
ലഹരി കേസിൽ നടന്‍ ഷൈന്‍ ടോം ചാക്കോയെ വെറുതെവിട്ടു
നടൻ ഷൈൻ ടോം ചാക്കോയെ ലഹരി കേസിൽ വെറുതേ വിട്ടു. എറണാകുളം അഡീ. സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 2015 ലാണ് കൊക്കയ്നുമായി ഷൈനടക്കം 5 പേർ പിടിയിലാകുന്നത്. കേരളത്തിലെ ആദ്യ കൊക്കയ്ൻ കേസായിരുന്നു ഇത്. കേസിൽ ആകെ 8 പ്രതികളാണുള്ളത്. ഏഴാം പ്രതി ഒഴികെയുള്ള എല്ലാവരെയും വെറുതെ വിട്ടു. പ്രതികൾ ലഹരി ഉപയോഗിച്ചതിനു ശാസ്ത്രീയ തെളിവു നൽകുന്നതിൽ പൊലീസ് പരാജയപ്പെട്ടിരുന്നു. പ്രതികളുടെ രക്തസാംപിളുകൾ അന്വേഷണ സംഘം ന്യൂഡൽഹി, ഹൈദരാബാദ് കെമിക്കൽ അനലറ്റിക്കൽ ലാബുകളിലേക്ക് അയച്ചിരുന്നെങ്കിലും കൊക്കെയ്‌ൻ ഉപയോഗം…