radiokeralam

കാറ്ററിംഗ് കരാറുകളുടെ പേരിൽ തട്ടിപ്പ് ; കുവൈത്തിൽ മലയാളികൾ ഉൾപ്പെടുന്ന സംഘം തട്ടിയത് കോടികൾ

കാറ്ററിങ് കരാറുകളുടെ പേരിൽ മൂന്ന് മലയാളികൾ ഉൾപ്പെട്ട സംഘം കുവൈത്തിൽ നിന്ന് തട്ടിയത് കോടികൾ. വകദ് ഇന്റർനാഷനൽ എന്ന പേരിൽ തട്ടിപ്പ് കമ്പനി രൂപവത്കരിച്ച് നിരവധി വ്യാപാരികളെ കബളിപ്പിച്ചത്. ജമീൽ മുഹമ്മദ് എന്ന ഉത്തരേന്ത്യക്കാരനാണ് കമ്പനിയുടമ. കൂടെയുണ്ടായിരുന്നു മൂന്ന് മലയാളികൾ നൽകിയ വിസിറ്റിങ് കാർഡിലെ പേരുകൾ യഥാർഥമാണോ എന്ന് ഉറപ്പില്ല. രണ്ടര മാസം മുമ്പ് കുവൈത്തിൽ മികച്ച നിലയിൽ ഓഫിസും സംവിധാനങ്ങളും തുറന്ന് അതിവിദഗ്ധമായാണ് തട്ടിപ്പ് നടത്തിയത്. മുത്‍ലയിൽ വില്ല പ്രോജക്ടിനും തുറമുഖത്തെ കയറ്റിറക്ക് തൊഴിലാളികൾക്കും മറ്റും…

Read More

ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് അയക്കുന്ന പണം അക്കൗണ്ടിലേക്ക് എത്തുന്നത് രണ്ട് ദിവസം വൈകിപ്പിക്കണം ; നിർദേശവുമായി എം.പിമാർ , തട്ടിപ്പ് തടയൽ ലക്ഷ്യം

ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് അയക്കുന്ന പണം അക്കൗണ്ടിൽ ക്രെഡിറ്റാവുന്നത് രണ്ട് ദിവസം വൈകിപ്പിക്കണമെന്ന നിർദേശവുമായി എം.പിമാർ. ഓൺലൈൻ തട്ടിപ്പുകാരെ കണ്ടെത്താനും പിടികൂടാനും അധികാരികൾക്ക് ഈ കാലതാമസം നിർണായക സമയം നൽകുമെന്നാണ് എം.പിമാരുടെ വാദം. നിർദേശം പാർലമെന്‍റ് അംഗീകരിച്ചാൽ അന്താരാഷ്ട്ര ഇടപാടുകളിൽ പണം ക്രെഡിറ്റാവാൻ ചുരുങ്ങിയത് 48 മണിക്കൂറെങ്കിലും പിടിക്കും. ആളുകൾ കബളിക്കപ്പെടുന്നതിന് മുമ്പ് ഫോണുകളിലേക്ക് വരുന്ന തട്ടിപ്പ് സന്ദേശങ്ങൾ തടയാൻ ടെലികോം കമ്പനികൾക്ക് ഇതുവഴി സാധിക്കുമെന്നും എം.പിമാർ ഉന്നയിക്കുന്നു. പാർലമെന്‍റിൽ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷ സമിതികൾ…

Read More

‘സ്വറെയിൽ’; ഇനി എല്ലാ റെയിൽവേസേവനങ്ങളും ഒറ്റ ആപ്പിൽ

എല്ലാ ട്രെയിൻ സേവനങ്ങളും ഒരു കുടക്കീഴിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി റെയിൽവേ മന്ത്രാലയം പുതിയ സൂപ്പർ ആപ്പ് ‘സ്വറെയിൽ’ അവതരിപ്പിച്ചു. ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും യാത്രക്കാർക്ക് ഒരുമിച്ച് ലഭ്യമാക്കുന്നതിനായി സെന്‍റര്‍ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS)ആണ് ആപ്പ് വികസിപ്പിച്ചത്. നിലവിൽ വ്യത്യസ്‌ത ആപ്പുകൾ വഴിയായിരുന്നു റെയിൽവേ സേവനങ്ങൾ ലഭിച്ചിരുന്നത്. റെയിൽവേ സൂപ്പർ ആപ്പ് ട്രെയിൻ യാത്രയ്‌ക്കായി റിസർവ് ചെയ്‌തതും റിസർവ് ചെയ്യാത്തതുമായ ടിക്കറ്റ് ബുക്കിംഗ്, പ്ലാറ്റ്‌ഫോം, പാഴ്‌സൽ ബുക്കിംഗ്, ട്രെയിൻ, പിഎൻആർ അന്വേഷണങ്ങൾ, റെയിൽ…

Read More

യുഎഇയുമായുള്ള വ്യാപര കരാർ ; അന്തിമ വോട്ടെടുപ്പിനൊരുങ്ങി ബഹ്റൈൻ ശൂറ കൗൺസിൽ

യു.​എ.​ഇ​യു​മാ​യു​ള്ള വ്യാ​പാ​ര ക​രാ​റി​ന്‍റെ അ​ന്തി​മ വോ​ട്ടെ​ടു​പ്പി​നാ​യി ശൂ​റ കൗ​ൺ​സി​ൽ അ​വ​ലോ​ക​നം ചെ​യ്യും. ക​ഴി​ഞ്ഞ മാ​സം പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ ക​രാ​ർ തു​ട​ർ അം​ഗീ​കാ​ര​ങ്ങ​ൾ​ക്കാ​യി ശൂ​റ കൗ​ൺ​സി​ലി​ലേ​ക്ക് വി​ട്ട​താ‍യി​രു​ന്നു. നി​ക്ഷേ​പ​ക​ർ​ക്ക് നി​യ​മ​പ​ര​മാ​യ പ​രി​ര​ക്ഷ ന​ൽ​കു​ക, യു.​എ.​ഇ​യു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സു​താ​ര്യ​മാ​ക്കു​ക എ​ന്ന​താ​ണ് ക​രാ​റി​ന്‍റെ ല‍ക്ഷ്യം. വ്യാ​പാ​ര ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യു​ള്ള ക​രാ​റി​ന്‍റെ സാ​ധ്യ​ത​ക​ളെ മു​ന്നി​ൽ​ക​ണ്ട് കൗ​ൺ​സി​ലി​ന്‍റെ വി​ദേ​ശ​കാ​ര്യം, പ്ര​തി​രോ​ധം, ദേ​ശീ​യ സു​ര​ക്ഷ സ​മി​തി എ​ന്നി​വ​ർ നേ​ര​ത്തേ​ത​ന്നെ പി​ന്തു​ണ അ​റി​യി​ച്ചി​രു​ന്നു. നി​ക്ഷേ​പ​ക​ർ​ക്ക് മി​ക​ച്ച പ​രി​ര‍ക്ഷ​യാ​ണ് ക​രാ​ർ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. സ​ർ​ക്കാ​റു​ക​ളു​ടെ പെ​ട്ടെ​ന്നു​ള്ള നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ, മാ​റ്റം…

Read More

കലോത്സവ റിപ്പോർട്ടിംഗിലെ ദ്വയാർത്ഥ പ്രയോഗം; പോക്സോ കേസിൽ റിപ്പോർട്ടർ ചാനലിനെതിരായ മുൻകൂർ ജാമ്യം

സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിംഗിലെ ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരായ പോക്‌സോ കേസിലെ പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കൺസൾട്ടിംഗ് എഡിറ്റർ കെ അരുൺ കുമാർ, റിപ്പോർട്ടർ ഷഹബാസ് അഹമ്മദ് എന്നിവർ സമർപ്പിച്ച ഹ‍ർജിയിലാണ് ജസ്റ്റീസ് പി വി കു‍ഞ്ഞിക്കൃഷ്ണന്‍റെ ഉത്തരവ്. ഇതേ കോടതി പ്രതികൾക്ക് നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.  പ്രതികൾക്കെതിരെ ചുമത്തിയ പോക്സോ കേസ് നില നിൽക്കുമോയെന്ന് സംശയം പ്രകടിപ്പിച്ച കോടതി കലോത്സവ റിപ്പോർട്ടിങ്ങിലെ ദ്വയാർഥ പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നുവെന്നും നിരീക്ഷിച്ചു. എന്നാൽ,…

Read More

നഗ്നത പ്രദർശിപ്പിക്കുന്ന വേഷവുമായി ഗ്രാമി ചടങ്ങിൽ; കാണികളെ ‍ഞെട്ടിച്ച് കാനിയേ വെസ്റ്റും ഭാര്യ ബിയാങ്കയും

ഗ്രാമി പുരസ്‌കാര ചടങ്ങ് തകൃതിയായി നടക്കുന്നതിനിടെ കാണികളെ ‍ഞെട്ടിച്ചത് ഗായകൻ കാനിയേ വെസ്റ്റും ഭാര്യ ബിയാങ്ക സെൻസോറിയുമാണ്. 67ാമത് ഗ്രാമി അവാർഡ് ദാന ചടങ്ങിലേയ്ക്ക് കാന്യേ കറുത്ത വസ്ത്രം ധരിച്ച് എത്തിയപ്പോൾ ഭാര്യ ബിയാങ്ക കറുത്ത കോട്ട് ധരിച്ചാണ് എത്തിയത്. എന്നാൽ റെഡ് കാർപെറ്റിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയം കറുത്ത കോട്ട് മാറ്റി ബിയാങ്ക പോസ് ചെയ്തു. പൂർണമായും സുതാര്യമായ ഒരു വസ്ത്രമാണ് ഉള്ളിലുണ്ടായിരുന്നത്. അടിവസ്ത്രം ധരിക്കാത്ത ബയാങ്കയുടെ ചിത്രങ്ങൾ അതിവേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്….

Read More

‘അമോക്സിലിൻ, പാരാസെറ്റാമോൾ ഗുളികകൾ അടക്കം പട്ടികയിൽ’; ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജനുവരി മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.  ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നിന്റെ പേര്, ഉൽപാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ ONDEM-4 (Ondansetron Tablets IP), Alkem Health…

Read More

കൈറോയിൽ ചേർന്ന അറബ് വിദേശകാര്യമന്ത്രിതല സമ്മേളനത്തിൽ പങ്കെടുത്ത് ഖത്തർ

ഈ​ജി​പ്തി​ലെ കൈ​റോ​യി​ൽ ചേ​ർ​ന്ന ഫ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ലെ അ​റ​ബ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ത​ല ​സ​മ്മേ​ള​ന​ത്തി​ൽ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി പ​​ങ്കെ​ടു​ത്തു. സൗ​ദി അ​റേ​ബ്യ, ജോ​ർ​ഡ​ൻ, യു.​എ.​ഇ, ഈ​ജി​പ്ത് രാ​ജ്യ​ങ്ങ​ളു​ടെ മ​ന്ത്രി​മാ​ർ​ക്ക് പു​റ​മെ, ഫ​ല​സ്തീ​ൻ ലി​ബ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സെ​ക്ര​ട്ട​റി, അ​റ​ബ് ലീ​ഗ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു. ഫ​ല​സ്തീ​നി​ക​ളെ ത​ങ്ങ​ളു​ടെ മ​ണ്ണി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​നു​ള്ള ഏ​ത് ശ്ര​മ​ങ്ങ​ളെ​യും ശ​ക്ത​മാ​യ ത​ള്ളു​ന്ന​താ​യി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ഫ​ല​സ്തീ​ൻ മേ​ഖ​ല​ക​ൾ വീ​ണ്ടും സം​ഘ​ർ​ഷ​ഭൂ​മി​യാ​ക്കാ​നും ജ​ന​ത​ങ്ങ​ളു​ടെ ദു​രി​തം വ​ർ​ധി​പ്പി​ക്കാ​നും മാ​ത്ര​മേ…

Read More

ബിജെപി നേതാവ് സദാനന്ദൻ മാസ്റ്റർ വധശ്രമ കേസ്: സിപിഎം പ്രവർത്തകരായ പ്രതികളുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ സദാനന്ദൻ മാസ്റ്ററെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. സിപിഎം പ്രവർത്തകരായ എട്ടു പ്രതികൾക്ക് 7 വർഷത്തെ കഠിന തടവും അൻപതിനായിരം രൂപ പിഴയുമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്.    വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഉത്തരവ്. 31 വർഷങ്ങൾക്കുശേഷമാണ് അപ്പീലിൽ ശിക്ഷാവിധി ശരിവെച്ചത്. പ്രതികളുടെ ശിക്ഷ വർധിപ്പിച്ചു നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ അപ്പീൽ നൽകിയിരുന്നില്ല.  കൃത്യത്തിന്‍റെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ പ്രതികൾക്കുളള ഏഴുവർഷത്തെ ശിക്ഷ കുറഞ്ഞുപോയെന്ന്  കോടതി നിരീക്ഷിച്ചു. രണ്ടുകാലും നഷ്ടപ്പെട്ട…

Read More

ഖത്തറിലെ ഹമദ് വിമാനത്താവളത്തിൽ കോൺകോഴ്സ് ‘ഇ’ തയാറായി

വി​മാ​ന​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ സെ​ൽ​ഫ് ബോ​ഡി​ങ് ഗേ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ യാ​ത്രാ​സൗ​ക​ര്യം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പു​തി​യ കോ​ൺ​കോ​ഴ്സ് തു​റ​ന്നു. ടെ​ർ​മി​ന​ൽ വി​പു​ലീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി കോ​ൺ​കോ​ഴ്സ് ഇ’ ​പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചെ​ക്ക് ഇ​ൻ പൂ​ർ​ത്തി​യാ​ക്കി​യ യാ​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നാ​യു​ള്ള ഇ​ട​നാ​ഴി​യാ​ണ് കോ​ൺ​കോ​ഴ്സ്. വി​മാ​ന​ത്തി​ലേ​ക്കു​ള്ള ബോ​ർ​ഡി​ങ് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ സൗ​ക​ര്യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് പു​തി​യ ‘ഇ’ ​കോ​ൺ​കോ​ഴ്സ് സ​ജ്ജ​മാ​ക്കി​യ​ത്. വി​മാ​ന​ത്തി​ലെ​ത്താ​ൻ ബ​സു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യും വി​ധ​മാ​ണ് പു​തി​യ വി​ക​സ​നം. വി​പു​ലീ​ക​ര​ണം വി​മാ​ന​ത്താ​വ​ള​ശേ​ഷി 51,000 ച​തു​ര​ശ്ര മീ​റ്റ​ർ അ​ധി​ക വി​സ്തൃ​തി​യും…

Read More