radiokeralam

വേജ് പ്രൊട്ടക്ഷൻ സിസ്റ്റം ; മാർഗ നിർദേശങ്ങളുമായി ഒമാൻ തൊഴിൽ മന്ത്രാലയം

വേ​ത​ന സം​ര​ക്ഷ​ണ സം​വി​ധാ​നം അ​നു​സ​രി​ച്ച് (ഡ​ബ്ല്യ.​പി.​എ​സ്) ശ​മ്പ​ളം കൈ​മാ​റു​ന്ന​തി​ന് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം. സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് സ​മ​യ​ബ​ന്ധി​ത​വും കൃ​ത്യ​വു​മാ​യി വേ​ത​നം ന​ൽ​കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തു​കൂ​ടി​യാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ. കൃ​ത്യ​സ​മ​യ​ത്ത് ശ​മ്പ​ളം ന​ൽ​കാ​ത്ത തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് ഉ​ട​ൻ പി​ഴ ചു​മ​ത്താ​നും മ​ന്ത്രാ​ല​യ​ത്തി​ന് പ​ദ്ധ​തി​യു​ണ്ട്. ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ജീ​വ​ന​ക്കാ​ർ​ക്ക് സ​മ​യ​ബ​ന്ധി​ത​വും കൃ​ത്യ​വു​മാ​യ വേ​ത​നം ന​ൽ​കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന​താ​ണ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ. ജീ​വ​ന​ക്കാ​ര​ൻ ശ​മ്പ​ള​ത്തി​ന് അ​ർ​ഹ​നാ​യ​തു​മു​ത​ൽ മൂ​ന്നു​ദി​വ​സ​ത്തി​നു​ള്ളി​ൽ അ​വ​ർ​ക്കു​ള്ള വേ​ത​നം ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി ന​ൽ​ക​ണം. പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്ത മാ​സ​മ​ല്ല ശ​മ്പ​ളം ന​ൽ​കി​യ മാ​സ​മാ​ണ് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്….

Read More

തൊഴിൽ വിപണിയിൽ സൗദി അറേബ്യയ്ക്ക് വലിയ പുരോഗതിയെന്ന് മാനവ വിഭവശേഷി , സാമൂഹിക വികസന മന്ത്രി

തൊ​ഴി​ൽ വി​പ​ണി​യി​ൽ സൗ​ദി അ​റേ​ബ്യ വ​ലി​യ പു​രോ​ഗ​തി കൈ​വ​രി​ച്ച​താ​യും ‘വി​ഷ​ൻ 2030’ സ​മ​ഗ്ര​വി​ക​സ​ന പ​ദ്ധ​തി​യാ​ണ്​ ഇ​തി​ന്​ സ​ഹാ​യി​ച്ച​തെ​ന്നും മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി അ​ഹ​മ്മ​ദ് ബി​ൻ സു​ലൈ​മാ​ൻ അ​ൽ​റാ​ജ്ഹി പ​റ​ഞ്ഞു. യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ൽ വി​പ​ണി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള സു​സ്ഥി​ര​ത കൈ​വ​രി​ക്കു​ന്ന​തി​ന് വി​ഷ​ൻ സ​ഹാ​യി​ച്ചു. യു​വാ​ക്ക​ൾ​ക്കി​ട​യി​ലെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് എ​ട്ട്​ ശ​ത​മാ​നം കു​റ​യ്ക്കു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നാ​യി യു​വ​ജ​ന വി​ക​സ​ന​ത്തി​നു​ള്ള ദേ​ശീ​യ പ​ദ്ധ​തി ഈ ​വ​ർ​ഷം ആ​രം​ഭി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റി​യാ​ദ്​ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ​‘ഗ്ലോ​ബ​ൽ ലേ​ബ​ർ മാ​ർ​ക്ക​റ്റ്’ സ​മ്മേ​ള​ന​ത്തി​ലെ…

Read More

60 വയസ് പിന്നിട്ടവർക്ക് അൽഐൻ മൃഗശാലയിൽ ഇനി സൗ​ജന്യ പ്രവേശനം

60 വ​യ​സ്സ് പി​ന്നി​ട്ട മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും​ അ​ൽ​ഐ​ൻ മൃ​ഗ​ശാ​ല​യി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ക്കി. നേ​ര​ത്തേ 70 വ​യ​സ്സ്​ പി​ന്നി​ട്ട​വ​ർ​ക്കാ​യി​രു​ന്നു മൃ​ഗ​ശാ​ല​യി​ൽ സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​നി 60തോ ​അ​തി​ന്​ മു​ക​ളി​ലോ പ്രാ​യ​മു​ള്ള മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​​മെ​ന്ന്​ മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ 2025നെ ​സാ​മൂ​ഹി​ക വ​ർ​ഷ​മാ​യി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ തീ​രു​മാ​നം. സാ​മൂ​ഹി​ക ഐ​ക്യ​വും കെ​ട്ടു​റ​പ്പും നി​ല​നി​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ട്​…

Read More

ശാരദ മാമിന്റെ ആ വാക്കുകൾ വേദനിപ്പിച്ചു, ഒരു സ്ത്രീ അങ്ങനെ ചെയ്യുമ്പോൾ വേദന തോന്നും: പാർവതി

തന്റേതായ നിലപാടുകളുമായി കരിയറിൽ മുന്നേറുന്ന നടി പാർവതി തിരുവോത്തിന് വെല്ലുവിളികളേറെയുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരാൻ വേണ്ടി വലിയ പ്രയത്നങ്ങൾ പാർവതിയും ഡബ്ല്യുസിസി അം​ഗങ്ങളും നടത്തിയിട്ടുണ്ട്. റിപ്പോർട്ട് ഭാ​ഗികമായി പുറത്ത് വന്നപ്പോൾ സിനിമാ രം​ഗത്തുണ്ടായ പൊട്ടിത്തെറികൾ ചെറുതല്ല. ആദ്യഘട്ടത്തിൽ റിപ്പോർട്ട് പുറത്ത് വിടാൻ ഹേമ കമ്മിറ്റിയോ സർക്കാരോ തയ്യാറായിരുന്നില്ല. ഇതേക്കുറിച്ച് സംസാരിക്കുകയാണ് പാർവതിയിപ്പോൾ. ഹേമ കമ്മിറ്റി അം​ഗമായിരുന്ന നടി ശാരദയ്ക്കെതിരെ പാർവതി പരസ്യ വിമർശനം ഉന്നയിച്ചു. വേദനിപ്പിച്ച പരാമർശം ശാരദയുടെ ഭാ​ഗത്ത് നിന്നുണ്ടായിട്ടുണ്ടെന്ന് പാർവതി തുറന്ന്…

Read More

വയനാടിനേയും വിഴിഞ്ഞത്തേയും അവഗണിച്ചത് ദുഖകരം; കേന്ദ്ര ബജറ്റില്‍ കേരളത്തിന് ന്യായമായ പരിഗണന പോലും കിട്ടിയില്ലെന്ന് ധനമന്ത്രി

നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിന് ന്യായമായ പരിഗണന പോലും കിട്ടിയില്ലെന്ന് ധനമന്ത്രി കെഎന്‍ബാലഗോപാല്‍ പറഞ്ഞു.സംസ്ഥാന സർക്കാരുകളോട് കേന്ദ്രത്തിന് തുല്യ നീതി ഇല്ല.കണക്കുകളാണ് സംസാരിക്കുന്നത് രാഷ്ട്രീയമല്ല. വയനാടിന് പാക്കേജ് ഒന്നും പറഞ്ഞില്ല.വിഴിഞ്ഞത്തെ പറ്റി ഒന്നു പറഞ്ഞില്ല.വിഴിഞ്ഞത്തിന് വേണ്ടി വകയിരുത്തലും ഇല്ല.സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിൽ കേരളത്തിന് കഴിഞ്ഞ തവണ കിട്ടേണ്ടത് 73000 കോടിയാണ്.പക്ഷെ  കിട്ടിയത് 33000 കോടി മാത്രമാണ്. സംസ്ഥാനങ്ങൾക്കുള്ള വീതം വയ്പ്പിൽ വലിയ അന്തരം ഉണ്ട്.കേരളത്തിന് ഒരു പരിഗണനയും കിട്ടുന്നില്ല.വയനാടിനേയും വിഴിഞ്ഞത്തേയും അവഗണിച്ചത് ദുഖകരമാണ്.,ഇതില്‍ പ്രതിഷേധം ഉണ്ട്.കാർഷിക മേഖലക്ക്…

Read More

കേന്ദ്ര ബജറ്റിൽ ബിഹാറിന് വാരിക്കോരി ; ബിഹാർ ബജറ്റെന്ന് പ്രതിപക്ഷ ആരോപണം

മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റില്‍ ബിഹാറിന് വാരിക്കോരി നല്‍കിയിരിക്കുകയാണ് കേന്ദ്രം. സംസ്ഥാനത്തിന് വേണ്ടി കൂടുതല്‍ വികസനപദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ്‌ ടെക്നോളജി, ഗ്രീൻ ഫീൽഡ് എയർ പോർട്ട് എന്നിവ കൂടാതെ പറ്റ്ന വിമാനത്താവളം നവീകരിക്കാനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ബിഹാറിനെ ഫുഡ് ഹബാക്കി മാറ്റുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. മഖാനാ ബോര്‍ഡ് ബിഹാറിൽ സ്ഥാപിക്കും. ഈ വർഷം ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് സംസ്ഥാനത്തെ പ്രഖ്യാപനങ്ങള്‍ കൊണ്ട് മൂടിയിരിക്കുന്നത്. ബിഹാര്‍ ബജറ്റെന്ന് പ്രതിപക്ഷം…

Read More

കേന്ദ്ര ബജറ്റിൽ കേരളത്തിന് പരിഗണനയില്ല ; പ്രതിഷേധവുമായി എം.പിമാർ

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബിഹാറിന് വാരിക്കോരി നല്‍കിയ കേന്ദ്രബജറ്റില്‍ കേരളത്തെ തഴഞ്ഞു. പ്രതീക്ഷയോടെയാണ് കേരളം ബജറ്റിനെ നോക്കിക്കണ്ടതെങ്കിലും നിരാശയായിരുന്നു ഫലം. ഉരുള്‍പൊട്ടലില്‍ തകര്‍ന്നുവീണ വയനാട് പോലും കേന്ദ്രത്തിന്‍റെ കണ്ണില്‍ പെട്ടില്ല. വയനാട് പുനരധിവാസത്തിനും വിഴിഞ്ഞം തുറമുഖത്തിനും പ്രത്യേക പാക്കേജുകൾ വേണമെന്ന ആവശ്യം കേരളം മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ പ്രത്യേക പാക്കേജുകളൊന്നും സംസ്ഥാനത്തിനായി അനുവദിച്ചില്ല. വയനാട് പുനരധിവാസത്തിന് 2000 കോടിയുടെ പാക്കേജും വിഴിഞ്ഞത്തിന് 5000 കോടിയും വേണമെന്നായിരുന്നു പ്രധാന ആവശ്യം. ബിഹാർ സംസ്ഥാന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബജറ്റ് അവതരണമാണുണ്ടായതെന്ന്…

Read More

പാദരക്ഷ നിർമാണമേഖലയിൽ 22 ലക്ഷം തൊഴിലവസരങ്ങൾ; ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബാക്കി മാറ്റാൻ ബഡ്ജറ്റിൽ പ്രഖ്യാപനം

ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബാക്കി മാ​റ്റുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. മൂന്നാം മോദി സർക്കാരിന്റെ സമ്പൂർണ ബഡ്ജ​റ്റ് അവതരണത്തിനിടയിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. തദ്ദേശീയ കളിപ്പാട്ട നിർമാണമേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. വികസനത്തിന് മുൻതൂക്കം നൽകുന്ന ബഡ്ജ​റ്റാണ് ഇത്തവണത്തേതെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു. 600 വർഷത്തെ പാരമ്പര്യമുളള എട്ടിക്കൊപ്പക്ക കളിപ്പാട്ട നിർമാണത്തിന് പുതുജീവൻ നൽകിയത് നരേന്ദ്രമോദിയുടെ മൻകിബാത്ത് പരിപാടിയിലൂടെയായിരുന്നു. ഇത്തരം കളിപ്പാട്ടങ്ങളുടെ നിർമാണം നിലയ്ക്കുന്ന സാഹചര്യത്തിലാണ് മോദി പ്രഖ്യാപനം നടത്തിയത്. ഒരു കരകൗശല നിർമാണം നശിക്കുമ്പോൾ ഒരു…

Read More

ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകം ; ഹരികുമാറിൻ്റെ മൊഴി വിശ്വാസത്തിലെടുക്കാതെ പൊലീസ് , ജോത്സ്യനെ വീണ്ടും ചോദ്യം ചെയ്തു

തിരുവനന്തപുരം ബാലരാമപുരത്തെ രണ്ട് വയസ്സുകാരിയുടെ കൊലപാതകത്തിൽ ജ്യോത്സൻ ദേവീ ദാസനെ വീണ്ടും ചോദ്യം ചെയ്ത് പൊലീസ്. പ്രതിയായ അമ്മാവൻ ഹരികുമാറിന് കുഞ്ഞിൻറെ അമ്മയോടുള്ള വ്യക്തി വിരോധത്തിനപ്പുറത്ത് കാരണങ്ങളുണ്ടോ എന്നുള്ള അന്വേഷണത്തിലാണ് പൊലീസ്. ഹരികുമാറിനായി കസ്റ്റഡിയിൽ വാങ്ങി മാനസിക വിദഗ്ദരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് നീക്കം. തൻറെ താല്പര്യത്തിന് വഴങ്ങാത്തതിനാൽ സഹോദരി ശ്രീതുവിനോടുള്ള വിരോധമാണ് കുഞ്ഞിൻറെ കൊലക്ക് കാരണമെന്നാണ് ഹരികുമാറിൻറെ മൊഴി. പക്ഷെ ഇതിനപ്പുറത്തെ സാധ്യതകൾ കൂടി പരിശോധിക്കുന്നു പൊലീസ് സാമ്പത്തിക ഇടപാടുകൾ, അന്ധവിശ്വാസം എന്നിവയും അന്വേഷിക്കുന്നു. ശ്രീതുവിന്റെ…

Read More