചത്. ഇക്കാലയളവിൽ ആർ.സി.സിയിൽ…

Read More

സ്വകാര്യസ്ഥാപനങ്ങൾക്കും ആധാർ ഓതന്റിക്കേഷന് അനുമതി; വിജ്ഞാപനമിറക്കി കേന്ദ്രം

സർക്കാർ സ്ഥാപനങ്ങൾക്കു പുറമേ സ്വകാര്യ സ്ഥാപനങ്ങൾക്കും ആധാർ ഉപയോഗിക്കാൻ (ഓതന്റിക്കേഷൻ അഥവാ പ്രാമാണീകരണം) അവസരം നൽകി കേന്ദ്രം വിജ്ഞാപനമിറക്കി.  നിലവിൽ സർക്കാർ വകുപ്പുകൾ/ മന്ത്രാലയങ്ങൾ, ടെലികോം, ബാങ്കിങ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കാണ് അനുമതിയുള്ളത്. ഇനി ഏത് സ്വകാര്യസ്ഥാപനത്തിനും ആധാർ ഉപയോഗിക്കാം. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ സദ്ഭരണം ഉറപ്പാക്കാനും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ പാഴാക്കുന്നതു തടയാനുമാണ് നിലവിൽ ആധാർ ഉപയോഗിക്കാൻ അനുമതിയുള്ളത്. ജീവിതം കൂടുതൽ എളുപ്പമാക്കുന്നതിനും (ഈസ് ഓഫ് ലിവിങ്) മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനും ആധാർ ഉപയോഗിക്കാമെന്ന് 2020 ലെ ആധാർ ചട്ടം ഭേദഗതി…

Read More