
കേരളത്തിൽ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്ന കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്ന കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. സ്വകാര്യ സർവകലാശാല ബിൽ 13ന് നിയമസഭയിൽ അവതരിപ്പിക്കും. ഇന്ന് വൈകിട്ട് ചേർന്ന മന്ത്രിസഭയിലാണ് ബിൽ അംഗീകരിച്ചത്. സ്വകാര്യ സർവ്വകലാശാലയിൽ സംവരണത്തിൽ മാറ്റം വരുത്തുകയും കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് 40% സംവരണം ഉൾപ്പെടുത്തുകയും ചെയ്‌തു. ഇതിൽ പിന്നോക്ക വിഭാഗങ്ങൾക്കും സംവരണമുണ്ടാകും. മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ തന്നെ തുടങ്ങാനാണ് തീരുമാനം. സ്വകാര്യ സർവകലാശാലയിൽ വിസിറ്റർ തസ്തിക സിപിഐയുടെ എതിർപ്പ് മൂലം ഒഴിവാക്കി. അതേസമയം, അതാത് വകുപ്പിലെ സെക്രട്ടറിമാർ…