
പാരിസിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ മോദി ഇന്ന് പങ്കെടുക്കും; നാളെ ട്രംപിനെ കാണും
പാരിസിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണിനൊപ്പം സഹ അദ്ധ്യക്ഷനായി പങ്കെടുക്കും. എഐ രംഗത്തെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യാനാണ് ഉച്ചകോടി. ഇന്ത്യയിലെയും ഫ്രാൻസിലെയും വ്യവസായികളുടെ യോഗത്തിലും മോദി പങ്കെടുക്കും. രാത്രി മാർസെയിലേക്ക് തിരിക്കുന്ന മോദി അവിടെ വച്ചാകും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണുമായി ചർച്ച നടത്തുക. നാളെ മാർസെയിലെ ഇന്ത്യൻ കോൺസുലേറ്റും മോദിയും മക്രോണും ചേർന്ന് ഉദ്ഘാടനം ചെയ്യും. ഇന്നലെ വൈകിട്ട് പാരീസിലെത്തിയ നരേന്ദ്ര മോദിക്ക് വൻ…